Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: India

പേരിൽ മാറ്റം വരുത്താൻ AIFF; ഇന്ത്യ മാറ്റി ഭാരത് ആക്കാൻ നീക്കം

ന്യൂഡൽഹി: ലോകം ഫുട്ബോൾ ലോകകപ്പിന്റെ പിന്നാലെ പോകുമ്പോൾ പേരുമാറ്റൽ നീക്കവുമായി ഇന്ത്യ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ എന്ന പേരുമാറ്റാൻ നീക്കവുമായി എഐഎഫ്എഫ്. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് (എഫ്എഫ്ബി) എന്ന പേരിലേക്കു മാറുന്നതിനായി കായിക മന്ത്രാലയത്തെ സമീപിക്കുമെന്ന് ഫെഡറേഷൻ‍ അറിയിച്ചു. 1937 ജൂൺ 23 മുതൽ നിലവിലുള്ള പേരാണ് ശനിയാഴ്ച പ്രത്യേക ജനറൽ ബോഡി യോഗം ചേർന്നു മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണുകളിൽ ഇന്ത്യയുടെ ഫുട്ബോൾ ​ഗ്രാഫ് കുത്തനെ താഴോട്ടാണ് പോകുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ […]
Read more

ജൊന്നഗിരി ഖനി ഇന്ത്യയുടെ സ്വർണ ഭാവി മാറ്റുമോ?

അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജൊന്നഗിരി സ്വർണഖനി ഇന്ത്യയുടെ സ്വർണോൽപ്പാദന ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയരുന്നു. ഏകദേശം 50 ടൺ (50,000 കിലോ) വരെ സ്വർണശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരിക്കെ, രാജ്യത്തെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനികളിലൊന്നായി ജൊന്നഗിരി ശ്രദ്ധ നേടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനി പദ്ധതിയായ ജൊന്നഗിരി ഖനി 598 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 750 മുതൽ 1,000 കിലോ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. […]
Read more

ജൂലൈ മുതൽ ടാറ്റ കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് വില കൂടും; 2.5% വരെ വർധന പ്രഖ്യാപിച്ച് കമ്പനി

ടാറ്റ മോട്ടോഴ്‌സ് ജൂലൈ 1 മുതൽ തങ്ങളുടെ കൊമേഴ്ഷ്യൽ വാഹന നിരയിലെ വിലയിൽ 2.5 ശതമാനം വരെ വർധന വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഉയർന്നുവരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ഇൻപുട്ട് ചെലവുകളും ഭാഗികമായി നികത്തുന്നതിനായാണ് വിലവർധനയെന്ന് കമ്പനി അറിയിച്ചു. വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും.ഇത് ഈ വർഷത്തിനിടെ ടാറ്റയുടെ കൊമേഴ്ഷ്യൽ വാഹന വിഭാഗം നടപ്പാക്കുന്ന രണ്ടാമത്തെ വിലവർധനയാണ്. ഏപ്രിലിലും കമ്പനി 1.5 ശതമാനം വരെ വില കൂട്ടിയിരുന്നു. ചിലവുകളുടെ വർധന ഭാഗികമായി നികത്തുന്നതിനെയാണ് പുതിയ […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ; പ്രധാനമന്ത്രിക്ക് കത്തെഴുതി CJP സ്ഥാപകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾ എടുത്ത് മക്കളുടെ പഠനത്തിനായി ശ്രമിച്ചിരുന്ന മാതാപിതാക്കൾ കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്കുള്ള സാമ്പത്തിക സഹായം അനിവാര്യമാണെന്നും കത്തിൽ പറയുന്നു. രാജ്യത്തെ യുവ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും […]
Read more

ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, കോൺഗ്രസിന്റെ ആരോപണം തള്ളി ഇരുപാർട്ടികളും തിരിച്ചടിച്ചു. തോൽവിയിൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിച്ചതിന് പിന്നാലെ തന്നെ സഖ്യത്തിനുള്ളിൽ അസംതൃപ്തി ഉയർന്നിരുന്നു. ജെഎംഎം അടക്കമുള്ള ഘടകകക്ഷികളും തീരുമാനം പരസ്യമായി വിമർശിച്ചിരുന്നു. ക്രോസ് വോട്ടിംഗാണ് തോൽവിക്ക് കാരണമെന്ന വ്യക്തതയോടെ സഖ്യത്തിനുള്ളിലെ തമ്മിലടി കൂടുതൽ രൂക്ഷമായി. ആർജെഡിയും […]
Read more

കോണ്‍സ്റ്റബിളിനെ കൊണ്ട് ‘വീട്ടുജോലികള്‍ ചെയ്യിച്ചു’; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭുവനേശ്വർ: പൊലീസ് കോൺസ്റ്റബിളിനെ വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്ന ആരോപണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ദയാൽ ഗംഗ്‌വാറിനെ ഒഡിഷ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അനധികൃതമായി കോൺസ്റ്റബിളിനെ വീട്ടുപണികൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജി സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചതായി അധികൃതർ അറിയിച്ചു. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ദയാൽ ഗംഗ്‌വർ. കഴിഞ്ഞ മാസം ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ രഞ്ജൻ സെയിന്റെ കുടുംബവും ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദയാലിന്റെ കീഴിൽ […]
Read more

‘നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കണം’; ജയിലിലായ 18കാരന് ജാമ്യം

മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി 18 വയസുകാരനായ പോക്‌സോ കേസിലെ പ്രതിക്ക് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. നാല് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ തടവിലായിരുന്ന പ്രതിക്ക് ജൂൺ 18 മുതൽ 21 വരെ ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു. അതിജീവിത ജാമ്യാപേക്ഷയ്‌ക്കെതിരെ എതിർപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഉത്തരവ്. പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ; ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

അഹമ്മദാബാദ്: നീറ്റ് യുജി പുനഃപരീക്ഷ നടക്കാനിരിക്കെ ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. അഹമ്മദാബാദ് ന്യൂ റാണിപിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന രഹാൻ പട്ടേൽ (17) ആണ് മരിച്ചത്. പുലർച്ചെ 2.30ഓടെയാണ് സംഭവം. അമ്മയ്ക്കും ഇളയസഹോദരനുമൊപ്പം താമസിച്ച് വരികയായിരുന്നു വിദ്യാര്‍ത്ഥി. കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കിടപ്പുമുറിയോട് ചേർന്ന ബാൽക്കണിയിലെ സുരക്ഷാ വല മുറിച്ചാണ് ചാടിയതെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. തുടർന്ന് അലാറം മുഴക്കി താമസക്കാരെ അറിയിക്കുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും […]
Read more

ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു; ആദ്യ ഇന്ത്യൻ കപ്പൽ​ ​ഗുജറാത്ത് തീരത്തെത്തും

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് എത്തും. 62370 ടൺ എൽഎൻജിയുമായി പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തും. കപ്പൽ ഉച്ചയ്ക്കുശേഷം ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തുമെന്നാണ് വിവരം. ഹോർമൂസ് മേഖലയിലെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ […]
Read more

കർണ്ണാടകയിൽ ട്വിസ്റ്റ്; പുറത്താക്കിയ ബിജെപി എംഎൽഎമാരുടെ പിന്തുണ കോൺഗ്രസിന്

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ മാറ്റം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ ശക്തമായി. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാനുള്ള വോട്ടുകൾ ലഭിച്ചതായാണ് കണക്കുകൂട്ടൽ. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഒരു […]
Read more
Advertisement
WhiteswanTV Footer