Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓഫീസുകളിലെത്തി ജനങ്ങള്‍ അസഭ്യവും അക്രമവും; സുരക്ഷ തേടി KSEB ജീവനക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുന്നത് പതിവായതിന് പിന്നാലെ ജനങ്ങള്‍ ഓഫീസില്‍ വന്ന് അസഭ്യം പറയുന്നുവെന്നും അതിനാല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാര്‍. ആലുവ വെസ്റ്റ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് പൊലീസില്‍ അപേക്ഷ നല്‍കിയത്.

ഫീഡറുകള്‍ തനിയെ ഡ്രിപ്പാകുന്നത് മൂലം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഈ സമയം ജനങ്ങള്‍ ഓഫീസില്‍ വന്ന് ജീവനക്കാരെ അസഭ്യം പറയുകയാണ്. കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ രാത്രി സുരക്ഷ ഒരുക്കണമെന്നാണ് ജീവനക്കാര്‍ അപേക്ഷയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടിനെത്തുടര്‍ന്ന് കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരും കെഎസ്യു പ്രവര്‍ത്തകരുമാണ് പ്രതിഷേധം നടത്തിയത്. പുലര്‍ച്ച ഒരുമണി മുതല്‍ രണ്ട് വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ടുമണിവരെ പ്രതിഷേധം തുടര്‍ന്നു. ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Recent News

Advertisement
WhiteswanTV Footer