വിമത ഭീഷണി; എറണാകുളത്ത് വലഞ്ഞ് ബിജെപി
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടരികിലെത്തിനില്‍ക്കേ ബിജെപി നേതൃത്വത്തിന് തലവേദനയായി എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന നിലപാടിലുറച്ച് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മട്ടാഞ്ചേരിയിലെ നേതാവും മൂന്നര പതിറ്റാണ്ടിലേറെ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചയാളുമായ ശ്യാമള എസ് പ്രഭു. തനിക്ക് ട്വന്റി ട്വന്റിയിലേക്ക് ക്ഷണമുണ്ടെന്നാണ് ശ്യാമള പറയുന്നത്. ബിജെപി പ്രാദേശിക നേതൃത്വം തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചെന്നും ശ്യാമള ആരോപിച്ചു. നേതൃത്വവുമായി സംസാരിച്ചു. പോസിറ്റീവായ ഒരു തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമള കൂട്ടിച്ചേര്‍ത്തു. തദ്ദേശ […]
Read more

