Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രക്ഷാപ്രവർത്തന കേസ്; അന്വഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത് കുമാർ സമ്മര്‍ദ്ദം ചെലുത്തി; എസ്‌ഐമാരുടെ മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനവുമായി ബന്ധപ്പെട്ട കേസിൽ എഡിജിപി എം.ആർ. അജിത് കുമാർക്കെതിരെ നിർണായക മൊഴികൾ. അന്വേഷണ റിപ്പോർട്ട് തിരുത്താൻ മേലുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് മുൻ ഓഫീസിലെ എസ്‌ഐമാർ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകി.

മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം മാത്രമാണ് തങ്ങൾ നടപടികൾ സ്വീകരിച്ചതെന്നും, കേസിൽ നേരിട്ട് പങ്കില്ലെന്നും എസ്‌ഐമാർ വ്യക്തമാക്കിയതായി അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കേസ് ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്തിയതായി മൊഴികളിൽ പറയുന്നു.

പെൻഡ്രൈവിൽ കൊണ്ടുവന്ന കേസ് രേഖകൾ മൂന്ന് ദിവസത്തിനുള്ളിൽ തിരുത്തിയതായും, റഫർ റിപ്പോർട്ടിൽ “തെളിവില്ല” എന്ന് ചേർത്തതായും മൊഴികളിൽ പരാമർശമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ലാത്തതും, പൊലീസ് ഫോട്ടോഗ്രാഫർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ അവസാന ഭാഗത്തായിരുന്നതിനാലുമാണ് “തെളിവില്ല” എന്ന നിലപാട് രേഖപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഈ മൊഴികൾ അന്വേഷണ സംഘത്തിന് നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇവരെ സാക്ഷികളാക്കണമോ എന്ന കാര്യവും SIT പരിശോധിക്കുകയാണ്. ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ രംഗത്തെത്തി. കേസ് രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ സ്വന്തം നിലയ്ക്കാണ് ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
WhiteswanTV Footer