Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍:ആദ്യ ഒരുമാസം സൗജന്യ സേവനം

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും […]
Read more

പുതിയ ആപ്പ് പുറത്തിറക്കാന്‍ ഫോൺപേ

ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെന്‍റ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിന്‍റെ യുപിഐ അധിഷ്ഠിത ‘ജിഎസ്പേ’ സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം (ഐപി) വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. ഈ കരാറിന് കീഴിൽ ഫോൺപേ ഇന്ത്യയിലെ ഫീച്ചർ ഫോണുകൾക്കായി സ്വന്തം യുപിഐ ആപ്പ് പുറത്തിറക്കും. സ്മാർട്ട്‌ഫോണുകൾക്ക് പകരം ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ആപ്പ് എന്ന് […]
Read more

ഡൗൺലോഡ് ക്വാളിറ്റി ഫീച്ചറുമായി വാട്‍സ്ആപ്പ്

സ്‍മാർട്ട്‌ഫോണുകളില്‍ സ്റ്റോറേജ് സ്‌പേസ് ലാഭിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്‍സ്ആപ്പ് ഒരുങ്ങുന്നു. വാട്‍സ്ആപ്പിലെ മീഡിയ ഷെയറിംഗ് കാരണം നിരവധി ഉപയോക്താക്കൾ ഫോൺ സ്റ്റോറേജ് വേഗത്തിൽ നിറയുന്ന പ്രശ്‌നം നേരിടുന്നുണ്ട്. പ്രത്യേകിച്ച്, ഓട്ടോ-ഡൗൺലോഡ് ചെയ്ത എച്ച്‌ഡി ഫോട്ടോകളും വീഡിയോകളും പലരുടെയും ഫോണില്‍ സ്റ്റോറേജ് കുറയ്ക്കുന്നു. ഈ പ്രശ്‍നം പരിഹരിക്കുന്നതിനായി ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് മീഡിയ ഫയലുകളുടെ റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന ‘ഡൗൺലോഡ് ക്വാളിറ്റി’ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. വെറും ചാറ്റിംഗിന് അപ്പുറം ഫോട്ടോകളും […]
Read more

ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് പുതിയ നിയമനം. നിലവിൽ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു. Content: Indian to head Tesla’s robot project
Read more

പുത്തന്‍ ഫീച്ചറുമായി ജെമിനി എഐ

ഗൂഗിൾ ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനും സംഗ്രഹിക്കാനും കഴിവുള്ള പുതിയ ഫീച്ചര്‍ ഗൂഗിളിന്‍റെ AI സംവിധാനമായ ജെമിനിയിൽ അവതരിപ്പിച്ചു. ജെമിനി ഇതിനകം ഡോക്യുമെന്‍റുകൾ, PDF-കൾ, പവർപോയിന്‍റ് അവതരണങ്ങൾ എന്നിവ വിശകലനം ചെയ്യാൻ ശേഷിയുള്ളതാണ്. ഇപ്പോൾ, വർക്ക് മീറ്റിംഗുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ കണ്ട് പ്രധാന വിവരങ്ങൾ ശേഖരിക്കാനും സംഗ്രഹങ്ങൾ നൽകാനും ജെമിനിക്ക് കഴിയും. ജെമിനിക്കായി ഗൂഗിൾ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, ഡ്രൈവിലെ വീഡിയോകൾ വിശകലനം ചെയ്യാനുള്ള ഈ പുതിയ സവിശേഷത കൂടി അവതരിപ്പിച്ചതായി ഗൂഗിൾ […]
Read more

ഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം; വാട്‍സ്ആപ്പ് യൂസർനെയിം ഫീച്ചർ ഉടൻ

ഇന്നത്തെകാലത്ത് സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചു വരികയാണ്. സ്മാർട്ട് ഫോണിൽ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്‍സ്ആപ്പ്. ഈ വാട്സാപ്പ് എപ്പോഴും നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ചാറ്റുകൾ അപ്രത്യക്ഷമാകുന്നത് മുതൽ ചാറ്റ് ലോക്കുകൾ ഉൾപ്പെടെ ആപ്പ് അതിന്‍റെ ലളിതവും ഉപയോക്തൃ-സൗഹൃദവുമായ ഇന്‍റർഫേസ് നഷ്‍ടപ്പെടുത്താതെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ, വാട്‍സ്ആപ്പിന് ഒരു പ്രധാന സ്വകാര്യതാ അപ്‌ഡേറ്റ് ലഭിക്കാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വാട്‍സ്ആപ്പ് ഒരു പുതിയ സവിശേഷത കൊണ്ടുവരാൻ ഒരുങ്ങുന്നതായാണ് […]
Read more

ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് പുറത്തിറങ്ങി

അഡോബി ഫോട്ടോഷോപ്പിന്റെ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചു. എഐ അധിഷ്ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ നിരവധി ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തില്‍ പല ഫീച്ചറുകളും സൗജന്യമായി ലഭിക്കും. 2025 ഫെബ്രുവരിയില്‍ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയതിന് ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ […]
Read more

അടിമുടി മാറ്റത്തിനൊരുങ്ങി ആപ്പിൾ; ഡിസൈൻ മുതൽ ഐഒഎസ് വരെ

ആപ്പിളിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിന് ജൂൺ 9 തിങ്കളാഴ്ച തുടക്കാമാകുകയാണ്. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഡബ്ല്യൂഡബ്ല്യൂഡിസി എന്നറിയപ്പടെുന്ന കോണ്‍ഫറന്‍സില്‍ ആപ്പിളിന്റെ വിവിധ ഉപകരണങ്ങള്‍ക്ക് ശക്തിപകരുന്ന ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ക്ഒഎസ്, വിഷന്‍ ഓഎസ്, ടിവിഒഎസ്, വാച്ച് ഒഎസ് എന്നിവയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നറിയാം. അതിൽ പ്രധാനമായി കേൾക്കുന്ന ഒന്നാണ് പേരിലെ മാറ്റം. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വ്യത്യസ്ത വേര്‍ഷന്‍ നമ്പറുകള്‍ നല്‍കുന്ന രീതിയില്‍ ആപ്പിള്‍ മാറ്റം കൊണ്ടുവരുമെന്നാണ് വിവരം. പകരം ഒരോ വർഷവും പുറത്തിറക്കുന്ന […]
Read more

ഐഫോണും, ഗാലക്‌സിയും എതിരാളി; സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് വണ്‍പ്ലസ് 13എസ്

വണ്‍പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 13എസ് സ്മാര്‍ട്‌ഫോണ്‍ വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ ഏറ്റവും ശക്തിയേറിയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്‍പ്ലസിന്റെ തന്നെ വണ്‍പ്ലസ് 13, 13 ആര്‍ മോഡലുകളില്‍ ഇതേ ചിപ്പ്‌സെറ്റാണ്. ഐഫോണ്‍ 16ഇ, ഗാലക്‌സി എസ്25 എഡ്ജ് എന്നിവയോട് വിപണിയില്‍ മത്സരിക്കാനാണ് വണ്‍പ്ലസ് 13 എസ് എത്തിയിരിക്കുന്നത്. 6.32 ഇഞ്ച് 1.5 കെ എല്‍ടിപിഒ അമോലെഡ് സ്‌ക്രീന്‍ ആണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയ്ക്ക് എച്ച്ബിഎം മോഡില്‍ […]
Read more

മൊബൈൽ ഫോൺ ഉടമകളായ സ്ത്രീകൾ കേരളം നാലാമത്

കൊച്ചി: രാജ്യത്തെ മൊബൈൽ ഉടമകളായ സ്ത്രീകളുടെ എണ്ണത്തിൽ കേരളം മുന്നിൽ. സംസ്ഥാനത്ത് 85 ശതമാനം സ്ത്രീകൾക്കും സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ശതമാനക്കണക്ക് അനുസരിച്ച് കേരളം നാലാം സ്ഥാനത്താണ്. ഗോവയും ലഡാക്കുമാണ് മുന്നിലുള്ളത്. ഇവിടെ 92 ശതമാനം വീതം സ്ത്രീകൾക്കും മൊബൈൽ ഫോണുകളുണ്ട്. കേരളത്തിന് തൊട്ടുമുന്നിൽ മിസോറാം ആണ്. 39 ശതമാനവുമായി ഛത്തീസ്ഗഢാണ് പിന്നിൽ. രാജ്യത്ത് മൊബൈൽ ഫോൺ സ്വന്തമായുള്ള സ്ത്രീകളിൽ 78.4 ശതമാനവും സ്മാർട്ട് ഫോണുകളാണ് ഉപയോഗിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer