സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയ്ക്കുസമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ […]
Read more

വളപട്ടണത്ത് മകനൊപ്പം പ്രഭാത സവാരി നടത്തിയ പിതാവ് ലോറിയിടിച്ചു മരിച്ചു

കണ്ണൂർ: മകനുമൊത്ത്പ്രഭാത സൈക്കിള്‍ സവാരിക്കിടെ പിതാവ് ലോറിയിടിച്ച്‌ മരിച്ചു. പ്രവാസിയും പാപ്പിനിശേരി കൊട്ടപ്പാലത്ത് സതീഷ്ഫ്ലോർ മില്‍ ഉടമയുമായ കൊട്ടപ്പാലത്തെ വെളുത്തേരി തോട്ടത്തില്‍ വീട്ടില്‍ രഞ്ജിത്ത് (58) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാവിലെ 7.45 മണിയോടെ കൊട്ടപ്പാലത്ത് വെച്ചായിരുന്നു അപകടം. ഏറെക്കാലം വിദേശത്തായിരുന്ന രഞ്ജിത്ത് രണ്ട് വർഷമായി നാട്ടിലെത്തി ഫ്ലോർ മില്‍ നടത്തി വരികയായിരുന്നു. രാവിലെ ഇളയ മകനൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയതായിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അതുവഴി വന്ന കെ.എല്‍. 50. കെ.4989 നമ്ബർ കണ്ടെയ്നർ ലോറിയിടിച്ചായിരുന്നു അപകടം. […]
Read more

ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് : തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ബാലുശ്ശേരി കുറുമ്പൊയിലിൽ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദ് മാഷിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയില്‍ രാത്രിയോടെയാണ് സംഭവം നടന്നത്. ദേവാനന്ദ് മാഷിന്റെ ബന്ധു സന്ദീപാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പടക്കവുമായി പോകുകയായിരുന്ന സ്‌കൂട്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സും, ബാലുശ്ശേരിയില്‍ […]
Read more

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക് കയറിയത്. പിന്നീട് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്.
Read more

കാസർകോട്ട് യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഉപ്പള സോങ്കാലിൽ യുവതിയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ് ഫാത്തിമത്ത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. മരണത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ മോറാഴ സൗത്ത് എൽപി സ്കൂളിലായിരുന്നു സംഭവം. സുധീഷ് വോട്ട് ചെയ്യാൻ എത്തിയപ്പോൾ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്ന‌ങ്ങൾ നേരിട്ടിരുന്ന സുധീഷിനെ അധികൃതർ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുൻപ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോട്ടറി വിൽപന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് […]
Read more

കെഎസ്ഇബി സബ് എൻജിനിയർ പുഴയിൽ മരിച്ച നിലയിൽ

ആലപ്പുഴ : കെ എസ് ഇ ബി സബ് എൻജിനിയറായ വണ്ടാനം ആറ്റുപുറം രഘുനാഥൻ (56 ) നിരീറ്റുപുറം മണിമലയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നവബർ 30 ന് ജോലിയിൽ നിന്ന് വിആർഎസ് എടുത്തിരുന്ന രഘുനാഥിനെ ഏതാനും ദിവസങ്ങളായി വീട്ടിൽ നിന്ന് കാണാതായിരുന്നു. പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത് രഘുനാഥ് ഉപയോഗിച്ചിരുന്ന മുബൈൽ ഫോൺ, പേഴ്സ്, എടിഎം കാർഡ് എന്നിവ വീട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു. രാവിലെ 9:30 ഓടെ മൃതദേഹം ഒഴുകി നടക്കുന്നത് […]
Read more

കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. എബ്രാഹം പാറടിയില്‍ കാലംചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരില്‍ ഒരാളായ ഫാ. എബ്രാഹം പാറടിയില്‍ (72) നിര്യാതനായി. കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1953 സെപ്റ്റംബര്‍ 26-ന് കരിങ്കുന്നം ഇടവകയിലെ പാറടിയില്‍ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. എബ്രാഹം 1985 ഡിസംബര്‍ 27-നാണ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. കുറ്റൂര്‍, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല, എന്നീ പള്ളികളില്‍ വികാരിയായും അരീക്കര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും കാരിത്താസ് […]
Read more

തലശ്ശേരി നഗരസഭാ ജീവനക്കാരനെ എരഞ്ഞോളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി നഗരസഭയിലെ ഓഡിറ്റ് വിഭാഗം ജീവനക്കാരനും എൻജിഒ യൂണിയൻ തലശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ എസ്. പ്രത്യുഷിനെ (35) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചമ്പാട് വിന്നേഴ്‌സ് കോർണറിലെ ഗോവിന്ദ സദനത്തിൽ താമസക്കാരനാണ് അദ്ദേഹം.എരഞ്ഞോളി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പാനൂർ കെ.കെ.വി. ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും എസ്.ഇ.ആർ.ടി. റിസോഴ്സ് പേഴ്‌സണുമായ കെ.കെ. സുരേഷ് […]
Read more

ബന്ധുക്കളുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പൂരിൽ ബന്ധുക്കളുടെ മർദനത്തെ തുടർന്ന് സത്യരാജ് (60) എന്ന വയോധികൻ മരിച്ചതായി പരാതി. സഹോദരന്റെ വീട്ടിലുണ്ടായ സാമ്പത്തിക തർക്കത്തിൽ ഇടപെടുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇരുമ്പുവടികൊണ്ട് തലയ്ക്കും നെഞ്ചിലുമേറ്റ അടിയാണ് മരണകാരണം. സംഭവത്തിൽ ആര്യൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വൈകിയെന്ന് കുടുംബം ആരോപിക്കുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.