Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gulf news

പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് മാറ്റങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ പരിശോധന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്. ഗൾഫ് സഹകരണ കൗൺസിൽ ആരോഗ്യ സമിതിയുടെ കീഴിൽ നടപ്പാക്കുന്ന ‘വാഫിദ്’ ആരോഗ്യ പരിശോധന പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അംഗീകരിച്ചു. ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 54 വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യ പരിശോധന നടപടികളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. പരിശോധന നടപടികളുടെ […]
Read more

കുവൈത്തിലെ ഫ്ലാറ്റിനുള്ളിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ്; നിയമനടപടി

കുവൈത്ത് സിറ്റി: ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് വിഭാഗവും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്. സ്വകാര്യ വസതി അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവിടെ ഉപഭോക്താക്കളെ സ്വീകരിച്ച് ഭക്ഷണം വിൽപ്പന നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ആരോഗ്യ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പഴകിയതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തി. സംഭവത്തിൽ നിയമലംഘകർക്കെതിരെ […]
Read more

കുവൈത്തിൽ മൂന്ന് അനധികൃത മാർക്കറ്റുകൾ പൂട്ടിച്ചു; 10 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളും അനധികൃത വ്യാപാര പ്രവർത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി മഹബൂല ഏരിയയിൽ വെള്ളിയാഴ്ച പ്രത്യേക ഫീൽഡ് പരിശോധന നടത്തി. പരിശോധനയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മൂന്ന് താൽക്കാലിക കച്ചവട കേന്ദ്രങ്ങൾ പൂട്ടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അഹമ്മദി ഗവർണറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ഫിന്താസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മഹബൂലയിലെ മൂന്ന് സ്ഥലങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങളും […]
Read more

ബഹ്‌റൈൻയിൽ ചാരപ്രവർത്തന ആരോപണം; 41 പേർ അറസ്റ്റിൽ

മനാമ: ബഹ്‌റൈൻയിൽ വിദേശ ഏജൻസികളുമായി ചേർന്ന് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 41 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉൾപ്പെടെയുള്ള സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇറാന്റെ നീക്കങ്ങൾക്ക് പിന്തുണ നൽകുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതാണ് ഇവർക്കെതിരായ പ്രധാന ആരോപണം. പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി. അറസ്റ്റിലായവരുടെ പേരുവിവരങ്ങളോ അറസ്റ്റ് നടന്ന സമയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ശൃംഖലയിൽ കൂടുതൽ ആളുകൾ […]
Read more

ബഹ്റൈനിൽ താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു

മനാമ: ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ–അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു ഡെറിക്. കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സമീപവാസികളുടെ സഹായത്തോടെ ഉടൻ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
Read more

ബലിപെരുന്നാൾ അവധി; യുഎഇയിൽ നിന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുതിക്കുന്നു

ദുബായ്: ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് യുഎഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതും സീറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് നിരക്കുയരാൻ പ്രധാന കാരണം. ഹജ്ജ് തീർത്ഥാടനവും പെരുന്നാൾ അവധിയും ഒരേ സമയത്ത് വന്നതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാവശ്യകത വലിയ തോതിൽ വർധിച്ചു. ഇതോടെ റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് പല വിമാനങ്ങളും ആകാശപാതകൾ മാറ്റി സർവീസ് നടത്തുന്നതും ഇന്ധനച്ചെലവും […]
Read more

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ നീക്കങ്ങൾക്കെതിരെ സൗദി അറേബ്യ

റിയാദ്: ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിനോ അന്താരാഷ്ട്ര ജലപാതകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനോ ഉള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. പാഫോസിൽ നടന്ന ‘മെഡ് 9’ ഉച്ചകോടിയിൽ അറബ് ലീഗ് അംഗരാജ്യങ്ങളും പടിഞ്ഞാറൻ ബാൾക്കൻ രാജ്യങ്ങളും പങ്കെടുത്ത വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് സൗദിയുടെ നിലപാട് വ്യക്തമാക്കിയത്. സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി യോഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ലോക വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലും വിപണി സ്ഥിരത നിലനിർത്തുന്നതിലും സൗദി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം […]
Read more

ദുബായ് അൽ ഖബൈസി ഗോഡൗൺ തീപിടിത്തം; അഭ്യൂഹങ്ങൾ തള്ളി അധികൃതർ

ദുബായ്: അൽ ഖബൈസി മേഖലയിലെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ദുബായ് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ആകാശത്തേക്ക് ഉയർന്ന കറുത്ത പുകയുടെ ദൃശ്യങ്ങൾ നിലവിലെ പ്രാദേശിക സംഘർഷങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് അധികൃതർ വിശദീകരണം നൽകിയത്. രാവിലെ 06.12-ഓടെ ദുബായ് ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് വെറും ഏഴ് മിനിറ്റിനകം അഗ്നിശമന സേന സ്ഥലത്തെത്തി. പോർട്ട് സയീദ്, അൽ ഹമ്രിയ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളുടെ […]
Read more

ബാച്ചിലർമാരെ താമസിപ്പിച്ച അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ

കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ റെസിഡൻഷ്യൽ മേഖലകളിൽ നിയമം ലംഘിച്ച് ബാച്ചിലർമാരെ താമസിപ്പിച്ച അഞ്ച് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതർ വിച്ഛേദിച്ചു. എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കുടുംബങ്ങൾക്കായി നിശ്ചയിച്ചിരിക്കുന്ന വാസമേഖലകളിൽ ബാച്ചിലർമാരെ താമസിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. പരിശോധനയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി ഒമാരിയ പ്രദേശത്തെ […]
Read more

മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങൾ; യുഎഇയിൽ ബോധവൽക്കരണവുമായി ആഭ്യന്തര മന്ത്രാലയം

ദുബായ്: മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. കുടുംബം, സമൂഹം, തൊഴിൽ മേഖല എന്നിവയിൽ മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പരിപാടിയിൽ പ്രധാനമായും നടന്നത്. പോലീസ് ജുഡീഷ്യറി ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തിയറ്റർ ഹാളിൽ നടന്ന പരിപാടി ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെയും പുനരധിവാസ കേന്ദ്രത്തിന്റെയും സഹകരണത്തോടെയായിരുന്നു. മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വിദഗ്ധർ വിശദീകരിച്ചു. […]
Read more
Advertisement
WhiteswanTV Footer