സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

സൂപ്പര്‍ ലീഗ് കേരള; സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തൃശ്ശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കും. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിഫൈനലിൽ തൃശ്ശൂര്‍ മാജിക് എഫ്‌.സി. മലപ്പുറം എഫ്‌.സിയെ നേരിടും. രണ്ടാം സെമിഫൈനൽ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌.സിയും കണ്ണൂര്‍ വാരിയേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ഡിസംബർ 7നും 10നും നടത്താനിരുന്ന മത്സരങ്ങൾ തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി പൊലീസ് […]
Read more

കോട്ടയം ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ അടുത്ത ആഴ്ചയിൽ ആരംഭിക്കും

കോട്ടയം:  ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ ഡിസംബർ പതിനാലിനു നടക്കും. അന്നേ ദിവസം രാവിലെ ഒൻപതു. മുതൽ ഭരണങ്ങാനം എ.എസ്. റസ്‌ലിങ് അക്കാദമിയിൽ ശരീര ഭാര നിർണ്ണയത്തോടെ മത്സരങ്ങൾ ആരംഭിക്കും. പ്രധാനമായും 2006, 2007, 2008, 2009ൽ ജനിച്ചവർക്ക് പങ്കെടുക്കാം. 2009 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ 9 ന് രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച റജിസ്ട്രേഷൻ സ്ലിപ്പും റജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ […]
Read more

ഖേലോ ഇന്ത്യ വോളിബോൾ ജേതാക്കൾക്ക് കോഴിക്കോട്ട് ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസിൽ പുരുഷ വിഭാഗം വോളിബോളിൽ സ്വർണമെഡൽ നേടിയ കോഴിക്കോട് സർവകലാശാലാ ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. സർവകലാശാലയുടെ അഭിമാനമായി മാറിയ താരങ്ങളെ കാണാനും അഭിനന്ദിക്കാനും നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയത്. കോട്ട രഘുറാം സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഫൈനൽ മത്സരത്തിൽ ചെന്നൈ എസ്ആർഎം സർവകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് കോഴിക്കോട് സർവകലാശാല ചരിത്രത്തിൽ ആദ്യമായി ഖേലോ ഇന്ത്യയുടെ അഞ്ചാമത് എഡിഷനിൽ സ്വർണകിരീടം […]
Read more

നവീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭാ സ്റ്റേഡിയം അടച്ചു

കോട്ടയം : പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയം താത്കാലികമായി അടച്ചു. നഗരസഭയുടെ എൻജിനീയറിങ് വിഭാഗം അധികൃതർ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 2 മുതൽ സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനവും മറ്റ് നിർമാണ പ്രവർത്തനങ്ങളല്ലാത്ത എല്ലാവിധ ഉപയോഗങ്ങളും പൂർണമായും നിരോധിച്ചിരിക്കുകയാണ്. നവീകരണ പ്രവൃത്തികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.നഗരസഭാ സെക്രട്ടറിക്ക് വേണ്ടി പാലാ നഗരസഭയാണ് 2025 ഡിസംബർ 1-ന് ഈ […]
Read more

സൂപര്‍ ലീഗ് കേരള; കൊച്ചിയെ വീഴ്ത്തി മലപ്പുറം സെമിയില്‍, ഹാട്രിക്കുമായി ജോണ്‍ കെന്നഡി

മലപ്പുറം: മഞ്ചേരിയിൽ നടന്ന സൂപർ ലീഗ് കേരള രണ്ടാം സീസണിലെ അവസാന മൽസരത്തിൽ മലപ്പുറം എഫ്സിക്ക് ജയം. ഇതോടെ മലപ്പുറം എഫ്‌സി സെമിഫൈനലിൽ പ്രവേശിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേയിയത്തിൽ നടന്ന മൽസരത്തിൽ ഫോഴ്സ് കൊച്ചി എഫ്സിയെ രണ്ടിനെതിരേ നാലുഗോളുകൾക്ക് തകർത്താണ് മലപ്പുറം സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്സ കൊച്ചിക്കെതിരേ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഇതോടെ സൂപർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന […]
Read more

ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ മലബാർ സ്പോർട്സ് അക്കാദമിക്ക് കിരീടം

കോഴിക്കോട്: കോടഞ്ചേരി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി കിരീടം ചൂടി. കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, ടീം അത്‌ലറ്റിക്ക മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം കുട്ടികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. സ്കൂൾ മാനേജർ […]
Read more

മലപ്പുറം ജില്ലാ കിഡ്സ്‌ അതിലേറ്റിക്‌സിൽ തിളങ്ങി പോട്ടൂർ മോഡേൺ എച്ച്എസ്എസ്

മലപ്പുറം : മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഏഴാമത് മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുപ്പതിലധികം സ്കൂളുകൾ പങ്കെടുത്തു. മുന്നൂറ്റി നാൽപത്തി ഏഴ് (347 ) പോയിന്റുകൾ നേടിയാണ് പോട്ടൂർ സ്കൂൾ ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. കായിക രംഗത്ത് […]
Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻ്റർ സോൺ ബാസ്കറ്റ് ബോൾ; ചാലക്കുടി എസ് എച്ച് കോളേജിൽ നടക്കും

തൃശ്ശൂർ: ചാലക്കുടിയുടെ ചരിത്രത്തിൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻ്റർസോൺ ഇൻറ്റർ കോളേജിയറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബർ 6, 7 തിയതികളിൽ ചാലക്കുടി സേക്രഡ് ഹാർട്ട് ഓട്ടോണോമസ് വനിത കോളേജിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.. യൂണിവേഴ്‌സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 15 ഓളം മികച്ച കോളേജ് ടീമുകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ (2024-25) ചാപ്യൻമാരായ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിനൊപ്പം പ്രമുഖ കോളേജുകളായ സെൻറ്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട, പ്രൊവിഡൻസ് കോളേജ്, […]
Read more

ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ്; കുമരകത്തിന് അഭിമാനമായി ഇരട്ട സഹോദരങ്ങൾ

കോട്ടയം: മഹാരാഷ്ട്രയിൽ വെച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ മെഡലുകൾ വാരിക്കൂട്ടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക താരങ്ങളാണ് കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതാ ബിനോയിയുടെയും മക്കളായ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും. കുമരകം എസ്.കെ.എം. സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഈ സഹോദരങ്ങൾ. ഗോപു കൃഷ്ണ 7 സ്വർണ്ണം, 11 വെള്ളി, 4 വെങ്കലം എന്നിങ്ങനെ […]
Read more

അഖില കേരള വനിത ഷൂട്ടൗട്ട് മത്സരത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി ചലഞ്ചേഴ്‌സ് സ്‌പോട്ടിംഗ് ക്ലബും, നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പി.വി. രാമകൃഷ്ണന്‍ മെമ്മോറിയല്‍ അഖില കേരള വനിത ഷൂട്ടൗട്ട് മത്സരത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈയ്‌സ് ഇന്‍സ്പക്ട്ടര്‍ കെ.കെ. രാജു ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി അദ്ധ്യക്ഷനായി. സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാത്താന്‍, ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി , എസ്.എന്‍. ഡി. പി യൂണിയന്‍ പ്രസിഡന്റ് കെ.എ. ഉണ്ണികൃഷ്ണന്‍ , എം.എം. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.