ജയ്പൂര്‍: ഐപിഎല്ലിൽ ഇന്നലെ ക്ലാസിക് പോരാട്ടമായിരുന്നു. റണ്‍പൂരം കണ്ട രണ്ട് മത്സരങ്ങളിൽ തലകള്‍ പലതും മാറിമറിഞ്ഞ സഞ്ചാരമായിരുന്നു ഓറഞ്ച് ക്യാപ്. ഏറ്റവും ഒടുവിൽ ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ തലയിലെത്തി. എന്നാല്‍ അഭിഷേകിന്‍റെ തലയിൽ ഇരിക്കുന്ന ഓറഞ്ച് ക്യാപ്പിന്റെ ആയുസ്സ് എത്രകാലമെന്ന് ഇന്നത്തെ മത്സരത്തിന് ശേഷം അറിയാം. ഇത്തവണ ഐപിൽ സീസൺ സാക്ഷ്യം വഹിച്ചത് മികച്ച മത്സരങ്ങൾക്കായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ അര്‍ധസെഞ്ചുറി നേടിയ അഭിഷേക് 80 റണ്‍സടിച്ചാണ് ഓറഞ്ച് ക്യാപ് വീണ്ടും തലയിലാക്കിയത്. രണ്ടാം സ്ഥാനത്ത് പതിനഞ്ചു വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ്. കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മൂന്നാമത്. ഹെന്‍റിച്ച് ക്ലാസൻ നാലാമതും. വിരാട് കോലി അഞ്ചാമതുമാണ്.
ഇന്നലെ കെ ൽ രാഹുലിന്റെയും വൈഭവിന്റെയും പ്രകടനങ്ങൾക്കൊടുവിൽ സഞ്ജു സാംസൺ ടോപ് ഫൈവിൽ നിന്നും പുറത്തായി. നിലവിൽ സഞ്ജു എട്ടാം സ്ഥാനത്താണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ മിന്നും പ്രകടനം കാഴ്ചവെച്ചാൽ സഞ്ജുവിന് വീണ്ടും ടോപ് ഫൈവില്‍ തിരിച്ചെത്താം.




