സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Health

നിപ്പ വൈറസ്; സമ്പർക്കപ്പട്ടികയിലുള്ള സ്ത്രീ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Read more

നിപ വൈറസ്; ആരോഗ്യ മന്ത്രിയുടെ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിതീകരിച്ചിരിക്കുന്നവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാനുള്ള നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ […]
Read more

95 കോടി ഇന്ത്യക്കാർക്ക് സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നു: പ്രധാനമന്ത്രി

95കോടി ജനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2015 ന് മുമ്പ് 25 കോടിയില്‍ താഴെ ആളുകള്‍ക്കാണ് ഇത് ലഭിച്ചിരുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ പ്രതിമാസ മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യയിലെ ജനസംഖ്യയുടെ 64% ത്തിലധികം പേര്‍ക്കും ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണം ലഭിക്കുന്നുണ്ട്. അടുത്തിടെ അന്താരാഷ്ട്ര തൊഴില്‍ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യം, സാമൂഹിക സുരക്ഷ തുടങ്ങിയ […]
Read more

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാര്‍ അറിയിച്ചു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി ചെറിയ രീതിയില്‍ വഷളായിരുന്നെങ്കിലും എം ആര്‍ ഐ സ്‌കാനില്‍ പുരോഗതി രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലാണ് വിഎസ് ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഎസിനെ എസ് യു ടി […]
Read more

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; ഈമാസം മാത്രം 5 മരണം

കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേരാണ്. കൂടാതെ മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റു രോഗങ്ങളും ഉള്ളതാണ് പ്രശ്നം ഗുരുതരമാകാൻ കാരണം. ആരോഗ്യവകുപ്പിന്റെ കണക്കുകൾപ്രകാരം 2023-ൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ച 1073 പേരിൽ 14 പേരാണ് മരിച്ചത്. രോഗം സംശയിക്കുന്ന 3508 പേരിൽ ഒരാളും മരിച്ചു. എന്നാൽ, 2024-ൽ ഇത് ഇരട്ടിയായി. 7967 രോഗികളിൽ 89 പേരാണ് […]
Read more

എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും […]
Read more

എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ട് […]
Read more

സമ്പൂര്‍ണ യോഗ സംസ്ഥാനം കേരളത്തിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി സമ്പൂര്‍ണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അക്കാദമിക തലത്തില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യോഗയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മുന്‍ നിര്‍ത്തിക്കൊണ്ട് യോഗ വിപുലീകരിക്കാന്‍ സംസ്ഥാന ആയുഷ് വകുപ്പും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ കീഴില്‍ കേരളത്തിലുടനീളം 780-ല്‍ പരം യോഗ ക്രേന്ദ്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇത് കൂടാതെ 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളും സ്ഥാപിച്ചിട്ടുണ്ട്. […]
Read more

ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും;അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ വികസിത രാജ്യങ്ങളില്‍ എസ്.എം.എ. രോഗ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി വിലയിരുത്തിയിട്ടുള്ള പ്രീ സിംപ്റ്റമാറ്റിക് (Pre symptomatic) ചികിത്സയാണ് കേരളത്തിലും വിജയകരമായി നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ രണ്ടാമത്തെ കുഞ്ഞിനാണ് വിലപിടിപ്പുള്ള റിസ്ഡിപ്ലം മരുന്ന് സൗജന്യമായി നല്‍കി ചികിത്സ നടത്തിയത്. രാജ്യത്തിന് മാതൃകയായി […]
Read more

കരളിനെ നശിപ്പിക്കുന്ന പ്രധാന ശീലങ്ങൾ?

കരളിന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണിത്. ലിവർ സിറോസിസ്, ഫാറ്റി ലിവർ, ആൽക്കഹോൾ ഹെപറ്റൈറ്റിസ് എന്നിവക്ക് കാരണമായേക്കാം. പ്രത്യേകിച്ച് പെയ്ൻകില്ലറുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റി-ഡിപ്രസന്റുകൾ എന്നിവയുടെ അമിത ഉപയോഗം. ഏറ്റാമിനോഫെൻ (Paracetamol) പോലുള്ള മരുന്നുകൾ അതിരുകവിഞ്ഞാൽ കരളിനു അപകടം വരുത്തും. ഫാസ്റ്റ് ഫുഡുകൾ, സോഡ, ബേക്കറി ഐറ്റങ്ങൾ തുടങ്ങിയവയിൽ ട്രാൻസ് ഫാറ്റ്, ഹൈ ഫ്രുക്ടോസ് കോൺ സിറപ്പ് എന്നിവയുള്ളതിനാൽ ഫാറ്റി ലിവറിന്റെ സാധ്യത കൂടുതലാണ്. അമിതഭാരമുള്ളവർക്ക് Non-Alcoholic Fatty Liver Disease (NAFLD) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.