Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpi

ഗോവിന്ദൻ തികഞ്ഞ പരാജയം, തളിപ്പറമ്പിൽ മാത്രം ഒതുങ്ങി; സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ ജില്ലാ നേതൃയോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സംസ്ഥാനതലത്തിൽ നേതൃത്വം നൽകുന്നതിൽ എം.വി ഗോവിന്ദൻ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമർശനം. ഭാര്യ പി. കെ. ശ്യാമള തളിപ്പറമ്പിൽ മത്സരിച്ചതിനെ തുടർന്ന് അദ്ദേഹം കണ്ണൂരിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും യോഗത്തിൽ ആരോപണം ഉയർന്നു. സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വം നൽകേണ്ട പാർട്ടി സെക്രട്ടറി തളിപ്പറമ്പിൽ മാത്രം ഒതുങ്ങിനിന്നുവെന്ന വിമർശനവും യോഗത്തിൽ ശക്തമായി ഉയർന്നു. എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനങ്ങൾ […]
Read more

ഒരുപാട് ചിരിക്കുന്ന രാഷ്ട്രീയക്കാരെ സൂക്ഷിക്കണം: ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതൃത്വത്തെയും പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളെയും വിമർശിച്ച് മുൻ നേതാവ് ജി സുധാകരൻ രംഗത്ത്. പാർട്ടിയിൽ ആത്മാർഥത കുറവാണെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 63 വർഷം പാർട്ടിക്കായി പ്രവർത്തിച്ചെങ്കിലും ഇന്ന് ആ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത അന്തരീക്ഷമാണ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. “സാധാരണ കഷായം കൊണ്ട് നന്നാവുന്നതല്ല സിപിഎം” എന്നും അദ്ദേഹം വിമർശിച്ചു. കാൽനൂറ്റാണ്ട് മുൻപ് മരിച്ച തന്റെ പിതാവിനെ പോലും വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടെന്ന് സുധാകരൻ ആരോപിച്ചു. പാർട്ടിക്കുള്ളിൽ മുതലാളിത്ത […]
Read more

ആവശ്യം ന്യായം: പ്രതിപക്ഷ ഉപനേതാവ് വേണമെന്ന് ബിനോയ് വിശ്വം

കണ്ണൂർ: പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യം ശക്തമാക്കി സിപിഐ. പാർട്ടിക്ക് അർഹതപ്പെട്ട സ്ഥാനം തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആവശ്യം പിൻവലിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുവരെ പ്രതിപക്ഷത്ത് ഇരുന്ന കാലങ്ങളിൽ പ്രതിപക്ഷ നേതാവിന്റെയും ഉപനേതാവിന്റെയും സ്ഥാനങ്ങൾ സിപിഎം കൈവശം വെച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തവണ അതിൽ മാറ്റം വേണമെന്നാണ് സിപിഐയുടെ ആവശ്യം. ഉപനേതാവായി ആരെ പരിഗണിക്കണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയായിട്ടുണ്ടെന്നും തീരുമാനം ഉടൻ പ്രഖ്യാപിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ചർച്ചകൾ തുടരുകയാണെന്നും സിപിഐക്ക് […]
Read more

ഇടതുവോട്ടുകൾ ചോർന്നത് യുഡിഎഫിലേക്ക് സിപിഐ

തിരുവനന്തപുരം: സിപിഐ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് വോട്ടുകൾ ബിജെപിയിലേക്കല്ല, യുഡിഎഫിലേക്കാണ് ചോർന്നതെന്ന് സിപിഐ വിലയിരുത്തൽ. ന്യൂഡൽഹിയിൽ നടന്ന പാർട്ടി ദേശീയ കൗൺസിൽ യോഗത്തിലാണ് ഈ വിലയിരുത്തൽ അവതരിപ്പിച്ചത്. ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകൾ നേടിയതിനെ കുറിച്ച് യോഗത്തിൽ ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ബിഹാർ, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിൽ ഉണ്ടായതുപോലെ കേരളത്തിലും ഇടത് വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയോയെന്ന സംശയവും ചിലർ ഉന്നയിച്ചു. ഇതിന് മറുപടിയായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ കെ പ്രകാശ് ബാബു കേരളത്തിലെ […]
Read more

തിരഞ്ഞെടുപ്പ് തോൽവി; നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായി: സിപിഐ

തിരുവനന്തപുരം: കേരളത്തിൽ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിക്കുപിന്നാലെ സിപിഐ നേതൃത്വത്തിൽ ആത്മപരിശോധന. പാർട്ടിയുടെ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും നടന്ന ചർച്ചകളിൽ ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനമാണ് പരാജയത്തിന് പ്രധാന കാരണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പിഎം ശ്രീ പദ്ധതിയും ഇലപ്പുള്ളി ബ്രൂവറി വിഷയവും ജനങ്ങളിൽ വലിയ ചർച്ചയായതായും സിപിഐ വിലയിരുത്തി. പല വിഷയങ്ങളിലും പാർട്ടി ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ രണ്ട് വിഷയങ്ങളാണെന്ന് […]
Read more

പിന്തുണയുമായി ഇടതുപാർട്ടികൾ; 118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം അനിശ്ചിതത്വത്തിലിരിക്കെ നടനും രാഷ്ട്രീയ നേതാവുമായ എംഎ ബേബി പ്രതികരണവുമായി രംഗത്തെത്തി. നടൻ വിജയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ സംസ്ഥാന പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം.എ. ബേബി ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യകക്ഷികളായ സിപിഐയും വിസികെയും ഉൾപ്പെടെയുള്ള പാർട്ടികളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിലപാടെന്ന് അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഈ പ്രതികരണം. സിപിഐ, സിപിഎം, വിസികെ […]
Read more

പ്രതിപക്ഷ നേതാവ് മാത്രമല്ല, ഉപനേതാവും വേണം; സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിയില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ. പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണമെന്ന് ആവശ്യപ്പടും. മുന്നണി നേതൃത്വം ഒരാളിലേക്ക് ചുരുങ്ങാതിരിക്കാന്‍ ആണ് ഇങ്ങനെയൊരു ആവശ്യമെന്ന് സിപിഐ പറയുന്നു. തോല്‍വിക്ക് കാരണം പിണറായി വിരുദ്ധ വികാരമെന്ന വിലയിരുത്തലിലാണ് സിപിഐ. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമര്‍ശനം. സിപിഐയുടെ നിയമസഭാ കക്ഷി നേതാവായി കെ.രാജനെ നിശ്ചയിച്ചു. പി പ്രസാദിനെ നിയമസഭാ കക്ഷി ഉപ നേതാവായും ജി ആര്‍ […]
Read more

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ഏരിയാ സെക്രട്ടറിയെ അടക്കം 53 പ്രവർത്തകർ സിപിഐയിലേക്ക്

എറണാകുളം: എറണാകുളത്ത് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഐയിൽ അംഗത്വം എടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഷാജു ജേക്കബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. ഇതിനുമുമ്പ് തന്നെ പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി നേരിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മറ്റ് സിപിഎം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് […]
Read more

സിപിഐക്ക് പന്ത്രണ്ട് സീറ്റുകളിൽ വിജയസാധ്യത; കൊടുങ്ങല്ലൂർ നഷ്ടപ്പെട്ടേക്കാമെന്ന് നേതൃയോഗത്തിന്റെ വിലയിരുത്തൽ

തൃശ്ശൂർ: ​നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 80 സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ വിലയിരുത്തി. പാർട്ടി മത്സരിച്ച 25 സീറ്റുകളിൽ 12 ഇടത്ത് വിജയിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. സിറ്റിങ് സീറ്റുകളായ ഒല്ലൂരും തൃശ്ശൂരും നിലനിർത്താനാകുമെന്ന് പാർട്ടി പ്രതീക്ഷിക്കുമ്പോഴും, മറ്റൊരു സിറ്റിങ് സീറ്റായ കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽ കുമാർ പരാജയപ്പെട്ടേക്കുമെന്ന ആശങ്ക നേതൃത്വം പങ്കുവെച്ചു. മണ്ണാർക്കാട്, ചടയമംഗലം മണ്ഡലങ്ങളിൽ വിജയിക്കുമെന്ന് ഔദ്യോഗികമായി കണക്കുകൂട്ടുന്നുണ്ടെങ്കിലും ഈ സീറ്റുകൾ തോൽക്കാനാണ് സാധ്യതയെന്ന് മുതിർന്ന നേതാക്കൾ യോഗത്തിൽ അഭിപ്രായപ്പെട്ടു. […]
Read more

സീറ്റ് കുറച്ച് കുറഞ്ഞാലും ഭരണത്തുടർച്ചയ്ക്കു സാധ്യതയെന്ന് സിപിഐ

തിരുവനന്തപുരം: എൽഡിഎഫിന് വീണ്ടും ഭരണത്തിലേറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. അതേസമയം പാർട്ടിയുടെ സീറ്റുകളുടെ എണ്ണം കുറയാനാണ് സാധ്യതയെന്നും യോഗം വിലയിരുത്തി. ഇത്തവണ 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. നിലവിൽ പാർട്ടിക്ക് 17 സിറ്റിങ് എം.എൽ.എമാരുണ്ട്. എന്നാൽ ഇത്തവണ ഇത് 12 മുതൽ 13 സീറ്റായി കുറയാനാണ് സാധ്യത. പീരുമേട്, തൃശ്ശൂർ, നാദാപുരം എന്നീ മണ്ഡലങ്ങൾ പാർട്ടിക്ക് നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് യോഗം വിലയിരുത്തി. കൂടാതെ അടൂർ സീറ്റും കൈവിട്ടുപോകാനിടയുണ്ടെന്നും സൂചനയുണ്ട്. അതേസമയം പാർട്ടിയുടെ നാല് […]
Read more
Advertisement
WhiteswanTV Footer