Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IPL

രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത; സഞ്ജു സാംസണ്‍ ഇന്നും ടീമിലില്ല

കൊൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി. കുനാല്‍ റാത്തോറും യുദ്ധവീര്‍ സിംഗും ഇന്ന് രാജസ്ഥാന്‍റെ […]
Read more

ഐപിഎൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയും പഞ്ചാബും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് കളത്തിലിറങ്ങും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം നിർണായകമാണ്. നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്ത അവസ്ഥയിലാണ് നിലവിൽ ചെന്നൈയും പഞ്ചാബും. ഒരു പോയിന്റ് നഷ്ടം പോലും വലിയ തിരിച്ചടികളാണെന്ന കണക്കുകൂട്ടലിൽ ആണ് പഞ്ചാബ് . ചെന്നൈക്ക് നാലും പഞ്ചാബിന് പതിനൊന്നും പോയിന്റ് വീതമാണുള്ളത്. പഞ്ചാബിന്റെ ലക്ഷ്യം പ്ലേ […]
Read more

ജയിക്കാന്‍ രണ്ട് രണ്‍സ് ബാക്കിനില്‍ക്കെയുള്ള തോല്‍വി ; രാജസ്ഥാനെതിരെ ഒത്തുകളി ആരോപണം

ജയ്പൂര്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഒത്തുകളി ആരോപണം. ലക്‌നൗവിനെതിരെ രാജസ്ഥാന്‍ തോറ്റതോടെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ് ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു രണ്ടു റണ്‍സ് തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്. തോല്‍വിക്കു പിന്നാലെ നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ടീമിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തി തന്നെ രംഗത്തെത്തിയത്. വിജയത്തിലേക്കു പോയിക്കൊണ്ടിരുന്ന മത്സരം എങ്ങനെയാണു രാജസ്ഥാനു നഷ്ടമായത്? ഇതൊക്കെ രാജസ്ഥാനിലെ […]
Read more

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സ് – ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പോരാട്ടം നാളെ

ലക്നൗ: ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് നാളെ നിർണ്ണായക മത്സരം. ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് രാജസ്ഥാൻ്റെ എതിരാളികൾ. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തിന്‍റെ ലക്നൗ സൂപ്പർ ജയ്ൻ്റ്സ്. ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം. ആദ്യ ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും മാത്രമാണ് രാജസ്ഥാന് പിന്നിലുള്ളത്. അവശേഷിക്കുന്ന ഏഴ് കളികളും ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താം. […]
Read more

ഐപിഎല്‍: ലക്‌നൗവിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ് തോല്‍പ്പിച്ചത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടക്കുകയായിരുന്നു പുറത്താക്കാതെ 26 റണ്‍സ് എടുത്ത ധോണിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തില്‍166 റണ്‍സ് എടുത്തു. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമുള്ള ചെന്നൈയുടെ ജയമാണ് ഉണ്ടായത്. അതേസമയം, […]
Read more

ഐപിഎല്‍; പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്

പഞ്ചാബ്: . ഐപിഎല്‍ ക്രിക്കറ്റില്‍ ശനിയാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന് 50 റണ്‍സിന്റെ വിജയം.പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ജെയ്‌സ്വാളിന്റെ അര്‍ധസെഞ്ചുറിയും സഞ്ജുവിന്റേ 26 പന്തില്‍ 38 റണ്‍സും റിയാന്‍ പരാഗിന്റെ 25 പന്തില്‍ 43 റണ്‍സും 205 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ് കിങ്സ് 155/9. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. പ്രിയാന്‍ഷ് ആര്യയുടെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വിക്കറ്റുകള്‍ […]
Read more

ഐപിഎല്‍; മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പരാജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്‌നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്‌നൗവിന്റെ കുതിപ്പിനെ പിടിച്ചുനിര്‍ത്താനായില്ല. ഐപിഎല്‍ ക്രിക്കറ്റില്‍ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ എട്ടിന് 203 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ 60 റണ്‍സെടുത്തപ്പോള്‍, മറ്റൊരു ഓപ്പണര്‍ എയ്ഡന്‍ […]
Read more

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

ബംഗളൂരു : ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത് ശിവാജിനഗറിലെ ബ്രോഡ് വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു.
Read more

ഐപിഎല്‍: ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സില്‍ ഓള്‍ ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കുകയായിരുന്നു. കൊല്‍ക്കത്തക്ക് വേണ്ടി വെങ്കിടേഷ് അയ്യരും അങ്ക്രിഷ് രഘുവന്‍ശിയും അര്‍ധസെഞ്ചുറി നേടി. പുറത്താകാതെ 32 റണ്‍സെടുത്ത റിങ്കു സിങ്ങും തിളങ്ങി. രണ്ടാം ജയത്തോടെ കൊല്‍ക്കത്ത രണ്ടാം […]
Read more

ഐപിഎൽ എത്താറായി; ആദ്യ മത്സരം മാർച്ച് 21ന്

2025 ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരം കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയതിനാലാണ് ഉത്‌ഘാടന മത്സരത്തിന് കൊൽക്കത്ത വേദിയാകുന്നത്. ഫൈനൽ മത്സരവും ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിൽ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ […]
Read more

Recent News

Advertisement
WhiteswanTV Footer