സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വൈദികനെ കാറിടിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്ന കൗൺസിലറുടെ പരാമർശം വിവാദമാകുന്നു; ബിജു മാത്യൂസിനെതിരെ പ്രതിഷേധം

കോട്ടയം: എ.കെ.സി.സി. രൂപത ഡയറക്ടറും വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടറുമായ ഫാ. ഡോ. ജോർജ് ഞാറക്കുന്നേലിനെ കാറിടിപ്പിച്ചു വീഴ്ത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നഗരസഭാ കൗൺസിലർ ബിജു മാത്യൂസിന്റെ പരാമർശം വിവാദത്തിലേക്ക്. വൈദികനെ അപായപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലാ നഗരസഭ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ബിജു മാത്യൂസ് അപ്രതീക്ഷിത പ്രസ്താവന നടത്തിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്നും വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നുമുള്ള കൗൺസിലറുടെ നിലപാട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ഒരുപോലെ അമ്പരപ്പിച്ചു. സീബ്രാ ക്രോസിംഗിൽ വൈദികനെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയ സംഭവത്തിൽ എ.കെ.സി.സി. പ്രതിഷേധിച്ചിട്ടില്ലെന്ന […]
Read more

എ.കെ.ഡി.എ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു: ചാക്കോച്ചൻ സെക്രട്ടറി

കോട്ടയം: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (AKDA) കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പാലാ പ്ലാത്തോട്ടം ഏജൻസീസ് ഉടമ ചാക്കോച്ചനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. രാജു ടി.കെ, എബ്രഹാം ബെഞ്ചമിൻ എന്നിവരടങ്ങുന്ന പുതിയ നേതൃത്വമാണ് വിതരണ വ്യാപാര മേഖലയിലെ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കുന്നത്. ജില്ലയിലെ ഡിസ്ട്രിബ്യൂട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാനും പുതിയ സമിതി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ സാരഥികളെ വിവിധ വ്യാപാര സംഘടനകൾ […]
Read more

കുമരകത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; ആശുപത്രി പ്രവർത്തനങ്ങളും പ്രതിസന്ധിയിൽ

കോട്ടയം: കുമരകം മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കുടിവെള്ള ക്ഷാമം ജനജീവിതത്തെ ദുസ്സഹമാക്കുന്നു. സാധാരണക്കാർക്ക് പുറമെ സർക്കാർ സംവിധാനങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടാണ് ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്. കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുടിവെള്ളം മുടങ്ങിയതോടെ രോഗികളും ജീവനക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സ തേടിയെത്തുന്ന ഇവിടെ ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചാണ് നിലവിൽ അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്. പൈപ്പ് ലൈനിലെ ചോർച്ചയും പമ്പിംഗ് സംവിധാനത്തിലെ തകരാറുകളുമാണ് വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ജലവിതരണ വകുപ്പ് വ്യക്തമാക്കുമ്പോഴും, ദിവസങ്ങളായി […]
Read more

പാലായിൽ ഇനി പോത്തിറച്ചിക്ക് 435 രൂപ; പന്നിയിറച്ചി 340

കോട്ടയം: നഗരസഭാ പരിധിയിൽ മാംസവില കുറച്ചു. പോത്തിറച്ചി കിലോയ്ക്ക് 435 രൂപയും പന്നിയിറച്ചി 340 രൂപയുമായി നിശ്ചയിച്ചു. നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവിന്റെ അധ്യക്ഷതയിൽ ചേർന്ന മാംസ വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം. പുതുക്കിയ നിരക്ക് നാളെ (14/01/2026) മുതൽ നിലവിൽ വരും. അമിതവില വേണ്ട കർശന നിലപാടുമായി നഗരസഭ പോത്തിറച്ചി കിലോയ്ക്ക് 460 രൂപ ഈടാക്കുന്നതിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ ഇടപെട്ടത്. നിശ്ചയിച്ച വിലയേക്കാൾ ഒരു രൂപയെങ്കിലും അധികം വാങ്ങിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള […]
Read more

സംസ്ഥാന സ്കൂൾ കലോത്സവ  വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം

കോട്ടയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‌ മുന്നോടിയായുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. കോട്ടയം മാമ്മൻമാപ്പിള ഹാൾ അങ്കണത്തിൽനിന്ന് സെയ്ന്റ്് ആൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയ ഘോഷയാത്രയെ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നത്തുനിന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയ കപ്പിന് ജില്ലയിലെ ആദ്യ സ്വീകരണം പാലാ സെയ്ൻറ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു. ചങ്ങനാശ്ശേരി വാഴപ്പള്ളി സെയ്ന്റ് തെരേസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര പത്തനംതിട്ട […]
Read more

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ തീപിടുത്തം

തൃശ്ശൂർ: ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുന്നിലെ ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. മാതേമ്പാട്ട് പറമ്പിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയതോടെ പരിസരത്ത് കറുത്ത പുക ഉയർന്നു. ഉടൻതന്നെ നാട്ടുകാർ വിവരം ഗുരുവായൂർ ഫയർഫോഴ്സിനെ അറിയിച്ചു. റെയിൽ പാളത്തിലേക്കും സമീപത്തെ പാമ്പിൻ കാവിലേക്കും തീ പടരുന്നതിനു മുൻപ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൻ അപകടമാണ് ഇതോടെ ഒഴിവായത്.
Read more

‘പാട്രിയറ്റ്’ സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തില്‍

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ‘പാട്രിയറ്റ്’ ന്റെ സെറ്റില്‍ പുതു വര്‍ഷം ആഘോഷിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം ആഘോഷത്തിന്റെ ഭാഗമായത്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണന്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായി. ഇപ്പൊള്‍ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഈ വര്‍ഷം വിഷു റിലീസായി എത്തുമെന്നാണ് സൂചന. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് […]
Read more

കോണത്താറ്റു പാലത്തിന് സമീപം തോട് നികത്തിയുള്ള വഴി നിർമ്മാണത്തിന് താൽക്കാലിക വിലക്ക്

കോട്ടയം: കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. സമീപവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് കിഫ്ബി പദ്ധതിയിൽ ഇവർക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ ഇരുമ്പ് ഗോവണി വഴിയുള്ള സഞ്ചാരം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടായതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക […]
Read more

കുതിരപ്പുറത്തേറി വിനായകന്‍ : ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പെരുനാളിലെ വിനായകന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

നടന്‍ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പെരുന്നാളിലെ വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസായി. കളങ്കാവാലിനു ശേഷം വിനായകന്‍ നായകനായെത്തുന്ന ചിത്രമാണ് പെരുന്നാള്‍ . പെരുന്നാള്‍ എന്ന ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേന്‍മാരും എന്ന ടാഗ് നല്‍കിയിട്ടുണ്ട്. സൂര്യഭാരതി ക്രിയേഷന്‍സ്, ജോളിവുഡ് മൂവീസ്, ഇമ്മട്ടി കമ്പനി എന്നിവയുടെ ബാനറില്‍ മനോജ് കുമാര്‍ കെ പി, ജോളി ലോനപ്പന്‍, ടോം ഇമ്മട്ടി എന്നിവര്‍ ചേര്‍ന്നാണ് പെരുന്നാളിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. വിനായകനോടൊപ്പം ഷൈന്‍ ടോം ചാക്കോയും വിഷ്ണു […]
Read more

ബാലസംഘം 88-ാം സ്ഥാപക ദിനം മരങ്ങാട്ടുപിള്ളിയിൽ സമുചിതമായി ആചരിച്ചു

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ 88-ാം സ്ഥാപക ദിനാചരണം മരങ്ങാട്ടുപിള്ളിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായാണ് മരങ്ങാട്ടുപിള്ളിയിലും ചടങ്ങുകൾ സംഘടിപ്പിച്ചത്. ബാലസംഘം മേഖല കൺവീനർ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനം മുതിർന്ന രക്ഷാധികാരി എ.എസ്. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാലസംഘം രക്ഷാധികാരി സമിതി അംഗം ബിനീഷ് ഭാസ്കരനെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കായി സംഘടിപ്പച്ച കലാപരിപാടികൾക്ക് ആദർശിഖ […]
Read more

Recent News

Advertisement