തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നെട്ടയത്ത് അയല്‍വാസികളും ബന്ധുക്കളുമായവര്‍ തമ്മിലെ ഏറ്റുമുട്ടലില്‍ ഇടപെട്ട ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണയിരിക്കുമെന്ന് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഡിജിപിക്കും കമ്മീഷണര്‍ക്കുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദേശം അയച്ചിരിക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
‘ബിജെപി/ സംഘ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് SHO വിപിന്‍ എന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ ഇരിക്കും എന്നറിയിച്ചുകൊണ്ട് സിറ്റി പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മാധവിക്കും അയച്ച വാട്‌സാപ്പ് സന്ദേശം. ഞാന്‍ ഇപ്പോഴും പോലീസിന്റെ നന്മയില്‍ വിശ്വസിക്കുന്നു. എന്തായാലും നടപടി ഉണ്ടാവും. അതുകൊണ്ട് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.’ എന്നാണ് അവര്‍ കുറിച്ചത്.




