സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

സിപിഎം നേതാവ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സ്വീകരിച്ചു. 30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീ​ഗിലേക്ക് ചേർന്നത്. മുന്ന് തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. അതേസമയം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു പറഞ്ഞു. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും […]
Read more

തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും: സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്ത് ജി സുകുമാരൻ നായർ. എൻ എസ് എസുമായി ഇനി പ്രശ്നം ഉണ്ടാകില്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശനോട്‌ സ്നേഹത്തോടെ നന്ദി പറയുന്നു. തുഷാർ വരുമ്പോൾ മകനെ പോലെ സ്വീകരിക്കും. എൻഎസ്എസ് അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ചുകൊണ്ടു സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളി നേരിടുന്നു. […]
Read more

ബിജെപി വോട്ട് കച്ചവടം നടത്തി; ശബരിമല വിവാദം ശുദ്ധ അസംബന്ധമെന്ന് എം.എ ബേബി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നിൽ ബിജെപിയും മറ്റ് കക്ഷികളും തമ്മിൽ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി.തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരത്തിൽ വന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വഞ്ചിയൂരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഈ സന്ദർശനം സഹായിക്കുന്നുണ്ടെന്നും […]
Read more

സരിനും ശോഭന ജോർജും വർഗ വഞ്ചകരാണോ? സിപിഎം നേതാക്കളുടെ വിമർശനത്തിന് മറുപടി കൊടുത്ത് ഐഷ പോറ്റി

തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ മറുപടി. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു. ഐഷ പോറ്റിക്ക് അധികാര മോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ […]
Read more

കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരും: പി വി അൻവർ

കോഴിക്കോട്: കേരളത്തിൽ എവിടെയും മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് തയാറെന്ന് മുൻ എംഎൽഎ പി വി അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എത്ര സീറ്റിൽ മത്സരിക്കുന്നു എന്നതിൽ പ്രസക്തമില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഐഷ പോറ്റിക്ക് പിന്നാലെ കൂടുതൽ സിപിഎം നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധത പൂർണമായി പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും പിവി അൻവർ പറഞ്ഞു. കേരളത്തിൽ പിണറായിസം അവസാനിക്കാൻ പോകുകയാണ്. പിണറായിയുടെ തകർച്ചയുടെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം- കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നിൽ. ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കും അത്. […]
Read more

സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വികസനസ്റ്റാന്റിങ് കമ്മിറ്റിയിൽ കോൺഗ്രസ്‌ അംഗം അമ്പിളിക്ക് 10 വോട്ടും LDF അംഗം വിജയകുമാരിക്ക് 8 വോട്ടും കിട്ടി.. 9 അംഗങ്ങൾ ആണ് സിപിഎമ്മിന് ഉള്ളത്. സിപിഎമ്മിന്റെ ഒരു വോട്ട് അസാധുവായി. ലോക്കൽ കമ്മിറ്റി നേതാവ് C കണ്ണന്റെ വോട്ടാണ് അസാധു ആയത്. കൂടാതെ ക്ഷേമ സ്റ്റാൻന്റിങ് കമ്മിറ്റിയിൽ ഒരു സിപിഎം അംഗത്തിന്റെ സപ്പോർട്ടിങ് വോട്ട് കോൺഗ്രസ്‌ അംഗം മഞ്ജുളക്കു കിട്ടിയതും സിപിഎമ്മിനെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. നടപടി […]
Read more

സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ്; ബിജെപി പ്രവർത്തകരായ 7 പ്രതികൾ കുറ്റക്കാർ

കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഉടൻ തന്നെ പ്രഖ്യാപിക്കും. ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നുമുതൽ 7 വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിൻ്റെ വിചാരണ കാലയളവിൽ 8ാം […]
Read more

സിപിഐ സിപിഎമ്മിൻ്റെ കൂടാരം വിട്ട് പോരാൻ സമയം വൈകിയിരിക്കുന്നു: ഡോ. എം കെ മുനീർ

കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.എമ്മിന്റെ കൂടാരം വിടാൻ സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ.എം.കെ മുനീർ എം.എൽ.എ. കേരള ചരിത്രത്തിൽ സി.പി.ഐക്ക് മാന്യമായൊരു സ്ഥാനമുണ്ട്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങൾ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാൻ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി. പത്തു വർഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്. എന്നാൽ, സി.പി.എമ്മിന്റെ വഞ്ചനയിൽ വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാർമികത ഉയർത്തിപ്പിടിക്കാൻ […]
Read more

നവകേരളം സർവേ സിപിഎം പ്രചരണത്തിന്: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഇരുപതു കോടി രൂപ മുടക്കി കേരള സർക്കാർ നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള സി.പി.എമ്മിന്റെ രാഷ്ടീയ പ്രചരണത്തിനുള്ള ഒരു ഉപാധിയായി മാത്രമാണ്. സർവേ നടത്തുന്നതിന് 85000 പേരുടെ സന്നദ്ധ സേനയെ തെരഞ്ഞെടുത്തത് സിപിഎം പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വളരെ പിന്നോട്ടു പോയ സിപിഎമ്മിന്റെ ജനസമ്പർക്ക പരിപാടിയാണ് സർക്കാർ ചെലവിൽ നടത്തുന്നത്. സർക്കാരിൻ്റെ വികസന നേട്ടങ്ങൾ പെരുപ്പിച്ചു കാട്ടുന്ന ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യുന്നു. ജനാഭിപ്രായം സമാഹരിക്കുന്ന വസ്തുനിഷ്ടമായ സർവേ നടത്തിയാൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.