Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോൺ ആപ്പ് തട്ടിപ്പ്; ദിവസേന കോടികളുടെ ഇടപാട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നോയിഡയിൽ പ്രവർത്തിക്കുന്ന ഒരു ലോൺ ആപ്പ് കേന്ദ്രത്തിൽ ദിവസേന കോടികളുടെ പണമിടപാട് നടന്നിരുന്നതായി ക്രൈം പോലീസ് കണ്ടെത്തി. പിടിച്ചെടുത്ത രേഖകൾ പ്രകാരം ദിവസവും 250-ലധികം ബാങ്ക് ഇടപാടുകളാണ് നടന്നിരുന്നത്. ഏകദേശം 1200-ഓളം ഉപഭോക്താക്കളാണ് സ്ഥാപനത്തിനുണ്ടായിരുന്നതെന്നും, മാസം മൂന്നുകോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

40 ശതമാനം വരെ ഉയർന്ന പലിശയ്ക്കാണ് വായ്പകൾ നൽകിയിരുന്നത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് 15,000 രൂപ വായ്പ എടുത്തിരുന്നെങ്കിലും തിരിച്ചടവുകൾ കഴിഞ്ഞിട്ടും 39,000 രൂപ ബാക്കി ഉണ്ടായിരുന്നുവെന്ന് രേഖകൾ പറയുന്നു. ഇയാളുടെ കുടുംബാംഗങ്ങളെയും അധ്യാപികയെയും റഫറൻസായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

ലോൺ ആപ്പ് പ്രവർത്തനം മാർക്കറ്റിംഗ്, കളക്ഷൻ, വായ്പാ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളായി വിഭജിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. പുറത്ത് ഐ.ടി. പാർക്കിനെ പോലെ തോന്നുന്ന രീതിയിൽ സാങ്കേതിക സംവിധാനങ്ങളോടെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ പാവപ്പെട്ടവരെ ലക്ഷ്യമാക്കി പണം വെട്ടിപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രവർത്തനം.

ലോൺ നൽകുമ്പോൾ തന്നെ ഉപഭോക്താവിന്റെ മൊബൈലിലെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും ഉൾപ്പെടെ കൈപ്പിടിയിലാക്കുന്ന കരാറുകൾ ഒപ്പുവെപ്പിച്ചിരുന്നു. തിരിച്ചടവ് വൈകിയാൽ കടുത്ത ഭീഷണികളും നിരന്തര ഫോൺ വിളികളും സന്ദേശങ്ങളുമാണ് നൽകിയിരുന്നത്. ഒരാളെ ബ്ലോക്ക് ചെയ്താൽ മറ്റ് നമ്പറുകളിൽ നിന്ന് തുടർച്ചയായി ശല്യം തുടരുന്ന രീതിയുമുണ്ടായിരുന്നു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നോയിഡയിലെ കേന്ദ്രത്തിലേക്ക് സൈബർ ക്രൈം പോലീസ് എത്തിയത്. ഇവിടെ കോൾസെന്റർ മറവിൽ പ്രവർത്തിച്ചിരുന്ന സംഘം സിം ബോക്‌സുകൾ ഉപയോഗിച്ച് ഒരേസമയം നിരവധി കോളുകൾ നടത്തുന്നതായും കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ജീവനക്കാരും ചില ഗുണ്ടകളും തടസ്സപ്പെടുത്തിയതായും, പണം നൽകി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer