സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BJP

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള രണ്ടാം ഘട്ട എൻ. ഡി. എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വിവിധ ഡിവിഷനുകളിൽ നിന്ന് ജനവിധി തേടുന്ന എൻ. ഡി. എ മുന്നണിയുടെ രണ്ടാം ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രസ്സ് മീറ്റിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെടുന്ന എൻഡിഎ മുന്നണിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതു വലതു മുന്നണികളുടെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കും എതിരെ ബിജെപിയുടെ വികസിത കേരളമെന്ന ലക്ഷ്യത്തിന് സ്വീകാര്യത കിട്ടുമെന്നതാണ് […]
Read more

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തി: ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ താന്‍ 12 പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍. അതോടൊപ്പം ബിജെപി ക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരന്‍ സ്വന്തം പാര്‍ട്ടിയിലെ നേതൃത്വം നന്നാക്കാന്‍ നോക്കണമെന്നും. സ്വന്തം കുടുംബത്തിലെ പ്രശ്‌നം പോലും പരിഹരിക്കാന്‍ പറ്റാത്ത […]
Read more

ആർഎസ്എസ് നേതാക്കൾ വ്യക്തിഹത്യ നടത്തി, ആത്മഹത്യയിലേക്ക് നയിച്ചു; ശാലിനി അനിൽ

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി അനിൽ. നെടുമങ്ങാട് നഗരസഭയിലെ സീറ്റ് ശാലിനിക്ക് നൽകാഞ്ഞതിനെ തുടർന്നാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആർഎസ്എസ് നേതാക്കൾ വ്യപകമായി വ്യക്തിഹത്യ നടത്തി, അത് താങ്ങാനായില്ല. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് പലവട്ടം അപമാനിച്ചു. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്ക് വരെ കൊണ്ടുചെന്നെത്തിച്ചു. കുടുംബത്തെ അതിലേക്ക് വലിച്ചിഴച്ചു. വ്യക്തിഹത്യ താങ്ങാനാവാത്തതാണ് ഇത്തരമൊരു കൃത്യം നടത്താൻ […]
Read more

‘ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യ’: കെ മുരളീധരൻ

തിരുവനന്തപുരം: ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകന്റെ മരണത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ വികാരപരമായി കണ്ടവരെ പറഞ്ഞ് വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ബിജെപിയിൽ ഇപ്പോൾ കൂട്ട ആത്മഹത്യ നടന്നു കൊണ്ടിരിക്കുകയാണ്. വളരെ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമാണിത്. കാരണം സാധാരണ ആൾക്കാരൊക്കെ ഒരു പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിൽ വേറെ പാർട്ടിയിലേക്ക് പോകാറുണ്ട്. ഇവർക്ക് ആത്മഹത്യ ചെയ്യാനുള്ള […]
Read more

ആനന്ദ് സിപിഎമ്മുമായി ചർച്ച നടത്തിയിരുന്നു; സിപിഐഎം സ്ഥാനാർഥി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് ജീവനൊടുക്കിയ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയെന്ന് വെളിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അജിന്‍. സിപിഐഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ ആനന്ദ് ആഗ്രഹം പ്രകടിപ്പിച്ചതായി അജിന്‍ പറയുന്നു. ബ്രാഞ്ച് സെക്രട്ടറിയേയും മറ്റ് പ്രാദേശിക നേതാക്കളേയും ആനന്ദ് സമീപിച്ചു. ആനന്ദ് ആത്മഹത്യാക്കുറിപ്പില്‍ സൂചിപിച്ച മണ്ണ് മാഫിയ സംഘം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അജിന്‍ കൂട്ടിച്ചേര്‍ത്തു.
Read more

തിരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുന്ന പദവികൾ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥി സമൂഹത്തിൽ വലിയ നിലയിൽ ഉള്ളവരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്ന തന്ത്രമാണ് അവർ മുൻപ് ചെയ്ത ജോലിയും അതിന്റെ സ്ഥാന മാനങ്ങളും ആയുധമാക്കുന്നത്, എന്നാൽ ഇത് അനുവദനീയമാണോ? തിരുവനന്തപുരം ജില്ലയിൽ നിന്നും കോർപ്പറേഷനിലേക്ക് ജനവിധി തേടുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രചാരണ പോസ്റ്റർ നോക്കാംസിവിൽ സർവീസിൽ നിന്നും വിരമിച്ച ഒരു വ്യക്തി അത് എത്ര ഉന്നത പോസ്റ്റിൽ ആയിരുന്നുവെങ്കിലും വിരമിക്കലിന് ശേഷം പേരിനോടൊപ്പം IAS അല്ലെങ്കിൽ IPS […]
Read more

ആർജെഡി വിട്ട് ലാലു പ്രസാദ് യാദവിന്റെ മകൾ

പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു. ‘ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും […]
Read more

കോടതി വിധി സന്തോഷം നൽകുന്നത്; ശൈലജ ടീച്ചർ

തിരുവനന്തപുരം: പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രിയും വടകര എംഎല്‍എയുമായ കെ കെ ശൈലജ. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി. കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ശൈലജ പറഞ്ഞു. ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം […]
Read more

കോൺഗ്രസ് ഉപേക്ഷിച്ച് വനിതാ നേതാവ് ബിജെപിയിൽ

തൃശൂർ : ഗുരുവായൂർ 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് വനിതാ നേതാവ് ബിജെപിയിൽ. 40 വർഷത്തെ കോൺഗ്രസ് പ്രവർത്തനങ്ങളെ പിന്നിലാക്കി കോൺഗ്രസ് വനിതാ നേതാവ് എം.വി. രാജലക്ഷ്മി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വ്യവസായ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു അവർ. കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാട് തുടർന്നുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണെന്ന് രാജലക്ഷ്മി വ്യക്തമാക്കി. ഗുരുവായൂർ മണ്ഡലം ബിജെപി പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് ഷാൾ അണിയിച്ച് രാജലക്ഷ്മിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ […]
Read more

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബം ബിജെപിയിൽ ചേർന്നു

തൃശൂർ : ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ പാകിയ സഖാവ് വേലായുധേട്ടന്റെ മകളും കുടുംബവും ഇന്ന് ഔപചാരികമായി ബിജെപിയിൽ ചേർന്നു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഷാൾ അണിയിച്ച് അംഗത്വം നൽകി സ്വാഗതം ചെയ്തു. അംഗത്വം നൽകുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ശ്രീജിത്ത് പള്ളിക്കര, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.