Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിപ്പോർട്ടറിനെ പിണക്കാതെ ഷൗക്കത്ത് സ്ഥാനാർഥിയെ ബഹിഷ്കരിച്ച് കോൺഗ്രസ് സൈബർ പട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏതൊരു തെരഞ്ഞെടുപ്പ് ആണെങ്കിലും ഗ്രൗണ്ടിൽ ഉള്ള പ്രചാരണം പോലെ ഏറെ നിർണായകമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും. ഓരോ തിരഞ്ഞെടുപ്പിലും ലക്ഷങ്ങൾ ചെലവഴിച്ച് ഓരോ പാർട്ടികളും തങ്ങളുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാറുണ്ട്.

വലിയതോതിൽ പണം ചെലവഴിക്കാതെ, ആത്മാർത്ഥത കൊണ്ട് ഒരുകൂട്ടം പ്രവർത്തകർ മുന്നോട്ടു കൊണ്ടുപോകുന്ന സൈബർ സംവിധാനമാണ് കോൺഗ്രസിന്റെത്. അതല്ലാതെ കോൺഗ്രസിന് സംസ്ഥാനത്ത് സംഘടിതമായ ഒരു സൈബർ സംവിധാനമൊന്നും കേരളത്തിലില്ല. ഒരുകൂട്ടം പ്രവർത്തകർ സ്വയം മുന്നോട്ടുവന്ന നയിക്കുന്ന ഒരു മുന്നേറ്റം മാത്രമാണ് ഈ മേഖലയിൽ പാർട്ടിക്ക് ഉള്ളത്.

സിപിഎമ്മിന് ആണെങ്കിലും ബിജെപിക്ക് ആണെങ്കിലും പണം നൽകിയുള്ള, കൃത്യമായി ചലിക്കുന്ന സംഘടിതമായ സൈബർ സംവിധാനങ്ങൾ ഉണ്ട്. ഓഫീസുകൾ കേന്ദ്രീകരിച്ചും അല്ലാതെയും മികച്ച പ്രതിഫലം വാങ്ങി സാമൂഹ്യ മാധ്യമങ്ങളെ ചലിപ്പിക്കുന്ന ഹൈ പ്രൊഫഷണലുകളായ ആളുകൾ സിപിഎമ്മിനും ബിജെപിക്കും ഉണ്ട്. എന്നാൽ കോൺഗ്രസിലേക്ക് വരുമ്പോൾ ചില നേതാക്കൾക്ക് അത്തരത്തിൽ ചില സൈബർ സംവിധാനങ്ങൾ ഉണ്ടെങ്കിലും പാർട്ടിക്കുവേണ്ടി ചലിക്കുന്ന യാതൊരു സംവിധാനവും ഇവിടെയില്ല എന്നതാണ് യാഥാർത്ഥ്യം.

പ്രവാസ ലോകത്തും നാട്ടിലും സ്വന്തം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് വേണ്ടി വിവിധ ജോലികളിൽ ഏർപ്പെടുന്നവർ തന്നെയാണ് അവരുടെ ഇടവേളകളിൽ കേരളത്തിലെ കോൺഗ്രസിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രവർത്തനം നടത്തുന്നതും. പുതുപ്പള്ളിയിൽ ആണെങ്കിലും തൃക്കാക്കരയിൽ ആണെങ്കിലും ഏറ്റവും ഒടുവിൽ പാലക്കാട് ആണെങ്കിലും യാതൊരു പ്രതിഫലവും ഇല്ലാതെ ഇതേ സംവിധാനമാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചത്.

എന്നാൽ ആ സൈബർ പാട ഇപ്പോൾ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കില്ല എന്ന നിലപാടിലാണ്. കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ മാധ്യമ ഹാൻഡിലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പോരാളി വാസു. പല പ്രതിസന്ധികളിലും പാർട്ടിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ പ്രതിരോധം തീർക്കുന്നതിൽ പ്രധാനി പോരാളി വാസു തന്നെയാണ്. ആ വാസുവിന്റെ പ്രൊഫൈലിൽ പോലും ആര്യാടൻ ഷൗക്കത്തിനെതിരെ പ്രതിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

കോൺഗ്രസ് പാർട്ടി ബഹിഷ്കരിക്കുന്ന റിപ്പോർട്ടർ ചാനലിനെ വ്യാപകമായി പിന്തുണയ്ക്കുന്നതിലാണ് പ്രവർത്തകർക്ക് ഷൗക്കത്തിനോട് എതിർപ്പുള്ളത്. പലയാവർത്തി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയെങ്കിലും അതെല്ലാം ഷൗക്കത്ത് അവഗണിച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യമായ പ്രതിഷേധത്തിന് കോൺഗ്രസ് സൈബർ പട നേതൃത്വം നൽകുന്നത്. 200ലേറെ ദിവസമായി സംസ്ഥാനത്ത് റിപ്പോർട്ടർ ചാനൽ കോൺഗ്രസ് പാർട്ടി ബഹിഷ്കരിച്ച് വരികയാണ്. കോൺഗ്രസ് റിപ്പോർട്ടുമായി ഇടയുന്നത് മാസങ്ങൾക്ക് മുമ്പാണ്.

കൃത്യമായി പറഞ്ഞാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുതൽ ചാനലുമായുള്ള എല്ലാത്തരം ബന്ധവും കോൺഗ്രസ് ഉപേക്ഷിച്ചിരുന്നു. കോൺഗ്രസിന്റെ പ്രതിനിധികൾ ഒന്നും തന്നെ ചർച്ചകളിൽ അടക്കം റിപ്പോർട്ടർ ചാനലുമായി സഹകരിക്കുന്നില്ല. പ്രവർത്തകരുടെ നിരന്തര ആവശ്യപ്രകാരം മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആണ് ബഹിഷ്കരണം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരുന്നത്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആയിരുന്നു.

ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ അന്ന് രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പുതുതായി കടന്നുവന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും റിപ്പോർട്ടർ ചാനൽ ബഹിഷ്കരണം ശരിവെക്കുകയായിരുന്നു. ബഹിഷ്കരണത്തിന് ശേഷം കഴിഞ്ഞ 200 ദിവസത്തിൽ ഏറെയായി കോൺഗ്രസ് നേതാക്കൾ ആരും തന്നെ ചാനലിന്റെ പരിപാടികളിൽ പങ്കെടുക്കുന്നില്ലായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പിന്തുണയോടെയാണ് കോൺഗ്രസ് വിജയിച്ചത് എന്ന വാർത്ത റിപ്പോർട്ട് ചെയ്തതിൽ ആയിരുന്നു കോൺഗ്രസ് ചാനലുമായി ഇടയുന്നത്.

വിഷയത്തിൽ ചാനലിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ് സൈബർ മേഖലയിലെ സജീവ പ്രവർത്തകർക്കെതിരെ ചാനൽ കേസ് നൽകിയിരുന്നു. ഇതായിരുന്നു അന്ന് കെപിസിസിയെ ബഹിഷ്കരണത്തിലേക്ക് നയിക്കുവാൻ പ്രേരിപ്പിച്ച സംഭവം. എന്നാൽ ഇന്ന് കെപിസിസിയുടെ സർക്കുലറിനെ പോലും അവഗണിച്ച് റിപ്പോർട്ടർ ചാനലുമായി ചങ്ങാത്തം സൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്തിനെതിരെ സൈബർ പട ശക്തമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസിന്റെ പ്രധാനപ്പെട്ട സൈബർ അക്കൗണ്ടുകൾ പലതും സ്ഥാനാർത്ഥിക്ക് വേണ്ടി ഒരു പോസ്റ്റ് പോലും ഇതുവരെയും ഇട്ടിട്ടില്ല.

ചാനലിനെ പിണക്കാതെ മുന്നോട്ടുപോകുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലകളിൽ ഉണ്ടായിരുന്ന മേൽക്കോയ്മ കോൺഗ്രസിന് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ കോൺഗ്രസ് പ്രവർത്തകരുമായി വിഷയത്തിൽ പാർട്ടി നേതൃത്വം ചർച്ചകൾ ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.

Content: Congress cyber war, boycotting Shaukat candidate without confronting reporter

Recent News

Advertisement
WhiteswanTV Footer