സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 3 കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. കടലൂരിന് സമീപം ശെമ്പന്‍കുപ്പം എന്ന സ്ഥലത്താണ് അപകടം നടന്നത്. ആളില്ലാത്ത ലെവല്‍ ക്രോസായിരുന്നു ഈ ഭാഗത്ത് ഉണ്ടായിരുന്നത്. ദൂരെ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിട്ടും സ്‌കൂള്‍ വാനിന്റെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. 10 കുട്ടികളും ഡ്രൈവറും ആയയും ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെയും മരണം സ്ഥിരീകരിച്ചുവെന്നാണ് വിവരം. Content: Train hits school […]
Read more

മേഘവിസ്ഫോടനം; ഒരു കുടുംബത്തിലെ 3 പേർ മരിച്ചു, അവശേഷിച്ചത് 10 മാസം പ്രായമുള്ള കുഞ്ഞ് മാത്രം

ദില്ലി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കഴിഞ്ഞ ദിവസം മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 10 മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മാത്രമാണ് അവശേഷിച്ചത്. പർവാര പഞ്ചായത്തിലെ തൽവാര ഗ്രാമത്തിലാണ് സംഭവം. 10 മാസം പ്രായമുള്ള നീതിക ദേവിയാണ് അപകടത്തെ അതിജീവിച്ചത്. ജൂൺ 30 അർധ രാത്രി ​മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളം വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ, അച്ഛൻ രമേശ് കുമാർ (31) വെള്ളത്തിന്റെ ഒഴുക്ക് വഴിതിരിച്ചുവിടാൻ പുറത്തേക്കിറങ്ങി. രമേശ് […]
Read more

നീർനായയുടെ കടിയേറ്റു; വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി (53) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു.
Read more

ആലപ്പുഴയിൽ വാഹനാപകട൦; ഒരാൾ മരിച്ചു

ആലപ്പുഴ: വെള്ളക്കിണറിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പി.എച്ച് വാർഡിൽ താമസിക്കുന്ന വാഹിദ് (43) ആണ്‌ മരിച്ചത്‌. ഭാര്യ ഗുരുതര പരിക്കുകളോടെ ചികത്സയിൽ കഴിയുകയാണ്. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തി തിരികെ ബൈക്കിൽ പോകുകയായിരുന്നു ദമ്പതികൾ. ഇതുവഴി വന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറിലുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11.45 നായിരുന്നു അപകടം.
Read more

പൈങ്ങോട്ടൂരിൽ വാഹനാപകടം; ചികിത്സയിലായിരുന്ന കടവൂർ സ്വദേശിയും മരിച്ചു

കോതമംഗലം: ഇന്ന് രാവിലെ പൈങ്ങോട്ടൂർ ആയങ്കരയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ കടവൂർ മലേക്കുടിയിൽ ബിജു ജോസഫ് (48) ആണ് മരിച്ചത്. ബിജുവിന്റെ ഭാര്യാമാതാവ് കോഴിപ്പിള്ളി പാറശാലപ്പടി കുര്യപ്പാറ വീട്ടിൽ ബ്രെസി (69) സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ബിജുവിന്റെ മകൾ മെറിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. Content: A vehicle accident in Paingotoor; A native of Kadavoor who was undergoing treatment […]
Read more

ഹോസ്റ്റൽമുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ

കൊച്ചി: ഹോസ്റ്റൽമുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ. വാണിയംകുളം പുലാച്ചിത്ര ശിവദം വീട്ടിൽ ശിവപ്രിയയെയാണ് (19) എറണാകുളത്തെ ഹോസ്റ്റലിൽ മരിച്ച നിലയയിൽ കണ്ടെത്തിയത്. ഒരു സ്വകാര്യ ആശുപത്രിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എക്കോ- കാർഡിയോ ടെക്നോളജി വിഭാഗം ഒന്നാംവർഷ വിദ്യാർഥിനിയാണ് ശിവപ്രിയ. ശിവപ്രിയയെ ഫോണിൽ കിട്ടാതെ വന്നതിനെ തുടർന്ന് അച്ഛൻ ശിവരാമകൃഷ്ണ‌ൻ ഹോസ്റ്റൽ വാർഡനെ അറിയിച്ചു. തുടർന്ന് വാർഡൻ മുറിയിലെത്തി നോക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. അച്ഛൻ ശിവരാമകൃഷ്‌ണൻ വാണിയംകുളത്തെ പോസ്റ്റ്മാനാണ്. അമ്മ: സുജാത. Content: […]
Read more

അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചു; പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാൻ ആവശ്യപ്പെട്ടെങ്കിലും കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് കുട്ടി ജീവനൊടുക്കിയത്. വാച്ച്മാൻ എത്തിയാണ് മകൻ കെട്ടിടത്തിൽ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തിൽ അസ്വഭാവിക […]
Read more

ലിവര്‍പൂള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

മാഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്. 1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. […]
Read more

കോന്നി ആനത്താവളത്തിലെ കുട്ടിയാന ‘കൊച്ചയ്യപ്പന്‍ ചരിഞ്ഞു

പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുട്ടിയാന കൊച്ചയ്യപ്പന്‍ ചരിഞ്ഞു. നാലുവയസ്സായിരുന്നു പ്രായം. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കൊച്ചയ്യപ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈറ്റമിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ നടത്തിവരികയായിരുന്നു. വൈറസ് ബാധയാണോയെന്ന് സംശയിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമാണ് യഥാര്‍ത്ഥ മരണക്കാരണം വ്യക്തമാകൂ. നാലുവര്‍ഷം മുന്‍പ് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ കൂട്ടംതെറ്റിയ നിലയിലാണ് കൊച്ചയ്യപ്പനെ വനംവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. ഉള്‍ക്കാട്ടിലേക്ക് വിടാന്‍ പലതവണ ശ്രമിച്ചെങ്കിലും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം വീണ്ടും കാടിറങ്ങുന്ന സ്ഥിതിയുണ്ടായതോടെ വനംവകുപ്പ് […]
Read more

പഴയങ്ങാടി പുലിമുട്ടിനു സമീപം മൃതദേഹം അടിഞ്ഞു; വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റേതെന്ന് നിഗമനം

കണ്ണൂര്‍ : പഴയങ്ങാടി മാട്ടൂല്‍ സൗത്ത് പുലിമുട്ടിനു സമീപത്തായി പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. കഴിഞ്ഞ ദിവസം വളപട്ടണം പുഴയില്‍ ചാടിയ കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജേഷിന്റെ മൃതദേഹമാണിതെന്നാണു പ്രാഥമിക നിഗമനം. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രാജേഷിന്റെ ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വളപട്ടണം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. യുവാവും ഒപ്പം ചാടിയെന്നാണ് യുവതി പറഞ്ഞത്. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.