Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IPL

തലകള്‍ പലതും മാറിമറിഞ്ഞ് ഓറഞ്ച് ക്യാപ്; ഇനിയും ആർക്കൊക്കെ

ജയ്പൂര്‍: ഐപിഎല്ലിൽ ഇന്നലെ ക്ലാസിക് പോരാട്ടമായിരുന്നു. റണ്‍പൂരം കണ്ട രണ്ട് മത്സരങ്ങളിൽ തലകള്‍ പലതും മാറിമറിഞ്ഞ സഞ്ചാരമായിരുന്നു ഓറഞ്ച് ക്യാപ്. ഏറ്റവും ഒടുവിൽ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ തലയിലെത്തി. എന്നാല്‍ അഭിഷേകിന്‍റെ തലയിൽ ഇരിക്കുന്ന ഓറഞ്ച് ക്യാപ്പിന്റെ ആയുസ്സ് എത്രകാലമെന്ന് ഇന്നത്തെ മത്സരത്തിന് ശേഷം അറിയാം. ഇത്തവണ ഐപിൽ സീസൺ സാക്ഷ്യം വഹിച്ചത് മികച്ച മത്സരങ്ങൾക്കായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് 80 റണ്‍സടിച്ചാണ് ഓറഞ്ച് ക്യാപ് വീണ്ടും തലയിലാക്കിയത്. രണ്ടാം സ്ഥാനത്ത് പതിനഞ്ചു […]
Read more

ക്ലാസി രാഹുൽ; പഞ്ചാബിനെതിരെ റെക്കോര്‍ഡ് സെഞ്ചുറി

ന്യൂഡൽഹി: ഐപിഎല്ലില്‍ ഇന്ന് ഗ്ലാമർ പോരാട്ടം. ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങിസിനെ നേരിടും. ദില്ലി അരുണഅ‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 265 റൺസ് എടുത്തു. കെ എല്‍ രാഹുലിന്‍റെ അപരാജിത സെഞ്ചുറിയുടെയും നിതീഷ് റാണയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഡൽഹി കൂറ്റൻ സ്കോറിലേക്ക് എത്തിയത്. 47 പന്തിൽ സെഞ്ചുറി തികച്ച രാഹുല്‍ 67 പന്തില്‍ 152 റണ്‍സുമായി പുറത്താകാതെ നിന്നു. 44 പന്തില്‍ 91 റണ്‍സടിച്ച നിതീഷ് റാണ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. രണ്ടാം […]
Read more

സഞ്ജു വാംഖഡെയിലെ സൂര്യന്‍; വൈറലായി ശശി തരൂരിന്റെ കവിത

മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ചെന്നൈയുടെ വിജയത്തിന് കാരണമായത് വാംഖഡെ സ്‌റ്റേഡിയത്തിലെ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. ആ ഒരു ഒറ്റ മത്സരത്തിലൂടെ നിരവധി റെക്കോർഡുകളും സഞ്ജു സ്വന്തം പേരിലെഴുതി ചേർത്തു. സഞ്ജുവിന്റെ സെഞ്ചുറിയും ചെന്നൈയുടെ മധുരമേറുന്ന ജയവും അത്ര പെട്ടന്ന് ആരും മറക്കാനിടയില്ല. സെഞ്ചുറിക്ക് പിന്നാലെ ഇപ്പോള്‍ സഞ്ജുവിനായി കവിതയുമായി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍ എംപി. തരൂരിന്റെ കവിത സോഷ്യല്‍ മീഡിയയിലും വൈറലാണ്. സഞ്ജുവിന്റെ ബാറ്റിങ്ങും ശൈലിയും സഞ്ജുവിനെയും വർണിച്ചുകൊണ്ടാണ് ശശി തരൂരിന്റെ കവിത. […]
Read more

ബൗണ്ടറിയിൽ ചരിത്രം കുറിച്ച് വിരാട് കോഹ്ലി; ഐപിഎല്ലിൽ 800 ഫോറുകളുടെ റെക്കോഡ്

ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ആരാധകർ കണ്ടത് കിംഗ് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. 44 പന്തില്‍ 81 റൺസാണ് കോഹ്‌ലി നേടിയത്. നാലു സിക്‌സുകളും എട്ട് ഫോറുകളുമാണ് ബാറ്റിൽ നിന്നും ബൗണ്ടറിയിലേക്ക് പറന്നത്. ഇതോടെ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം എന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലായി. ഐപിഎല്ലിലെ 266 ഇന്നിങ്‌സുകളില്‍ നിന്ന് 800 ഫോറുകളാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. ഏറ്റവും […]
Read more

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30നാണ് മത്സരം. അവസാന കളിച്ച മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യമാണ് ഇരു ടീമുകൾക്കും മുന്നിലുള്ളത്. കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയും അടക്കം പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആർസിബി. അതേസമയം, ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് […]
Read more

സഞ്ജു സ്പെഷ്യൽ സാംസൺ; വാംഖഡെയില്‍ റെക്കോർഡുകൾ തൂക്കി ചേട്ടൻ

മുംബൈ: രാജസ്ഥാനിൽ നിന്ന് ചെന്നൈയിലേക്ക് ചേക്കേറിയ സഞ്ജു ഇന്നലെ മഞ്ഞക്കുപ്പായത്തിൽ നേടിയത് തന്റെ രണ്ടാമത്തെ സെഞ്ചുറിയാണ്. 54 പന്തിൽ നിന്ന് ആറ് സിക്സറുകളും പത്ത് ബൗണ്ടറികളും അടക്കം 101 റൺസാണ് വാംഖഡെ സ്റ്റേഡിയത്തിൽ സഞ്ജു ഇന്നലെ അടിച്ചുകൂട്ടിയത്. ഇന്നലെ നടത്തിയ തകർപ്പൻ പ്രകടനം സഞ്ജുവിന് നേടിക്കൊടുത്തത് ഒരുപിടി റെക്കോർഡുകളാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎലിൽ ചെന്നൈ […]
Read more

ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ വാംഖഡെയിൽ ചേട്ടൻ ഇന്ന് മഞ്ഞക്കുപ്പായത്തിൽ

മുംബൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ മത്സരം നടക്കുമ്പോൾ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുന്ന മലയാളി താരം സഞ്ജു സാംസണിലേക്കാണ് എല്ലാരുടെയും കണ്ണുകൾ. അതിനൊരു കാരണമുണ്ട്, രണ്ട് മാസം മുമ്പ് വാംഖഡെയില്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയില്‍ 42 പന്തില്‍ 89 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ സഞ്ജു ഇന്നും തന്റെ പ്രഹരം തുടരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച […]
Read more

എന്തൊരു തോൽവി; രാജസ്ഥാനോടും തോറ്റ് ലഖ്‌നൗ

ലക്‌നൗ: സ്വന്തം തട്ടകത്തിൽ രാജസ്ഥാനെതിരെ 40 റണ്‍സിന് തോൽവി വഴങ്ങി ലഖ്‌നൗ സൂപ്പർ ജയൻറ്സ്. മിച്ചല്‍ മാര്‍ഷിന്റെ ഒറ്റയാള്‍പ്പോരാട്ടത്തിനും തോൽവിയുടെ കയങ്ങളിൽ നിന്ന് ലഖ്‌നൗവിനെ കരകയറ്റാൻ കഴിഞ്ഞില്ല. ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ ലഖ്‌നൗ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 160 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാൻ മുന്നോട്ട് വെച്ചത്. 29 പന്തില്‍ 43 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ലക്‌നൗ 18 ഓവറില്‍ 119ന് എല്ലാവരും ഓൾ ഔട്ടായി. ജയത്തോടെ […]
Read more

തല തിരിച്ചെത്തുന്നു; സഞ്ജുവിന് ഇനി പുതിയ റോൾ

ചെന്നൈ: ഐപിഎല്ലിൽ നാളെ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് ക്ലാസിക്കോ പോരാട്ടം. ഈ സീസണിൽ താരങ്ങളുടെ പരിക്ക് മൂലം വലയുകയാണ് ചെന്നൈ. എന്നാൽ, മത്സരത്തിനിറങ്ങുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ സന്തോഷവാർത്ത എത്തുകയാണ്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി നാളത്തെ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ഏറ്റുമുട്ടുമ്പോൾ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകും. തല തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജുവിന്റെ റോളിലും മാറ്റമുണ്ടാകും. സീസണിൽ ആറ് മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷമാണ് […]
Read more

സെഞ്ച്വറി കരുത്തിൽ ഓറഞ്ച് ക്യാപും തൂക്കി അഭിഷേക്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ഹൈദരാബാദിന്റെ വിജയത്തിന് ശേഷം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ. 7 മത്സരങ്ങളില്‍ നിന്ന് 323 റണ്‍സെടുത്താണ് അഭിഷേക് ഓറഞ്ച് ക്യാപ്പ് തൂക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇന്നലെ 68 പന്തില്‍ 135 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. അഭിഷേകിന് തൊട്ടുപിന്നിലായി സഹതാരം ഹെന്‍റിച്ച് ക്ലാസനുമുണ്ട്. മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൈറ്റൻസ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ്. ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ വിരാട് കോഹ്‌ലിയും പിന്നിലല്ല ആദ്യ അഞ്ചിൽ ഇടംപിടിച്ചിട്ടുണ്ട്. അഞ്ചാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix