Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ഒന്നല്ല രണ്ടല്ല നാല് സീരീസുകൾ, വലിയ ഡിസ്‌പ്ലേയുമായി ഐഫോൺ 17 ലൈനപ്പ്

ആപ്പിൾ തങ്ങളുടെ വരാനിരിക്കുന്ന ഐഫോൺ 17 ലൈനപ്പ് ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് . പുതിയ സീരീസിൽ നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയായിരിക്കും ഈ മോഡലുകൾ. സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് അൽപ്പം വലിയ സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ. ഐഫോൺ 16 ബേസ് വേരിയന്റിൽ ഉൾപ്പെടുത്തിയിരുന്ന 6.1 ഇഞ്ച് സ്‌ക്രീനിൽ നിന്നുള്ള […]
Read more

ഓപ്പോ റെനോ 14 സീരീസ്; ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഓപ്പോ റെനോ 14 സീരീസിന്‍റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു വാർത്താക്കുറിപ്പിലൂടെയാണ് ഓപ്പോ റെനോ 14 5ജി സീരീസ് ജൂലൈ മൂന്നിന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചത്. മെയ് മാസത്തിൽ ചൈനയിൽ അനാച്ഛാദനം ചെയ്ത ഈ സ്‍മാർട്ട്ഫോൺ ലൈനപ്പ്, രാജ്യത്ത് ആമസോണിലും ഫ്ലിപ്കാർട്ടിലും വാങ്ങാൻ ലഭ്യമാകും. പുതിയ റെനോ 14 ഫോണുകളുടെ വരവ് ടെക് ബ്രാൻഡ് അവരുടെ എക്സ് പോസ്റ്റുകളിലൂടെയും വെബ്‌സൈറ്റിലെ മൈക്രോസൈറ്റിലൂടെയും അറിയിക്കുന്നു. കൂടാതെ, ആമസോണും ഫ്ലിപ്കാർട്ടും അവരുടെ […]
Read more

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നു

മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോർട്ട്. 18 മാസത്തിനുള്ളിൽ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്‍റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കമ്പനിക്കുള്ളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും വകുപ്പുകളിലുടനീളം ടീമുകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്ന സമയമാണിത്. എത്ര തൊഴിലാളികളെ ബാധിക്കുമെന്നുള്ള കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ലെങ്കിലും […]
Read more

ഫേസ്ബുക്കിനും മെസ്സഞ്ചറിനും സുരക്ഷ കൂടും

ഫേസ്ബുക് മെസ്സഞ്ചർ പ്ലാറ്റ്‌ഫോമുകൾക്ക് സുരക്ഷ വർധിപ്പിക്കാനൊരുങ്ങി മെറ്റ. പ്ലാറ്റ്ഫോമുകളുടെ അധിക സുരക്ഷ ഉറപ്പാക്കാനായി പാസ്കീ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം. പാസ് വേഡിന് പകരമായി ഫിംഗർ പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ ബയോമെട്രിക് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിന്‍ ചെയ്യാനായി സഹായിക്കുന്ന ഡിജിറ്റല്‍ വെരിഫിക്കേഷനാണ് പാസ്കീ. ഐ.ഒ.എസ് , ആൻഡ്രോയിഡ് ഫോണുകളിൽ ഫേസ്‌ബുക്കിന് ഉടൻ പാസ്‌കീകൾ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. പാസ്‍വേഡുകളെ അപേക്ഷിച്ച് പാസ്‌കീകൾ കൂടുതൽ സുരക്ഷിതമാണ്. ഫിഷിംഗ്‌ , ഹാക്കിങ് തുടങ്ങിയ സൈബർ ക്രൈമുകൾ തടയാനും സാധിക്കും. മറ്റുള്ളവർക്ക് […]
Read more

ട്രിപ്പിള്‍ റീയര്‍ ക്യാമറ, ഓപ്പോ റെനോ 13എ പുറത്തിറങ്ങി

ഓപ്പോ റെനോ 13എ പുതിയ പതിപ്പുമായി ജപ്പാനിൽ പുറത്തിറക്കി. 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെന്‍സറാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ ഫീച്ചര്‍. ഓപ്പോ റെനോ 13എ-യിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണുള്ളത്. 48,000 യെൻ (ഏകദേശം 28,634 രൂപ) ആണ് ഓപ്പോ റെനോ 13എ-യുടെ വില. ജപ്പാനിൽ പ്രീ-ഓർഡറിന് ലഭ്യമായ ഈ ഫോൺ ജൂൺ 26 മുതൽ വിൽപ്പനയ്‌ക്കെത്തും. ചാർക്കോൾ ഗ്രേ, ഐസ് ബ്ലൂ, ലുമിനസ് നേവി എന്നിങ്ങനെ മൂന്ന് […]
Read more

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും

വാട്‌സാപ്പില്‍ ഇനി മുതല്‍ പരസ്യങ്ങളും പ്രദര്‍ശിപ്പിക്കും. വാട്‌സാപ്പില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് പുതിയ അപ്‌ഡേറ്റ്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ആദ്യമായാണ് വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്‌സാപ്പിലെ അപ്‌ഡേറ്റ്‌സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരില്‍ പരസ്യങ്ങള്‍ കാണിക്കുക. വാട്‌സാപ്പിന്റെ പ്രവര്‍ത്തന രീതിയിലുള്ള സുപ്രധാന മാറ്റങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ […]
Read more

കാത്തിരിപ്പിനൊടുവില്‍ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്

പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ജൂണ്‍ 19ന് നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം ഐഎസ്എസിലേക്ക് നടത്തുന്നത്. ബഹിരാകാശ രംഗത്തെ ഇന്ത്യ-നാസ സഹകരണത്തിന്‍റെ ഭാഗമായാണ് […]
Read more

ഗൂഗിൾ ക്ലൗഡ് പണിമുടക്കി; വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായി

ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കികൊണ്ടായിരുന്നു ഗൂഗിൾ ക്ലൗഡ് സർവീസ് തകരാറിലായത്. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിൾ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് ആഗോളതലത്തില്‍ തടസ്സപ്പെട്ടത്. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി തന്നെ പരിഹരിച്ചതായി ഗൂഗിൾ അറിയിച്ചു. ഇന്നലെ രാത്രിയാണ് സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിളും അടക്കമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങളില്‍ ഉപഭോക്താക്കള്‍ തടസം നേരിട്ടത്. വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് നിരവധി ഉപഭോക്താക്കള്‍ പരാതിയുമായി ഡൗണ്‍ഡിറ്റക്റ്ററില്‍ രംഗത്തെത്തിയിരുന്നു. ആമസോണ്‍ വെബ് സര്‍വീസും ലഭ്യമല്ലെന്ന് ചില ഉപഭോക്താക്കള്‍ […]
Read more

പ്രീപെയ്‌ഡിലേക്കും പോസ്റ്റ്‌പെയ്‌ഡിലേക്കും ഇനി സിംകാർഡുകൾ എളുപ്പം മാറ്റം

നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റണോ? എങ്കിൽ,ഒരു എളുപ്പ വഴിയുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു പ്രധാന നിയമം ഇപ്പോൾ മാറിയിരിക്കുകയാണ്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് മൊബൈൽ കണക്ഷനുകൾക്കിടയിൽ മാറുന്ന പ്രക്രിയ ഒടിപി അടിസ്ഥാനമാക്കി ടെലികോം വകുപ്പ് (DOT) ലളിതമാക്കി. ഇപ്പോൾ ഉപയോക്താക്കൾക്ക് 30 ദിവസത്തിന് ശേഷം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡില്‍ നിന്നും പ്രീപെയ്‌ഡിലേക്കോ മാറാൻ കഴിയും. മുമ്പ് ഒരാൾക്ക് അങ്ങനെ ചെയ്യാൻ […]
Read more

ഷവോമി മിക്സ് ഫ്ലിപ്പ് 2 സ്മാര്‍ട്ട്‌ഫോണ്‍ ഉടൻ പുറത്ത്; 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറ

ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഷവോമിയുടെ മിക്സ് ഫ്ലിപ്പ് 2 ഉടൻ പുറത്തിറങ്ങും. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഷവോമി മിക്സ് ഫ്ലിപ്പിന്‍റെ പിന്‍ഗാമിയായിരിക്കും ഈ ഫോണ്‍. ഷവോമിയുടെ ഒരു മുതിർന്ന എക്സിക്യൂട്ടീവ് വരാനിരിക്കുന്ന ക്ലാംഷെൽ ഫോൾഡബിളിന്‍റെ ലോഞ്ചിനെക്കുറിച്ച് സൂചന നൽകി. റെഡ്മി കെ 80 അൾട്രയ്ക്കും റെഡ്മിയുടെ ഗെയിമിംഗ് ടാബ്‌ലെറ്റിനും ഒപ്പം ഹാൻഡ്‌സെറ്റ് എത്തുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെയ്ബോയിലെ ഒരു പോസ്റ്റിൽ ഷവോമിയുടെ മാർക്കറ്റിംഗ് ജനറൽ മാനേജർ സിക്കി വെയ് കമ്പനിയുടെ പ്രസിഡന്‍റ് ലു വെയ്ബിംഗ് അടുത്തിടെ […]
Read more

Recent News

Advertisement
WhiteswanTV Footer