മസ്കറ്റിൽ കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
മസ്കറ്റ്: ആമിറാത്ത് മേഖലയിലെ ഹൈം പ്രദേശത്ത് കാർ പാലത്തിനടിയിലേക്ക് മറിഞ്ഞ് അപകടം. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞതാണ് അപകടകാരണം. വിവരം ലഭിച്ചതോടെ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Read more

