Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

ഹരിയാനയില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. 21കാരനായ മോനുവാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് രേവാരിയിലെ ഒരു കനാലില്‍ നിന്നും മോനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മോനുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ ആരംഭിച്ച അന്വേഷണം, പിന്നീട് കൊലപാതകത്തിലേക്കുള്ള വഴിത്തിരിവായി മാറുകയായിരുന്നു. മോനുവിന്റെ ഭാര്യ തന്നുവും സഹായിയായ ഹരിഓമുമാണ് അറസ്റ്റിലായത്. കേസിൽ മുഖ്യപ്രതിയായ സോനുവും മറ്റൊരു സഹായിയായ അമനും ഇപ്പോഴും ഒളിവിലാണ്. ജൂൺ 8-നാണ് മോനു വീട്ടിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടറിൽ […]
Read more

കനത്ത മഴ; ദില്ലി വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, സർവീസുകൾക്ക് തടസ്സം

ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയും മോശം കാലാവസ്ഥയും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെ സാരമായി ബാധിച്ചു. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് 15 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ അഞ്ച് അന്താരാഷ്ട്ര സർവീസുകളും പത്ത് ആഭ്യന്തര സർവീസുകളും ഉൾപ്പെടുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങളുടെ സർവീസുകൾ വൈകുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. സാഹചര്യം നേരിടാൻ ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് […]
Read more

രാമക്ഷേത്രത്തിൽ നിന്ന് കവർന്ന സ്വർണ്ണം ഉരുക്കി ‘ബിസ്കറ്റാക്കി’ മാറ്റിയെന്ന് സംശയം

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് കവർന്നെടുത്ത സ്വർണ ആഭരണങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ ഉരുക്കി സ്വർണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് പ്രകാരമാണ് ഈ വിവരം പുറത്തുവന്നത്. മോഷണം പോയതായി കരുതുന്ന ആഭരണങ്ങൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു സംശയത്തിലേക്ക് എത്തിയിരിക്കുന്നത്. ആഭരണങ്ങൾ ഉരുക്കി അവയുടെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ ശ്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ സ്വർണ-വെള്ളി വഴിപാടുകളുടെ സൂക്ഷിപ്പ്, രേഖപ്പെടുത്തൽ, കൈകാര്യം എന്നിവ സംബന്ധിച്ച് അന്വേഷണ സംഘം […]
Read more

LNG വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ; നിർദ്ദേശം പുറത്തിറക്കി

ന്യൂഡൽഹി: എൽഎൻജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഈ വർഷം ആദ്യം എൽഎൻജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് തടസ്സം നേരിട്ടതും വിതരണക്കാർ ഫോഴ്‌സ് മജ്യൂർ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവന്നതും സാഹചര്യം സങ്കീർണ്ണമാക്കിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് പ്രകൃതി വാതക വിതരണത്തിന് മുൻഗണനാ മേഖലകൾ നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനായി എൽഎൻജി, […]
Read more

മമതക്ക് വീണ്ടും തിരിച്ചടി; ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ പടിയിറങ്ങി

കൊൽക്കത്ത: പശ്ചിമബംഗാളിലെ മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു. മമത ബാനർജിയുടെ വിശ്വസ്ത നേതാക്കളിൽ ഒരാളായി അറിയപ്പെട്ടിരുന്ന ചന്ദ്രിമ, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റായി നിയമിതയായത്. ജൂൺ 3ന് പാർട്ടി കമ്മിറ്റികൾ പുനസംഘടിപ്പിച്ചതിന് പിന്നാലെ സുബ്രത ബക്ഷിയെ മാറ്റി ചന്ദ്രിമയെ സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചതായി […]
Read more

‘കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി’; പരിഹസിച്ച് എ എ റഹീം

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് റഹീം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു. അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയായി എന്നത് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം […]
Read more

മുംബൈയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേങ്ങളിൽ വെള്ളം കയറി വ്യാപക നാശനഷ്ടം

മുംബൈ: ശനിയാഴ്ച മുംബൈയിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പല റോഡുകളും തകരുകയും ചെയ്തതോടെ ജനജീവിതം വലിയ രീതിയിൽ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടൊപ്പം മരങ്ങൾ കടപുഴകി വീണ് ചില വീടുകൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റോഡ്, റെയിൽ ഗതാഗതം താറുമാറായിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ വിവിധ പ്രദേശങ്ങളിൽ ഏകദേശം 200 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. താനെ, പാൽഘർ, നവി മുംബൈ എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ബാധിച്ചത്. […]
Read more

വേതനം കൂട്ടി നല്‍കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ജീവനക്കാരിയെ ആക്രമിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമ

കന്യാകുമാരി: വേതന തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്‌ക്കെതിരെ കേസ് . കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. മെഡിക്കൽ സ്റ്റോർ ഉടമ ഷാജിലയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കരുങ്കൽ സ്വദേശിനിയായ കാവോസിമയുടെ വീട്ടിലെത്തിയ ഷാജില വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ് തകർത്തതായും വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാജിലയുടെ മെഡിക്കൽ സ്റ്റോറിൽ ഒന്നര വർഷത്തോളം കാവോസിമ ജോലി ചെയ്തിരുന്നു. ദിവസവേതനമായി 300 രൂപ മാത്രമാണ് […]
Read more

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡേ കെയറിൽ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്. ഡേ കെയർ ജീവനക്കാർ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുഞ്ഞുങ്ങളെ വാഷിങ് […]
Read more

മമതയ്ക്കും ഋതബ്രത വിഭാഗത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിനും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജി നയിക്കുന്ന വിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി. പാർട്ടിയുടെ ചിഹ്നം, ബാങ്ക് അക്കൗണ്ടുകൾ, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കമാണ് നിലവിലുള്ളത്. പാർട്ടി ചിഹ്നത്തിനും ആസ്തികൾക്കും അവകാശം ഉന്നയിച്ച് ഋതബ്രത ബാനർജി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. വിഷയത്തിൽ ഇരുവിഭാഗങ്ങളും ജൂലൈ 6-ന് വൈകിട്ട് 5.30-നകം മറുപടി നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer