Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gulf news

തൊഴിൽ പെർമിറ്റ് കഴിഞ്ഞവരുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി: തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് തീരുമാനമെടുത്തു. അക്കൗണ്ടുകൾ നിരീക്ഷിക്കാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി. അക്കൗണ്ടുകളുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി ഓട്ടോമേറ്റഡ് ലിങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പെർമിറ്റ് കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ സിവിൽ ഐഡി നമ്പറും വിവരങ്ങളും ബാങ്കുകൾക്ക് ലഭ്യമാകും. ഇതിലൂടെ വിവരങ്ങൾ പുതുക്കാനും സാധിക്കും. ഇതുവഴി ഉപഭോക്തൃ വിവരങ്ങൾ പുതുക്കുകയും നിർജ്ജീവ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുകയും ചെയ്യുകയാണ് ലക്ഷ്യം.
Read more

ഖത്തർ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭികച്ചു

ദോഹ: രാജ്യത്തെ വിമാന സർവീസുകൾ ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഖത്തറിലേക്കും തിരിച്ചുമുള്ള വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുസംബന്ധിച്ച നോട്ടീസ് ടു എയർമെൻ (NOTAM) തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ പ്രസിദ്ധീകരിച്ചു. എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ഏകോപനം നടത്തി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ […]
Read more

അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് നേരിടേണ്ടി വരിക കടുത്ത ശിക്ഷ

റിയാദ്: ഔദ്യോഗിക പെർമിറ്റില്ലാതെ ഹജ്ജിനെതുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി അറേബ്യ. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴയും വിദേശികളാണെങ്കിൽ നാടുകടത്തലുമാണ് പ്രധാന ശിക്ഷകൾ. ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിെൻറ ഭാഗമായാണ് പുതിയ നിയമങ്ങൾ.പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്. ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി […]
Read more

ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ: ഒമാൻ സ്വാഗതം ചെയ്തു

മസ്കറ്റ്: ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയെന്ന അമേരിക്കൻ പ്രഖ്യാപനത്തെ ഒമാൻ സ്വാഗതം ചെയ്തു. ഈ ധാരണ സാധ്യമാക്കാൻ അമേരിക്ക നടത്തിയ ഇടപെടലുകളെ ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ ഇത് നിർണായകമായ നീക്കമാണെന്നും വിലയിരുത്തി. കരാറിലെ വ്യവസ്ഥകൾ എല്ലാ പക്ഷങ്ങളും കൃത്യമായി പാലിക്കേണ്ടതുണ്ടെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. സമാധാന ശ്രമങ്ങളെ തകർക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സംഘർഷം ശമിപ്പിക്കാനും സ്ഥിരത ഉറപ്പാക്കാനും ഈ വെടിനിർത്തൽ സഹായകരമാകുമെന്ന പ്രതീക്ഷയും ഉയരുന്നു. ഇതിനിടെ, […]
Read more

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ട് അധികൃതർ

ദുബായ്: ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20 മുതൽ വീണ്ടും തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരുന്നത്. മാസങ്ങളായുള്ള സഞ്ചാരികളുടെ കാത്തിരിപ്പാണ് വിരാമം ആയിരിക്കുന്നത്. സാധാരണഗതിയിൽ മെയ് മാസം വരെയാണ് സീസൺ നീണ്ടുനിൽക്കാറുള്ളത്. ഇത്തവണത്തെ 30-ാം സീസണിലും വിപുലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 90ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ. 3,500ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. 250ലേറെ ഡൈനിംഗ് ഓപ്ഷനുകൾ. നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ, കൂടാതെ ‘കാർണിവലിൽ’ 200ലധികം റൈഡുകളും ഗെയിമുകളും […]
Read more

ഹജ്ജ് 2026; ഇന്ത്യൻ തീർത്ഥാടകരുടെ ആദ്യസംഘം സൗദിയിലെത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം സൗദി അറേബ്യയിലെത്തി. മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ സൗദി ഹജ്ജ്-ഉംറ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി എന്നിവരും ചേർന്ന് സ്വീകരിച്ചു. മുതിർന്ന സൗദി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്വാഗത ഗാനങ്ങളും സംസം വെള്ളവും ഈത്തപ്പഴവും നൽകി ഹജ്ജ് ടെർമിനലിൽ തീർത്ഥാടകരെ […]
Read more

ഹജ്ജ് തീർത്ഥാടകർക്ക് ആരോഗ്യ മുന്നൊരുക്കം ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിനൊരുങ്ങുന്ന പൗരന്മാർക്കും പ്രവാസികൾക്കും ആവശ്യമായ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ അധികൃതർ നിർദേശിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകളും ഇവിടങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതാണ്. യാത്രയ്ക്കു കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. തീർത്ഥാടകരുടെ സുരക്ഷയും പകർച്ചവ്യാധി നിയന്ത്രണവുമാണ് ഇതിന്റെ ലക്ഷ്യം. കോവിഡ്-19 വാക്സിനും മെനിഞ്ചൈറ്റിസ് വാക്സിനും നിർബന്ധിത കുത്തിവെപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കോവിഡ്-19 വാക്സിൻ സ്വീകരിക്കുകയോ, മുൻപ് എടുത്ത കുത്തിവെപ്പിന്റെ […]
Read more

പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എംബസികൾ നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് നിർദേശം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നടപടിക്രമങ്ങൾ ലളിതമാക്കിയതായി അധികൃതർ അറിയിച്ചു. എംബസികളുടെ സഹായത്തോടെ പാസ്‌പോർട്ട് കാലാവധി നീട്ടിയ പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ, കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, […]
Read more

യുഎഇ–ചൈന സഹകരണം ശക്തം; വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, പുരോഗമന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ സായുധസേന ഉപസർവാധിപതി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ച്യാങുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവച്ചത്. ഔദ്യോഗിക സ്വീകരണത്തിനിടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ […]
Read more

പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 20,000 റിയാൽ പിഴ; സഹായിക്കുന്നവർക്കും ലക്ഷങ്ങൾ പിഴ വരുമെന്ന് സൗദി

​മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ്‌ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും. ​ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും […]
Read more
Advertisement
WhiteswanTV Footer