സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വിജയ് യുടെ പരിപാടിക്കിടെ 37കാരന്‍ കുഴഞ്ഞ് വീണു മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് വെള്ളിയാഴ്ച നടന്ന ടിവികെ റാലിയില്‍ പങ്കെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉഷ്ണതരംഗം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുപത് വര്‍ഷം മുന്‍പ് ജോലി തേടി തമിഴ്നാട്ടില്‍ എത്തിയ ഇയാള്‍ കുടുംബത്തോടൊപ്പം സേലത്താണ് താമസിക്കുന്നത്. നിര്‍ജ്ജലീകരണമാണ് മരണത്തിന് പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. പരമാവധി 5,000 പേര്‍ക്ക് […]
Read more

റോഡപകടത്തിൽ മരിച്ച ആലിൻ ഷെറിൻ എന്ന കുഞ്ഞിന്റെ അവയവം ധാനം ചെയ്യും

തിരുവനന്തപുരം: റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്‍ 5 പേർക്ക് പുതുജീവനേകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്ക മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും […]
Read more

ഇരവിപുരത്ത് അനിയൻ ചേട്ടനെ തലയ്ക്കടിച്ച് കൊന്നു

കൊല്ലം: ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം. കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. ഇന്നലെ വെെകുന്നേരം വീടിന്റെ മുകളിൽ കളിക്കുമ്പോൾ അതിനോട് ചേർന്ന് നിന്ന ലെെനിൽ കുട്ടിയുടെ കെെതട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

തനിച്ച് താമസിക്കുന്ന വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സുൽത്താൻ ബത്തേരി: വയനാട്ടിൽ വയോധികനെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗർ ഉന്നതിയിലെ മുരാശ വള്ളിയാണ് മരിച്ചത്. ഗാന്ധി നഗർ ഉന്നതിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയൽവാസികൾ വീടിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് ഭാര്യ ജയമ്മ മരിച്ചതിനെ തുടർന്ന് മുരാശ വള്ളി ഒറ്റയ്ക്കായിരുന്നു താമസം. വിവരം ലഭിച്ചതിനെ തുടർന്ന് പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് […]
Read more

പാമ്പ് കടിയേറ്റ് വയോധികന് ദാരുണാന്ത്യം

തൃശ്ശൂർ: പാമ്പ് കടിയേറ്റ് വൃദ്ധന്‍ മരിച്ചു.മുരിങ്ങൂര്‍ സാന്‍ജോ നഗര്‍ അറക്കല്‍ മാത്യൂസ് (70)ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ വീട്ടിലെ പറമ്പില്‍ വെച്ച് പാമ്പ് കടിയേറ്റത്തിനെ തുടര്‍ന്ന് ഉടനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയിലിരികെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ എല്‍സി, മക്കള്‍: എബി, ബിനിയ, മരുമക്കള്‍. ജോജി, ലിബിയ.
Read more

മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവം; ചികിത്സയിലിരിക്കെ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈക്ക് യാത്രക്കാരൻ മരിച്ചു . പാവുക്കോണം കോട്ടക്കുളം കുന്നത്ത് വീട്ടിൽ 42 കാരനായ ദാവൂദ് ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന വല്ലപ്പുഴ സ്വദേശിയായ വഹാബ് ഫൈസിയെ പോലീസ് പിടികൂടി കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മനിശേരി അലയ്ഡ് കോളേജ് കവാടത്തിന് സമീപത്തായി അപകടം നടന്നത്. പാവുക്കോണത്തു നിന്നും പഴയലക്കിടിയിലുള്ള ബന്ധു വീട്ടിലേക്ക് 72 […]
Read more

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. 24 വയസ്സായിരുന്നു. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് ന​ഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഒരു […]
Read more

ഫോൺ തകരാറിലായതിൽ മനംനൊന്ത്​ തിരുവല്ലയിൽ നഴ്‌‌സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി

തിരുവല്ല: മൊബൈൽ ഫോൺ തകരാറിലായതിനെ തുടർന്ന് നഴ്‌‌സിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തമിഴ്‌‌നാട്ടിലെ നഴ്‌‌സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആരോൺ. കഴിഞ്ഞ രണ്ട് ദിവസമായി ആരോണിന്റെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിരുന്നു. ഫോൺ നന്നാക്കാൻ സാധിക്കാത്തതിലും പകരം പിതാവിന്റെ ഫോൺ ലഭിക്കാത്തതിലുമുള്ള കടുത്ത മനോവിഷമത്തിലായിരുന്നു യുവാവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. ഫോൺ തകരാറിലായതോടെ ആരോടും സംസാരിക്കാതെ ഉൾവലിഞ്ഞ പ്രകൃതക്കാരനായി […]
Read more

പാലക്കാട് ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കുന്ന് ചക്കംതൊടി സ്വദേശി അബ്ദു സലാം ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുതൽ ഇയാളെ കാണാതായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കുളത്തിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.