മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു
കോട്ടയം: അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അഡ്വാൻസ്ഡ് ഇന്റർവെൻഷണൽ പെയിൻ ആൻഡ് സ്പൈൻ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. അത്യാധുനികമായ സ്‌ട്രൈക്കർ മൾട്ടിജെൻ-2 റേഡിയോഫ്രീക്വൻസി ജനറേറ്റർ സംവിധാനമാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവ്വഹിച്ചു. ദീർഘകാലമായി വേദന അനുഭവിക്കുന്ന രോഗികൾക്ക് ശസ്ത്രക്രിയ കൂടാതെ തന്നെ ആശ്വാസം നൽകുന്ന നൂതനമായ ചികിത്സാ രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാഡി, സന്ധി സംബന്ധമായ വേദനകൾക്ക് വിട്ടുമാറാത്ത പരിഹാരം […]
Read more

