Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

രാത്രി ഫോണില്‍ സംസാരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ഗുരുഗ്രാം: ഹരിയാനയില്‍ ഫോണില്‍ സംസാരിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഗുരുഗ്രാമിലെ ബന്‍സ് അലിയാര്‍ ഗ്രാമത്തിലാണ് സംഭവം. നരേന്ദ്രസിംഗ് എന്ന മുപ്പത്തിയേഴുകാരനാണ് കാജൽ ദേവി എന്ന യുവതിയെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. അര്‍ധരാത്രി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. നരേന്ദ്രസിംഗ് തന്റെ ഭാര്യ മറ്റൊരു പുരുഷനുമായി സംസാരിക്കുന്നുവെന്ന് സംശയിച്ചുവെന്നും പൊലീസ് അറിയിച്ചു. നരേന്ദ്രസിംഗും കാജല്‍ ദേവിയും അവരുടെ നാല് മക്കളോടൊപ്പം ബന്‍സ് അലിയാർ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുകയായിരുന്നു. […]
Read more

മദ്യലഹരിയിൽ പോലീസുകാരനെ തല്ലി യുവാവ്; സംഭവം മെഡിക്കൽ പരിശോധനയ്ക്കിടെ

ഖുർദ: മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിന് അറസ്റ്റിലായ യുവാവ്, ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കിടെ പോലീസുകാരനെ മർദ്ദിച്ചു. ഒഡീഷയിലെ ഖുർദ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി പ്രതികളെ എത്തിച്ച സമയത്തായിരുന്നു സംഘർഷം. പ്രതിക്ക് പരിസരബോധം നഷ്ടമായിരുന്നു, ആശുപത്രി ജീവനക്കാർ, രോഗികൾ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒപ്പം നോക്കിക്കാണുന്നിടത്താണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. കൂട്ടിലുള്ള മറ്റൊരു പ്രതി പിടിച്ചുപറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സംഭവത്തിന്റ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇരുവരെയും പൊതു സ്ഥലത്ത് പ്രശ്‌നം സൃഷ്ടിച്ചതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബാഗമാരി പോലീസ് […]
Read more

ഇന്ത്യ അമേരിക്കയെ മുതലെടുത്തു, ഇനി അത് വേണ്ട; കരാറിർ മോദി ഒപ്പിടുമെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ ധാരണയിലെതത്താനുള്ള സാധ്യത കൂടുതലാണെന്നും അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ പുതിയ താരിഫ് (ഇറക്കുമതി നികുതി) ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇന്ത്യ ഇത്രയും കാലം അമേരിക്കയെ മുതലെടുക്കുകയായിരുന്നു എന്നാരോപിച്ച ട്രംപ് ഇനി നമ്മൾ ഇന്ത്യയിൽ നിന്നും സമ്പാദിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്. വർഷങ്ങളായി ഇന്ത്യ […]
Read more

മണിപ്പൂരിൽ വീണ്ടും സംഘർഷം: വീടുകൾക്ക് തീയിട്ടു; മൂന്നുപേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷം. കാങ്പോക്പി ജില്ലയിലെ ലോലിബോൾ കുള്ളാൻ ഗ്രാമത്തിൽ നടന്ന അക്രമത്തിൽ യുവദമ്പതിമാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കൂടാതെ ഏഴ് വീടുകൾ തീയിട്ട് നശിപ്പിച്ചതായും വിവരമുണ്ട്. കുക്കി–നാഗ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് നിലവിൽ മേഖലയിൽ രൂക്ഷമായിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ നാഗ വിഭാഗക്കാരാണെന്ന് കുക്കി വിഭാഗം ആരോപിക്കുന്നു. എന്നാൽ, നാഗ വിഭാഗം ഈ ആരോപണം നിഷേധിച്ച്, സ്വന്തം ഗ്രാമത്തിന് തന്നെ തീയിട്ടതാണെന്ന കുക്കികളുടെ വാദം തള്ളിക്കളയുന്നു. മെയ് 13-ന് കുക്കി […]
Read more

സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ; ജാ​ഗ്രത കർശനമാക്കി ദില്ലി പൊലീസ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ദില്ലി പൊലീസ് ജാഗ്രത കർശനമാക്കി. അമേരിക്കയിൽ നിന്നെത്തിയ സ്ഥാപകൻ അഭിജിത് ദീപ്കേ രംഗത്ത് എത്തുമ്പോൾ, വിമാനത്താവളത്തിലേക്ക് വരുന്ന ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. “വിമാനത്താവളത്തിൽ നേരെ പോകരുത്, പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തുക” എന്ന്. ഇയാൾ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിക്കുന്നതായി അഭിജിത് ദീപ്കേ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. “വിമാനത്താവളത്തിൽ തന്നെ അറസ്റ്റു സംഭവിക്കാം; […]
Read more

പ്രണയം തകർന്നു; യുവതിയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി കാമുകൻ

ചണ്ഡീഗഢ്: മൂന്ന് വർഷത്തെ പ്രണയം തകർന്ന കാരണത്താൽ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്. 30 വയസ്സുകാരിയായ ഡിംപിളാണ് മരിച്ചത്. 20 തവണയിലധികം തവണ കുത്തി പരിക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്. പഞ്ചാബിലെ മൊഹാലിയിലാണ് ക്രൂര കൊലപാതകം നടന്നത്. കൊലപാതക ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതത്തിന് മുൻപ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ യുവാവ് കൈയ്യിൽ കരുത്തിയ […]
Read more

തമിഴ്‌നാട്ടിലെ രാജ്യസഭ സീറ്റ്: കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ സിപിഎം; പിന്തുണയുണ്ടെന്ന വാദം തെറ്റ്

ചെന്നൈ: തമിഴ്‌നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾ തള്ളി സിപിഎം. തന്റെ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പാർട്ടി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് നിലപാട് വ്യക്തമാക്കിയത്. പ്രവീൺ ചക്രവർത്തിക്ക് രാജ്യസഭാ സീറ്റ് നൽകുന്നതിൽ പാർട്ടിയുടെ പിന്തുണയുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും, ഇത്തരമൊരു ചർച്ചയോ ധാരണയോ സഖ്യകക്ഷികൾക്കിടയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ സഖ്യം വഴി തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റുകളിലേക്ക് കോൺഗ്രസ് […]
Read more

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ ഒരു തെറ്റുമില്ല: ആനി രാജ

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, സിപിഐ നേതാവ് ആനി രാജ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. സിപിഐയ്ക്ക് ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യമില്ലെന്നും, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷം ശ്രമിക്കണമെന്നും, അതിന്റെ ഭാഗമായാണ് ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് നൽകേണ്ടതെന്നും ആനി രാജ അഭിപ്രായപ്പെട്ടു. ഇത് ഇടതുപക്ഷ ഐക്യത്തിനും രാഷ്ട്രീയ മുന്നേറ്റത്തിനും ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. […]
Read more

സിനിമ ചെയ്യാനാകാത്ത സാഹചര്യം; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണം: സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഈ നീക്കം. മന്ത്രിസ്ഥാനത്തിന്റെ തിരക്കുകൾ കാരണം സിനിമാ അഭിനയരംഗത്ത് സജീവമായി തുടരാൻ കഴിയുന്നില്ലെന്നും, അഭിനയ ജീവിതം തുടരാൻ താൽപര്യമുണ്ടെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ മാസം പകുതിയോടെ […]
Read more

ഒരു വർഷത്തിനുള്ളിൽ മോദി അധികാരത്തിൽ നിന്ന് താഴെ ഇറങ്ങും: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വർഷത്തിനുള്ളിൽ അധികാരത്തിൽ നിന്ന് പുറത്താകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ പ്രകാരം മോദിക്ക് അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ദിരാ ഭവനിൽ ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. “മോദിയുടെ കൈവശമുണ്ടായിരുന്ന ഭരണ സംവിധാനം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്” എന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പുനർമൂല്യനിർണയത്തിലെ ക്രമക്കേടുകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ […]
Read more
Advertisement
WhiteswanTV Footer