സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

സന്ദർശക വിസയിൽ മകളെ കാണാൻ എത്തി; കുവൈത്തിൽ അച്ഛന് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: സന്ദർശക വിസയിൽ മകൾക്ക് അടുത്ത് എത്തിയ മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം സ്വദേശി അലിഖാൻ (73) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Read more

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു വർഗീസ്. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. റോഡിന്റെ ഇടതുവശം […]
Read more

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ച് മരിച്ചു

എറണാകുളം: ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടുകറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടിൽ തയ്യാറാക്കിയ ഞണ്ടുകറി കഴിച്ചതിന് പിന്നാലെ കിടക്കാൻ പോകുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. മുൻപ് ഞണ്ട് കഴിച്ചതിനെ തുടർന്ന് അലർജി ഉണ്ടായിരുന്നതിനാൽ പിന്നീട് ഇത് ഒഴിവാക്കുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് […]
Read more

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു; നാലുപേർ ഒളിവിൽ

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദ്ദനമേറ്റ 18 കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ക്ഷേത്രോത്സവത്തിനിടെ ഹരികൃഷ്ണന് മർദ്ദനമേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ശക്തികുളങ്ങര എസ്എച്ച്ഒ പ്രസാദ് എംആറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം എസിപി രാജേഷ് മേൽനോട്ടം വഹിക്കും. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിരുന്നു. നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി […]
Read more

ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട സംഭവം; പൊതുദർശനത്തിനു ശേഷം സംസ്കാരം

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു. ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ […]
Read more

അച്ഛന്റെ ഓർമ്മകളെ നെഞ്ചിലേറ്റി ശിഖ സുരേന്ദ്രൻ : തൃശൂർ ജില്ലാ കലക്ടറായി ചുമതലയേറ്റു

തൃശ്ശൂർ : സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛന്റെ ഓർമ്മകളെ സാക്ഷിയാക്കി ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ഔദ്യോഗികമായി ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് പുതിയ കലക്ടറുടെ നിയമനം നടന്നത്. ടൂറിസം വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവെയാണ് ശിഖ സുരേന്ദ്രൻ ആദ്യമായി ഒരു ജില്ലയുടെ അമരത്തേക്ക് എത്തുന്നത്. ചുമതലയേൽക്കുമ്പോൾ തന്റെ ഔദ്യോഗിക മേശപ്പുറത്ത് അച്ഛന്റെ ചിത്രം വെച്ച കലക്ടർ, ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും […]
Read more

വയനാട്ടിലെ കർഷകന്റെ മരണം; പോസ്റ്റുമോർട്ടം പൂർത്തിയായി, മരണകാരണം ആന്തരിക രക്തസ്രാവം

സുൽത്താൻ ബത്തേരി: വയനാട്ടിലെ യുവകർഷകന്റെ മരണം കാട്ടാന ആക്രമണത്തെ തുടർന്നെന്ന് കണ്ടെത്തൽ. കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ രജീവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. രജീവിന്റെ ഇടുപ്പെല്ലും ശ്വാസകോശവും കാട്ടാന ആക്രമണത്തിൽ തകർന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതര പരിക്ക് സംഭവിച്ചതായും ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. രജീവിനെ കാട്ടാന തുമ്പിക്കൈയിൽ എടുത്തുയർത്തി നിലത്ത് അടിച്ചതാകാം എന്നാണ് വിലയിരുത്തൽ. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താൻ പോയതായിരുന്നു […]
Read more

മാജിക് മഷ്‌റൂം തകർത്ത 14 വർഷങ്ങൾ : വെളിപ്പെടുത്തലുമായി നടി ലെന

തിരുവനന്തപുരം : ആത്മീയമായ അന്വേഷണങ്ങൾക്കിടയിൽ കൊടൈക്കനാലിൽ വച്ച് പരീക്ഷിച്ച ‘മാജിക് മഷ്‌റൂം’ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന. ഈ ഒരു തെറ്റായ പരീക്ഷണം കാരണം ഏകദേശം 14 വർഷത്തോളം തന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്ന് താരം തുറന്നുപറഞ്ഞു. മഷ്‌റൂം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക-മാനസിക മാറ്റങ്ങളെ ‘ഭ്രാന്ത്’ എന്ന് വീട്ടുകാരും സുഹൃത്തുക്കളും തെറ്റിദ്ധരിച്ചതോടെയാണ് ലെനയുടെ ദുരിതപർവ്വം ആരംഭിക്കുന്നത്. നീണ്ട കാലയളവിൽ കടുത്ത സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നതും അതിന്റെ പാർശ്വഫലമായി ശരീരഭാരം കുറഞ്ഞതും […]
Read more

മദ്യലഹരിയിൽ അച്ഛനെ വെട്ടിക്കൊന്നു; ബിരിയാണി കഴിച്ച് മകന്റെ ആഘോഷം

ഛത്തീസ്ഗഡ് : മദ്യപാനം ചോദ്യം ചെയ്ത അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന ശേഷം ബിരിയാണി കഴിച്ച് മകന്റെ ആഘോഷം. ഛത്തീസ്ഗഡിലെ അംബികാപൂരിലാണ് സംഭവം. സുർഗുജ ജില്ലയിൽ 25കാരനാണ് 50കാരനായ പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുടിവെള്ള ടാങ്കിലേക്ക് വലിച്ചറിഞ്ഞത്. ബഹെരപാരയിലെ വീട്ടിൽ അൻപതുകാരനായ പരസ് കെർക്കറ്റ തനിച്ചായിരുന്നു താമസം. 25കാരനായ മകൻ പ്രഭാത് കെർക്കറ്റ അച്ഛന്റെ വീടിന് സമീപത്തുള്ള വാടക വീട്ടിലായിരുന്നു താമസം. പകൽ രാത്രി വ്യത്യാസമില്ലാതെയുള്ള മകന്റെ മദ്യപാനം പരസ് എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇവർ തമ്മിൽ […]
Read more

ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമെന്നാണ് നിലവിൽ സംശയിക്കുന്നത്. രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന രജീവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, രാജീവിന്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.