സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്.ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്‍റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്. അതേസമയം, ഇന്നലെ തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്തിലും തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റിരുന്നു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ […]
Read more

യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമൃ (35) ആണ് ഇന്ന് രാവിലെ മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന സൗമ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെച്ചാണ് തീ കൊളുത്തി ജീവനൊടുക്കിയത്. മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തായിരുന്നു സൗമ്യവാടകയ്ക്ക് താമസിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
Read more

ആലപ്പുഴയില്‍ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിയിന് സമീപം യുവതി തീകൊളുത്തി ജീവനൊടുക്കി. ഒളവപ്പറമ്പ് സ്വദേശിനി സൗമ്യ (35) ആണ് ഇന്നു രാവിലെ മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വിവാഹ മോചനം നേടിയ ശേഷം, മാതാപിതാക്കളും 12 വയസുകാരിയായ മകളുമൊത്തും വാടകവീട്ടിലാണ് സൗമ്യ താമസിച്ചിരുന്നത്. വാടകവസതിയിലായിരുന്നു ദാരുണസംഭവം നടന്നത്. വീട്ടിലെ മറ്റുള്ളവര്‍ സമീപത്തുണ്ടായിരുന്നില്ലെന്നാണ് വിവരം. സ്ത്രീയെ തീപിടിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്, ആത്മഹത്യയ്ക്ക് പിന്നില്‍ ദീര്‍ഘകാലമായുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Read more

ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം കടുത്തുരുത്തി പോളി ടെക്നിക് കോളജിലെ വിദ്യാര്‍ത്ഥിയാണ് മരിച്ച അദ്വൈത്. കഴിഞ്ഞ ആഴ്ച ക്ലാസ് കഴിഞ്ഞ് വരുംവഴി വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്വൈത് എളുപ്പത്തില്‍ പാളം മുറിച്ച് കടക്കാനായി ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. ഉടനടി ഷോക്കേറ്റ് താഴെ വീണ വിദ്യാര്‍ത്ഥിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി കോട്ടയം […]
Read more

കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

കൊല്ലം: ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തിലുള്ള ആരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. വ്യക്തപരിമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ് മരിച്ച കന്യാസ്ത്രീ. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ […]
Read more

കണ്ണൂരിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു. കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു. ഞായറാഴ്ച് വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി […]
Read more

മകനുമായി ഫ്‌ലാറ്റില്‍ നിന്നും ചാടി യുവതി ആത്മഹത്യ ചെയ്തു

നോയിഡ: മകനുമായി ഫ്‌ലാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബില്‍ഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 37 വയസ്സുകാരിയായ യുവതി 11 വയസ്സുള്ള മകനുമായി ആത്മഹത്യ ചെയ്തത്. കുട്ടിക്ക് നാഡീ വളര്‍ച്ച സംബന്ധമായ രോഗമുണ്ടായിരുന്നതായും ഇതു യുവതിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ഭര്‍ത്താവിനെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി […]
Read more

ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തൃശൂര്‍ ആളൂര്‍ ആനത്തടത്താണ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചത്. പുതുശ്ശേരി സ്വദേശി ദേവസിയാണ് (66) തൂങ്ങി മരിച്ചത്. ദേവസിയും ഭാര്യ അല്‍ഫോന്‍സയും കുറെ നാളുകളായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരുക്കേറ്റ അല്‍ഫോന്‍സയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് സംഭവം.സംഭവത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
Read more

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

വണ്ടൂര്‍: കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്.ഇന്നു പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു. ഇവര്‍ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും. അഹീെ ഞലമറ വീണ്‍വാക്കുകള്‍ വേണ്ട ‘ഉള്‍ക്കാഴ്ച’യില്‍ ബി.എസ്. […]
Read more

42 ദിവസം പ്രായമായ കുഞ്ഞിന്റെ വായിൽ ടിഷ്യു നിറച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

കന്യാകുമാരി: ജനിച്ച സമയം ശരിയല്ലെന്നുള്ള കുത്തുവാക്കിൽ മനം നൊന്ത് 42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി 21കാരി അമ്മ. കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കിലും പോസ്റ്റ്പാ‍ർട്ടം ഡിപ്രഷൻ മൂലമെന്ന് സംശയിക്കുന്ന കൊലപാതകം കന്യാകുമാരിയിലെ കരുങ്കലിലാണ് നടന്നത്. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യം മൂലമാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് 21കാരിയായ ബെനിറ്റ പൊലീസിന് മൊഴി നൽകിയത്. വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് കുട്ടിയെ പോസ്റ്റ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.