സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കോഴിക്കോട് ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനിടയിൽ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച‌ രാവിലെ ബീച്ചിലെത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്‌ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അസ്വാഭാവികമരണത്തിന് […]
Read more

അബു അരീക്കോടിൻ്റെ മരണം; അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യം

മലപ്പുറം: അരീക്കോട് സ്വദേശിയും വിദ്യാർത്ഥിയും സി.പി.എം സൈബർ പോരാളിയുമായ അബുവിൻ്റെ ദുരൂഹ മരണത്തിൽ അന്വേഷണവും നടപടികളും ഊർജിതപ്പെടുത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സത്വരമായി നിറവേറ്റണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് ഖാസിം കോയ അധികൃതരോട് ആവശ്യപ്പെട്ടു. മരണം സംഭവിച്ചിട്ട് മൂന്നാഴ്‌ചകളായി. അബുവിൻ്റെ അരീക്കോട് പൂക്കിടിയിലുള്ള കുടുംബത്തെ സന്ദർശിച്ചു കൊണ്ട് സംഭവത്തിൽ മതിയായ നീക്കങ്ങൾ ഇനിയും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണമാണ് വേണ്ടതെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം അധികൃതർ താമസംവിനാ കണക്കിലെടുക്കണമെന്നും ഖാസിം കോയ ആവർത്തിച്ചു. ദുഃഖം പേറുന്ന […]
Read more

സ്‌കൂളിന് മുന്നില്‍ വച്ച് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയ്ക്ക ദാരുണാന്ത്യം

മലപ്പുറം: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപിക മരിച്ചു. മലപ്പുറം കുരുവമ്പലം കൊളത്തൂര്‍ നാഷനല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപിക നഫീസ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെ സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങവെ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന നഫീസയുടെ വാഹനത്തെ മറികടക്കാന്‍ ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയുടെ മുന്‍ഭാഗം വാഹനത്തില്‍ തട്ടി. ഈ സമയം ഇരുചക്ര വാഹനത്തില്‍ നിന്നും നഫീസ ടീച്ചര്‍ ലോറിക്കടിയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ടിപ്പര്‍ […]
Read more

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനടയില്‍ ചാലക്കുടി പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി  മരിച്ചു

തൃശ്ശൂർ: കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനടയില്‍ ചാലക്കുടി പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി  മരിച്ചു. എളവൂര്‍ കൊടുമ്പിള്ളി ജോഷിയുടെ മകന്‍ കൃഷ്ണന്‍ (30)ആണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മുങ്ങി മരിച്ചത്. മുരിങ്ങൂരിലെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ബന്ധുക്കളുമായി കുളി്ക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുടെയുണ്ടായിരുന്ന കുട്ടിക്ക് മുങ്ങി പോകുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിടയിലായിരുന്നു അപകടം കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും കൃഷ്ണന്റെ ജീവന്‍ നഷ്ടമായി. കൊരട്ടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് […]
Read more

ഷാർജയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തൃശൂർ : ചാവക്കാട്, സിദ്ദിഖ് പള്ളി കിഴക്കുവശം താമസിക്കുന്ന അഞ്ചങ്ങാടി വലിയകത്ത് ആലി അഹമ്മദ് ഉണ്ണിയുടെ മകൻ ജാഫർ (35) ഷാർജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന ജാഫറിന്റെ അകാലമരണം നാട്ടിൽ ദുഃഖം പരത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Read more

കൊയിലാണ്ടി എം.എൽ.എ കാനത്തില്‍ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2021-ലെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
Read more

കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയ്ക്ക് വിട

കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും കോഴിക്കോട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കോഴിക്കോ​ട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഡിസംബർ രണ്ടിന് അത്തോളി കുനിയിൽക്കടവ് ജുമാ മസ്ജിദിൽ. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. മലബാറിൽ നിന്നുള്ള ആദ്യ മുസ്‍ലിം വനിത എം.എൽ.എയാണ്. 2021ൽ കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ നിന്നാണ് എൽ.ഡി.എഫ് പ്രതിനിധിയായി നിയമസഭയിലെത്തിയത്. […]
Read more

എരുമപ്പെട്ടി ചിറ്റണ്ടയിലെ വർക്ക്‌ഷോപ്പിലെ തീപിടുത്തത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി ചിറ്റണ്ടയിലെ ബൈക്ക് വർക്ക്‌ഷോപ്പിൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടുത്തത്തിൽ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിൽ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. സംഭവം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു. ജോലിചെയ്യുന്ന വർക്ക്‌ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി പടർന്നു അടുത്തിരുന്ന പെട്രോൾ […]
Read more

കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ട്രെയിൻ തട്ടി ഭിന്നശേഷിക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്. കേള്‍ക്കാനോ സംസാരിക്കാനോ സാധിക്കാത്ത ആളായിരുന്നു കനകൻ. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്‍റർസിറ്റി ട്രെയിനാണ് കനകനെ ഇടിച്ചത്.പാളം കടന്ന്നടന്നു പോവുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ കനകൻ മരിച്ചു. പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

ബാംഗ്ലൂരിൽ കുളിമുറിയിൽ വീണ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി തിപ്പല്ലൂർ ചിറ്റിലപ്പിള്ളി വീട്ടിൽ പരേതനായ സേവിയാറിന്റെ മകൻ സനു നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ബാംഗ്ലൂരിലെ കുളിമുറിയിൽ സനു വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. പിതാവ് സേവിയാർ മരണപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച സനു നാട്ടിൽ എത്തിയിരുന്നു. എം.ബി.എ പഠനം തുടരുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.