സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പ്രസ്താവിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. സ്വകാര്യ ബസിൽ വെച്ച് ഷിംജിത പകർത്തിയതായി പറയുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മറുവശത്ത്, 21 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് പ്രതിഭാഗം വാദിച്ചു. മുൻപ് കുന്ദമംഗലം മജിസ്ട്രേറ്റ് […]
Read more

തട്ടുകടവ് പാലത്തിന് സമീപം കാർ പുഴയിലേക്ക് വീണു

എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ തട്ടുകടവ് പാലത്തിന് സമീപം കാർ പുഴയിലേക്ക് വീണു. എടവനക്കാട് സ്വദേശികളുടേതായ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ കാർ പുറകിലേക്ക് എടുത്തപ്പോൾ മറ്റൊരു വാഹനം വരുകയും വെട്ടിച്ചു മാറ്റുന്ന സമയത്ത് കാർ പുഴയിലേക്ക് വീഴുകയും ആയിരുന്നു.അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന ആരംഭിച്ചു. പുഴയിൽ വീണ കാർ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read more

മലമ്പുഴയിലെ കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ എ സുരേഷ്

പാലക്കാട്: പാലക്കാട് മലമ്പുഴ മണ്ഡലത്തിൽ എ. സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ദീർഘകാല പേഴ്സണൽ അസിസ്റ്റന്റായിരുന്ന സുരേഷിനെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ സുരേഷുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തിയതായാണ് വിവരം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മലമ്പുഴയിൽ ഇത്തവണ വലിയ മുന്നേറ്റം സാധ്യമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ദീർഘകാലം വി. എസ്. അച്യുതാനന്ദനോടൊപ്പം പ്രവർത്തിച്ച അനുഭവവും വ്യക്തിപരമായ അടുപ്പവും […]
Read more

ആശാൻ- ഇന്ദ്രൻസാണ് താരം

ഒരു സിനിമ നിർമ്മിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സിനിമയായി കാണിക്കുന്നത് ചെറിയ കാര്യമല്ല. വളരെ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും ക്ഷമയോടെയും വിവിധ മേഖലകളുടെ ഏകോപിപ്പിക്കുമ്പോഴാണ് ഉത്തമ സിനിമ ഉണ്ടാകുന്നത്. പല ബുദ്ധിമുട്ടുകളും അപ്രതീക്ഷിതമായി നമ്മൾ അവിടെ നേരിടേണ്ടിവരും.അങ്ങനെയൊരു കഥയാണ് ‘ആശാൻ’ പറയുന്നത്. കഥകളിപോലെയുള്ള പരമ്പരാഗതമായ കലാരൂപങ്ങൾ പണമില്ലാതെയും ആർക്കും താല്പര്യമില്ലാതെയും എങ്ങനെ നശിക്കുന്നുവെന്നും കൂടി കാട്ടിത്തരുന്ന സിനിമകൂടിയാണ് ആശാൻ. കഥാസംഗ്രഹം രസകരമാണ്. ഒരുപാടു കുടുംബങ്ങൾ താമസിക്കുന്ന ഒരു പഴയ ബഹുനില കെട്ടിടമാണ് ലൊക്കേഷൻ. അവിടെ എല്ലാവരും സ്നേഹിക്കുന്ന ഒരാൾ. അതാണ് ഇന്ദ്രൻസ് […]
Read more

കാറിടിച്ച് വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

പാലക്കാട്: കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ എതിരേ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. സംഭവത്തിൽ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പറളി എടത്തറ പാളയം സ്വദേശി വിനോദ് കുമാർ ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രതിക്കെതിരെ മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കല്ലേക്കാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ കല്പാത്തി കുന്നംപുറം സ്വദേശി കെ. ഫൈസൽ റഹ്‌മാൻ ആണ് മരിച്ചത്. മകനോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മന സന്ദർശിച്ച് […]
Read more

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി; വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ അനുമോദിച്ചു

തൃശ്ശൂർ: കണ്ടുകിട്ടിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡിലെ വിദ്യാർത്ഥിനി ഇവ എയ്ഞ്ചലിനെ ജന്മനാട് അനുമോദിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഗ്രാമസഭയിലാണ് ഡെന്നി ചുങ്കത്തിന്റെയും ജിൻസിയുടേയും മകളായ ഇവ എയ്ഞ്ചലിനെ ആദരിച്ചത്. വെള്ളിത്തിരുത്തി ബ്ലൂമിംഗ് ബഡ്സ് ബദാമിയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇവ എയ്ഞ്ചൽ. അനുമോദന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഇവ എയ്ഞ്ചലിനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. വാർഡ് മെമ്പർ കെ. ഗോവിന്ദൻകുട്ടി, ഓവർസിയർ […]
Read more

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മൂക്കന്നൂർ കോക്കുന്ന് സ്വദേശി നോബിൾ തോമസ് ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുകയായിരുന്ന നോബിളിന്റെ സ്കൂട്ടറിലേക്കാണ് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിച്ചത്. ആലുവ–മൂന്നാർ റോഡിൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നോബിളിനെ അഗ്നിരക്ഷാ സേന എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ തുടരുമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഈ സുപ്രധാന തീരുമാനം ആരാധകരെ അറിയിച്ചത്. ഇന്ത്യയിലെ മികച്ച ഫുട്ബോൾ വേദികളിലൊന്നായി കൊച്ചി സ്റ്റേഡിയത്തെ ഉയർത്തിയത് തങ്ങളുടെ ആവേശഭരിതരായ ആരാധകരാണെന്ന് ക്ലബ്ബ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആരാധകരോടും പങ്കാളികളോടും സംസ്ഥാനത്തെ ഫുട്ബോൾ സമൂഹത്തോടുമുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനത്തിലൂടെ വീണ്ടും ഉറപ്പിക്കുന്നതെന്നും ക്ലബ്ബ് അറിയിച്ചു. കേരള […]
Read more

ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം അതിവേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കത്ത് നൽകി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന് ഇഡി സമൻസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. കഴിഞ്ഞ ദിവസമാണ് സമൻസ് ലഭിച്ചത്. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ അന്വേഷണം. ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജയറാമിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സ്വർണക്കൊള്ള കേസിൽ പ്രതികൾക്കപ്പുറത്തേക്കായി തുടക്കത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.