Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gulf news

ഗാസയിൽ 300 ദമ്പതികളുടെ സമൂഹവിവാഹം സംഘടിപ്പിച്ച് യുഎഇ

ദുബായ്: യുഎഇയുടെ മാനുഷിക സഹായ പദ്ധതിയായ ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി ഗാസയിലെ ദെയർ അൽ ബാലഹ് മേഖലയിൽ 300 ദമ്പതികളുടെ സമൂഹവിവാഹം സംഘടിപ്പിച്ചു. ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ പിന്തുണയോടെ നടന്ന ഈ ചടങ്ങിൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വധൂവരന്മാർ പങ്കെടുത്തു. ഏകദേശം 20,000ത്തിലധികം ആളുകൾ പങ്കെടുത്ത ചടങ്ങിൽ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും സമൂഹ നേതാക്കളും സാന്നിധ്യം അറിയിച്ചു. പാരമ്പര്യ കലാപരിപാടികളും നവദമ്പതികൾക്കായുള്ള സമ്മാന വിതരണവും ചടങ്ങിന് പ്രത്യേക ഭംഗി നൽകി. […]
Read more

ഇത്തിഹാദ് റെയിൽ വഴി ആദ്യമായി നിസാൻ കാറുകളുടെ ചരക്ക് ഗതാഗതം

ദുബായ്: യുഎഇയിൽ ആദ്യമായി കാറുകൾ പൂർണ്ണമായും റെയിൽ മാർഗ്ഗം ചരക്കുനീക്കം നടത്തി. ഫുജൈറയിലെ കിഴക്കൻ തീര തുറമുഖങ്ങളിൽ നിന്ന് അബൂദാബിയിലെ ഇൻഡസ്ട്രിയൽ സിറ്റി (ICAD) ഡ്രൈ പോർട്ടിലേക്കാണ് വാഹനങ്ങൾ റെയിൽ വഴി എത്തിച്ചത്. ഇത്തിഹാദ് റെയിൽ ഫ്രെയ്റ്റും അൽ മസൂദ് ഓട്ടോമൊബൈൽസും ചേർന്നാണ് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയത്. ഇതുവരെ പ്രധാനമായും അസംസ്‌കൃത വസ്തുക്കൾ അടക്കമുള്ള ബൾക്ക് ചരക്കുകൾ കൊണ്ടുപോയിരുന്ന റെയിൽ ശൃംഖല, ഇപ്പോൾ ഉയർന്ന മൂല്യമുള്ള വാഹനങ്ങളിലേക്കും വ്യാപിച്ചു. റെയിൽ ഗതാഗതം കൂടുതൽ വിശ്വസനീയവും സപ്ലൈ […]
Read more

വികലാംഗനെന്ന വ്യാജേന ലഹരിവിൽപ്പന; ഫർവാനിയയിൽ ഒരാൾ പിടിയിൽ

കുവൈത്ത് സിറ്റി: വികലാംഗനെന്ന വ്യാജേന സഹതാപം നേടിക്കൊണ്ട് ലഹരിമരുന്ന് വിൽപ്പന നടത്തിയയാളെ കുവൈത്തിലെ ഫർവാനിയയിൽ പൊലീസ് പിടികൂടി. ഒരു കാലില്ലാത്ത ഇയാൾ ശാരീരിക അവശതകൾ കാട്ടി സംശയം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ലഹരിമരുന്ന് മാഫിയക്കെതിരെ ഫർവാനിയ പൊലീസ് നടത്തുന്ന പരിശോധനകൾക്കിടയിലാണ് ഇയാൾ കുടുങ്ങിയത്. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തി. പൊലീസിനെ കണ്ടപ്പോൾ താൻ നിരപരാധിയാണെന്നും തന്റെ പക്കൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇയാൾ അവകാശപ്പെട്ടെങ്കിലും നടത്തിയ പരിശോധനയിൽ ചെറിയ […]
Read more

‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്താൻ ഹജ്ജ് മന്ത്രാലയം

റിയാദ്: തീർഥാടകരുടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ‘നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സ്മാർട്ട്ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും ആവശ്യമായ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. നുസുക് ആപ്, തവക്കൽനാ ആപ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്. നുസുക് ആപ് തുറക്കുമ്പോൾ ഹോം സ്ക്രീന്റെ മുകളിലെ ഭാഗത്ത് ഡിജിറ്റൽ കാർഡ് കാണാനാകും. അതിൽ ക്ലിക്ക് ചെയ്യുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും […]
Read more

കുവൈത്തിൽ ലഹരിമരുന്ന് വേട്ട; മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് ലഹരിമരുന്ന് കടത്തും വിപണനവും തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനകളിൽ മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ പ്രത്യേക ഓപ്പറേഷന്റെ വിശദാംശങ്ങൾ ‘സെക്യൂരിറ്റി ന്യൂസ്’ പരിപാടിയിലൂടെ പുറത്തുവിട്ടു. പിടിയിലായവരിൽ മൂന്ന് ബംഗ്ലാദേശികൾ, രണ്ട് ഈജിപ്തുകാർ, രണ്ട് സിറിയക്കാർ, ഒരു നേപ്പാൾ സ്വദേശി എന്നിവരും ഉൾപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് […]
Read more

കുവൈത്തിൽ കർശന നടപടി; 10,598 മദ്യക്കുപ്പികൾ നശിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം മയക്കുമരുന്ന്-അനധികൃത മദ്യവ്യാപനം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി. കഴിഞ്ഞ വർഷം പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് ഈ നടപടി പൂർത്തിയാക്കിയതെന്നും അനധികൃത വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. അതേസമയം, വിവിധ രാജ്യക്കാരായ 12 പേരെ വൻതോതിൽ മയക്കുമരുന്നുകളുമായി അറസ്റ്റ് ചെയ്തു. ജഹ്റയിലെ മരുഭൂമി മേഖലയിലെ കാലാവധി കഴിഞ്ഞ ഭക്ഷണവസ്തുക്കൾ വിറ്റ കേന്ദ്രവും കണ്ടെത്തി […]
Read more

ബഹ്റൈനിൽ മയക്കുമരുന്ന് ലായനി ചേർത്ത് കടലാസ് വിൽപ്പന

മനാമ: ബഹ്‌റൈനിൽ സാധാരണ കടലാസുകളിൽ മയക്കുമരുന്ന് കലർത്തി വിതരണം ചെയ്യുന്ന പുതിയ രീതിക്കെതിരെ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രിന്റർ പേപ്പറുകളിലും എഫോർ ഷീറ്റുകളിലും രാസലായനി ചേർത്ത് ഉണക്കിയ ശേഷം വിൽപ്പന നടത്തുന്ന രീതിയാണ് വ്യാപകമാകുന്നതെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ പരിപാടിയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. കാഴ്ചയിൽ സാധാരണ കടലാസായി തോന്നുന്ന ഇവയിൽ മാരക രാസവസ്തുക്കളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചെറിയ കഷ്ണങ്ങളാക്കി […]
Read more

ഇറാൻ ആക്രമണം; നാശനഷ്ടങ്ങളുടെ വിലയിരുത്തലിന് പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് കുവൈത്ത് മന്ത്രിസഭ. നഷ്ടങ്ങളുടെ യഥാർത്ഥ തോതും വ്യാപ്തിയും നിർണയിക്കുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ധനമന്ത്രി ഡോ. യാക്കൂബ് അൽ-റിഫായി അധ്യക്ഷനായ സമിതിയിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ഉൾപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ഏകോപിപ്പിക്കുകയും ബാധിത സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ചുമതല. ഇതിനായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും തങ്ങളുടെ കീഴിലുള്ള വകുപ്പുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമുണ്ടായ നഷ്ടങ്ങൾ സമഗ്രമായി […]
Read more

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക നേതൃത്വത്തിൽ നിന്നുള്ള പ്രസ്താവന പുറത്തുവന്നു. ഇറാന്റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ ഏതെങ്കിലും രാജ്യങ്ങൾ താവളമോ സൗകര്യങ്ങളോ അനുവദിച്ചാൽ, ആ രാജ്യങ്ങളുടെ എണ്ണ ഉൽപ്പാദന സംവിധാനങ്ങൾ ലക്ഷ്യമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഏറോസ്പേസ് ഫോഴ്സ് കമാൻഡറെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. പേർഷ്യൻ ഗൾഫ് മേഖലയിലെ ചില രാജ്യങ്ങൾ മുമ്പ് ഇറാന്റെ ശത്രുക്കൾക്ക് പിന്തുണ നൽകിയതായി ചൂണ്ടിക്കാട്ടിയ […]
Read more

ഇന്ത്യ–സൗദി സാംസ്കാരിക സഹകരണത്തിന് ശൂറ കൗൺസിൽ അംഗീകാരം

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സാംസ്കാരിക സഹകരണ ധാരണാപത്രത്തിന് അംഗീകാരം ലഭിച്ചു. റിയാദിൽ ചേർന്ന ശൂറ കൗൺസിലിന്റെ 26-ാമത് സാധാരണ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കൗൺസിൽ ഉപാധ്യക്ഷൻ ഡോ. മിഷാൽ ബിൻ ഫഹദ് അൽ സുലാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഇരുരാജ്യങ്ങളുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ ചേർന്ന് തയ്യാറാക്കിയ സഹകരണ പദ്ധതികൾക്ക് ഔദ്യോഗിക അംഗീകാരം നൽകി. ധാരണാപത്രം പ്രാബല്യത്തിൽ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും […]
Read more
Advertisement
WhiteswanTV Footer