സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ശ്രീകണ്ഠപുരത്ത് വയോധിക പൊള്ളലേറ്റ് മരിച്ചു

കണ്ണൂർ: തീപൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക മരിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങ ചേപ്പറമ്പ് പയറ്റുചാലിലെ മണിമല വീട്ടില്‍ ക്ലാരമ്മ മാണി (74) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇവരെ തീപൊള്ളലേറ്റ നിലയില്‍ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
Read more

പേയാട് യുവതിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: പേയാട് യുവതിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രതീഷ് തന്നെയാണ് വിദ്യ കൊല്ലപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചതും പിന്നാലെ രതീഷിനെ കസ്റ്റഡിയിലെടുക്കുന്നതും. വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണം. രതീഷുമായി വിദ്യയുടേത് രണ്ടാം വിവാഹമാണ്. മദ്യലഹരിയിൽ രതീഷും വിദ്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വഴക്കുണ്ടായി നേരത്തെ വീട്ടിൽ നിന്ന് പോയ വിദ്യ […]
Read more

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തി പെൺസുഹൃത്തിനെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ

കോഴിക്കോട്: ആത്മഹത്യ ചെയ്യാമെന്ന് വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ്റെ ഇൻഡസ്ട്രിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഇത് ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. കേസിൽ പ്രതിയായ വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
Read more

ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലംകോണം സ്വദേശി ബിസ്മീർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 19നായിരുന്നു സംഭവം. യുവാവിനെ ഭാര്യ ജാസ്മിൻ […]
Read more

ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
Read more

അങ്കമാലിയിലെ 21കാരിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ പരാതി

കൊച്ചി: എറണാകുളം അങ്കമാലിയിൽ 21കാരിയുടെ ആത്മഹത്യയയ്ക്ക് പിന്നിൽ ആൺസുഹൃത്തിന്റെ മാനസിക പീഡനമെന്ന് കുടുംബം. ജിനിയ ജോസാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവാവിനെതിരെ തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ജിനിയ കൂട്ടുക്കാരിക്ക് ഇൻസ്റ്റഗ്രാമിൽ അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. അടുത്ത കൂട്ടുകാരോട് ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പോലും ആൺസുഹൃത്തിൽ നിന്ന് ശകാരമേൽക്കേണ്ടി വന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ജിനിയയുടെ സന്ദേശം. ‘ഒരു കോൾ പോലും ബിസിയാകാൻ പാടില്ല. […]
Read more

അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവർക്ക് പരിക്കേറ്റു. മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു

തൃശ്ശൂർ: ദേശീയപാതയിൽ കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപം ആണ് അപകടം. ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരനായ  പേരാമ്പ്ര കൊമ്പത്ത് വീട്ടിൽ ഭാസ്കരൻ 58 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം. അപകടത്തെ  തുടർന്ന്  ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടകര പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക‍ഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. രതീഷ് മർദിച്ചതിന് പിന്നാലെ അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്ബ് യുവതി മരിച്ചിരുന്നു
Read more

കൊട്ടാരക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊട്ടാരക്കര കൊല്ലം റോഡിൽ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. 4 യുവാക്കൾ ആണ് രണ്ട് ബൈക്കുകളിലായി ഉണ്ടായിരുന്നത്.അമിത വേഗതയാണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ മറ്റ് രണ്ടു പേർക്ക് ഗുരുതരമായി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.