സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഡയാലിസിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം; ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചത്. ആശുപത്രി സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവരെ പ്രതികളാക്കി ബിഎൻഎസ് 125, 106(1) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് […]
Read more

പാലത്ത് അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: പാലത്ത് കാവിൽ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ യു.പി. സ്വദേശിയായ അതിഥി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുസ്കറാൻ (19) ആണ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. കുറച്ച് ദിവസങ്ങളായി മുറി അകത്ത് നിന്ന് പൂട്ടിയയിൽ നിലയിലായിരുന്നതും, ദുർഗന്ധം അനുഭവപ്പെട്ടതുമാണ് സമീപവാസികൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാക്കൂർ പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ […]
Read more

കാർ ബൈക്കിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കളമശ്ശേരി സ്വദേശി സാജു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ആശിഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ പത്തടിപ്പാലത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ട ബൈക്ക് പൂർണമായും തകർന്നു. കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുതിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഊബർ ടാക്‌സി ഡ്രൈവറാണ് നവാസ്. ഇദ്ദേഹമോടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. […]
Read more

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ […]
Read more

തെങ്ങ് കടപുഴകി ദേഹത്തുവീണ് വയോധികന് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികൻ മരിച്ചു. അരികുളം സ്വദേശി ചന്തു ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലക്കാട്: കൂറ്റനാട് വലിയ പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 10 മണിയോടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൂറ്റനാട് സ്വദേശി നൊട്ടത്തുവളപ്പിൽ പ്രതീഷ് പരമേശ്വരൻ (34) ആണ് മരിച്ചത്. രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതീഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പരേതനായ പരമേശ്വരന്റെ മകനാണ്. അമ്മ: പ്രേമവതി. സഹോദരിമാർ: പ്രസീദ, പ്രജീഷ, പ്രഭിത.
Read more

പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ വലിയ വിളാകം പുരയിടം ടി.സി 71/527യിൽ ക്ലീറ്റസിന്‍റെയും ജസ്പിനിന്‍റെയും മകൻ അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് നിലവിളിച്ചതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ തട്ടിയെന്ന സംശയത്തിൽ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിചെങ്കിലും […]
Read more

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന് സമീപം രാവിലെയായിരുന്നു അപക‌ടം. മണികണ്ഠൻ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ച് മണികണ്ഠൻ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മണികണ്ഠൻ […]
Read more

യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

കോഴിക്കോട്: കൈതപ്പൊയിൽ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ബെഡ് ഷീറ്റിൽ തൂങ്ങിയെന്ന് പറയുന്ന യുവതിയുടെ കാലുകൾ നിലത്ത് കുത്തിയ നിലയിൽ ആയിരുന്നെന്നും, കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും, അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തുറന്നതായും നാട്ടുകാർ പറഞ്ഞു. കാക്കൂർ സ്വദേശിനിയായ ഹസ്ന (34)നെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മക്കളുടെ മാതാവായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വാദേശിയും വിവാഹമോചിതനുമായ ആദിൽ ( 29 ) കൂടെ കുട്ടികളെ […]
Read more

വർക്കലയിൽ പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി ഋഷികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകി‌ട്ടോടെയായിരുന്നു സംഭവം നടന്നത്. കടക്കാവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‍‍‍ർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.