സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Special Story

കാസയുടേത് ബിജെപി സ്പോൺസേർഡ് രാഷ്ട്രീയ പാർട്ടിയോ….?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്ക് മാത്രമല്ല നിർണായകം. അതിനപ്പുറത്തേക്ക് സംസ്ഥാനത്തിന്റെ ഭരണവും വിവിധ സീറ്റുകളും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മറ്റു ചിലരും ഉണ്ട്. ഭരണത്തെ ഏതെങ്കിലും തരത്തിൽ തങ്ങളുടെ പാളയത്തിലേക്ക് അടുപ്പിക്കുവാനും വിലപേശലുകൾ നടത്തുവാനും കഴിയുന്നത്ര അവസരം ഒരുക്കലാണ് അവരുടെയൊക്കെ ലക്ഷ്യം. ആ കൂട്ടത്തിൽ പ്രധാനപ്പെട്ടവരാണ് കാസ. വരുന്ന തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള തിരക്കിലാണ് അവർ. ബിജെപിക്ക് സഹായകരമാകുന്ന തീരുമാനങ്ങളും നിലപാടുകളും ആയിരുന്നു അവർ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ളത്. പുതിയ രാഷ്ട്രീയ […]
Read more

വീണ്ടും കോൺഗ്രസിലേക്ക് അഖിൽ മാരാർ; കൊല്ലത്ത് മുകേഷിനെതിരെ മത്സരിക്കും

2026 ഒട്ടും എളുപ്പമാകില്ലെന്ന് കോൺഗ്രസിന് തീർച്ചയുണ്ട്. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും നേടുക കോൺഗ്രസിനെ സംബന്ധിച്ച് എളുപ്പമല്ല. ഭരണപക്ഷത്തിനെതിരെ വലിയ തോതിലുള്ള ഭരണവിരുദ്ധ തരംഗം തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ പരാജയപ്പെടുത്തുവാനുള്ള ശേഷി കോൺഗ്രസിന് ഉണ്ടെന്ന് ആരും വിശ്വസിക്കുന്നില്ല. നിയമസഭയ്ക്ക് ഉള്ളിലും പുറത്തും കടുത്ത പോരാട്ടങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുമ്പോഴും ഭരണത്തിൽ വരാനുള്ള കോൺഗ്രസിന്റെ സാധ്യതകൾ വിരളമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. സ്ഥിരം രാഷ്ട്രീയ മുഖങ്ങൾക്ക് അപ്പുറത്തേക്ക് മറ്റ് സാധ്യതകൾ കൂടി തേടുകയാണ് ഇപ്പോൾ കോൺഗ്രസ്. ഒരുകാലത്ത് പാർട്ടിക്ക് […]
Read more

തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

തൃശൂർ: മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിന് തീയിട്ട് മുൻ ജീവനക്കാരൻ. പിന്നീട് ഇയാൾ പൊലീസിൽ കീഴടങ്ങി. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് ഗോഡൌണിന് തീയിട്ടതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഗോഡൗൺ പൂർണമായും കത്തി നശിച്ചു. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയാണ് തീ പടർന്നത്. ആദ്യഘട്ടത്തിൽ കാരണം വ്യക്തമായിരുന്നില്ല. പിന്നീടാണ് തീവെച്ചത് താനാണെന്ന് പറഞ്ഞ്, മുൻജീവനക്കാരൻ മെഡിക്കൽ കോളജ് പൊലീസിൽ കീഴടങ്ങിയത്.
Read more

പ്രതിഭയുടെ അധികാര ദുർവിനിയോഗവും ചന്ദ്രശേഖരനെന്ന മാതൃകയും

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പുതുവർഷം പിറന്നതും മുന്നോട്ടുപോകുന്നതും. പുതിയ കാലത്തിന്റെ പല കാട്ടിക്കൂട്ടലുകളിലും പൊതുസമൂഹം ഒന്നാകെ മരവിച്ച മനസ്സുമായാണ് കഴിയുന്നത്. കേട്ടാൽ രക്തം മരക്കുന്ന കൊലപാതക പരമ്പരകൾ. അമ്മയെയും, അച്ഛനെയും പെങ്ങളെയും തിരിച്ചറിയാതെ കൗമാര ചൂടിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന കേരളത്തിന്റെ ഭാവി വാ​ഗ്ദാനങ്ങൾ ചെയ്ത് കൂട്ടുന്ന തോന്നിവാസങ്ങൾക്ക് അറുതിയില്ലെന്ന് മാത്രമല്ല, ചോര കണ്ട് അറപ്പുമാറാത്ത ഇവറ്റകൾക്ക് ഇത്തരം ചെയ്തികൾ ചെയ്യുമ്പോൾ വെളിവോ, കുറ്റബോധമോ ഇല്ലെന്നതാണ് മറ്റൊരു സത്യം. കള്ളിന്റെയും കഞ്ചാവിന്റെയുമൊക്കെ ട്രൻഡ് കഴിഞ്ഞു, ഇപ്പോൾ കേരളത്തിലെ […]
Read more

2026ൽ ബിജെപി സ്ഥാനാർത്ഥിയാകാൻ സുജയ പാർവതി

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. ഏതൊരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചും അതിനിർണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് കേരളത്തിൽ അധികാരത്തിൽ എത്തുവാനുള്ള എല്ലാ വഴികളും തേടുകയാണ് മുന്നണികളും പാർട്ടികളും. അധികാരത്തിൽ എത്തുവാൻ കഴിയില്ലെങ്കിലും പരമാവധി കരുത്തുകാട്ടുവാൻ ശ്രമിക്കുകയാണ് ബിജെപി. സ്ഥിരം സ്ഥാനാർത്ഥികൾക്കപ്പുറത്തേക്ക് പൊതു സ്വീകാര്യതയുള്ള ആളുകളെ മത്സരിപ്പിക്കുവാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആ കൂട്ടത്തിൽ മുൻനിരയിൽ ബിജെപി പരിഗണിക്കുന്ന ഒരാളാണ് പ്രമുഖ മാധ്യമപ്രവർത്തക സുജയ്യ പാർവതി. ഇന്ത്യാവിഷനിലൂടെ ആയിരുന്നു സുജയ മാധ്യമ പ്രവർത്തനം […]
Read more

ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് ഡി കെ ശിവകുമാർ

രാജ്യത്ത് കോൺഗ്രസിന് ഭരണം ഉള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഭരണമുള്ള മൂന്നിടങ്ങളിൽ ഏറ്റവും പാർട്ടിക്ക് സ്വാധീനമുള്ളതും കർണാടകയിൽ തന്നെ. കേരളത്തിലുള്ളതിനേക്കാൾ സംഘർഷഭരിതമാണ് കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം. തമ്മിൽ തല്ലും കുതുകാൽ വെട്ടലും തകൃതിയായി നടക്കുന്ന സംസ്ഥാനമാണെന്ന് സാരം. ഇപ്പോഴിതാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കർണാടക കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാർ ഉടൻ കോൺഗ്രസ് വിടുമെന്ന പ്രവചനമാണ് ബിജെപി കേന്ദ്രങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുമായാണ് ഡി.കെ. […]
Read more

‘ഒരക്ഷരം മിണ്ടരുത്’ കേരള നേതാക്കളെ വിരട്ടി ഖാർഗെ

വീണ്ടും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാംകൂടി ആളിക്കത്തി പാർട്ടി ഒന്നാകെ ഇല്ലാതാകുന്നതിന്റെ വക്കത്തുനിന്നാണ് ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമം ഇട്ടിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ക്കിടയിൽ സമ്പൂര്‍ണ ഐക്യം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് മുൻപിൽ വെച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു നേതാക്കളെ സംബന്ധിച്ച വിഷയങ്ങളിലും പരസ്യപ്രസ്താവന നടത്തരുതെന്നും കർശന നിർദേശം നൽകി. മാധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും ഹൈക്കമാൻഡ് പൂർണ നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം […]
Read more

ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്…

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം തലപ്പൊക്കമുള്ള ഒരു നേതാവും സമീപകാലത്ത് ഉണ്ടായിട്ടില്ല. ജനകീയനായ കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് വിടപറഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും കോൺഗ്രസ് രാഷ്ട്രീയത്തെ അദ്ദേഹത്തിന്റെ ഓർമകൾ മുന്നോട്ടു നയിക്കുന്നുണ്ട്. തനിക്കുമേൽ പെട്ട എല്ലാ കപട ആരോപണങ്ങൾക്ക് മുൻപിലും രാഷ്ട്രീയ പ്രതിസന്ധികൾക്ക് മുമ്പിലും നിറഞ്ഞ പുഞ്ചിരിയോടെ, തെളിഞ്ഞ മനസ്സോടെ നിന്നിട്ടുള്ള ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായിരുന്നു. ഇന്നിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ വഴിയെ നടക്കുന്ന ഒരാളാണ് ഷാഫി പറമ്പിൽ. നടപ്പിലും പ്രവർത്തനത്തിലും നിലപാടുകളിലും ഉമ്മൻചാണ്ടി തന്നെയാണ് […]
Read more

2026-ലും പിണറായി തന്നെ നയിക്കും…

കേരളത്തിലെ സിപിഎമ്മിന്റെ അതികായനായ നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ പിണറായി തന്നെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. പാ‌ർട്ടി കമ്മിറ്റിയിൽ തുടരുന്നതിനായി സിപിഎം നിശ്ചയിച്ച പ്രായപരിധിയിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇളവ് നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. ഇതോടെ 75 വയസ് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പിണറായി മേൽക്കമ്മിറ്റികളിലെ സ്ഥിരാംഗത്വത്തിൽ നിന്ന് ഒഴിയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. വരുന്ന തെരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ കേരളത്തിലെ […]
Read more

ആർഎസ്എസും ബിജിപിയും വിഴുങ്ങുന്ന സിപിഎം

സമ്പൂർണ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസും അതിന്റെ പ്രതിപുരുഷനായ ഇന്ത്യൻ ഭരണം കൈയാളുന്ന നരേന്ദ്രമോദിയും ഫാസിസ്റ്റോ നവഫാസിസ്റ്റോ അല്ലെന്നുള്ള സിപിഎം പാർട്ടി കോൺഗ്രസ് രേഖയിലെ പരാമർശം ആദ്യമായി ഉണ്ടാകുന്ന ഒന്നല്ല. 2018 ൽ പ്രകാശ് കാരാട്ട് സിപിഎം മുഖപ്രസിദ്ധീകരണമായ ‘പീപ്പിൾസ് ഡെമോകസി’യിൽ ഇത്തരം ആശയം ഉൾകൊള്ളുന്ന ലേഖനമെഴുതിയിരുന്നു. മോദി ഭരണകൂടം ഫാസിസ്റ്റോ അർദ്ധ ഫാസിസ്റ്റോ അല്ലയെന്ന തരത്തിലായിരുന്നു അതിന്റെ സാരാംശം. പിന്നീട് ഈ ലേഖനം ഗണശക്തി, ദേശാഭിമാനി, തീക്കതിർ എന്നീ സിപിഎം പത്രങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ പാർട്ടി ജനറൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.