സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വെയ്റ്റിംഗ് ഷെഡ് നിർമ്മാണം പാതിവഴിയിൽ; യാത്രക്കാർ ദുരിതത്തിൽ

പാലക്കാട്: ആലത്തൂർ പുതിയ ബസ് സ്റ്റാൻഡിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മാണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും പണി പാതിവഴിയിൽ നിലച്ച നിലയിലാണ്. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകളും അപകടഭീഷണിയും നേരിടേണ്ടിവരുന്ന സ്ഥിതിയാണ്. വെയ്റ്റിംഗ് ഷെഡിനായി എടുത്ത കുഴികളും അവിടെയിട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണും യാത്രക്കാരുടെ സഞ്ചാരത്തിന് ഗുരുതര തടസ്സമാകുകയാണ്. പ്രത്യേകിച്ച് വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഈ മണ്ണ് അടിയന്തരമായി നീക്കം ചെയ്യുകയും സുരക്ഷിതമായ നടപ്പാത ഒരുക്കുകയും […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജിയില്‍ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും വിധി. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യം […]
Read more

സർക്കാർജീവനക്കാരുടെ ശമ്പളവർധനയ്ക്ക് ഉടൻ നടപടി: മന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഏപ്രിലോടെ കുടിശ്ശികയായ ഡി.എ. മുഴുവൻ നൽകി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള വിവിധ ആനുകൂല്യങ്ങൾക്കായി അടുത്ത സാമ്പത്തിക വർഷം 23,000 കോടി രൂപ അധികമായി നീക്കിവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഈ വർഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റവന്യൂ കുറവ് നികത്തുന്നതിനുള്ള ഗ്രാന്റ് […]
Read more

പോക്സോ കേസ്; യുവാവിന് 47 വർഷം കഠിനതടവും പിഴയും

തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീട്ടിൽ അതിക്രമിച്ച് കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് നാല്പത്തിയേഴ് വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി വില്ലേജ് നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ ഉല്ലാസ് മകൻ അമർ തേജസ്, ഇരുപത്തിയാറ് വയസ്സ്, എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടായിരത്തി […]
Read more

കളമശേരിയിൽ പി രാജീവിനെതിരെ ഹാരിസ് ബീരാൻ പരിഗണനയിൽ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവിനെതിരെ ഹാരിസ് ബീരാൻ എംപിയെ മത്സരിപ്പിക്കാനുള്ള സാധ്യത മുസ്ലിം ലീഗിൽ സജീവമായി ചർച്ചയിലുണ്ട്. കളമശേരി സീറ്റ് കോൺഗ്രസുമായി കൈമാറുന്നതിനെക്കുറിച്ച് ആലോചന ഉണ്ടായിരുന്നെങ്കിലും, ഇരു പാർട്ടികളിലും ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുകയാണ്. ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന കോൺഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹാരിസ് ബീരാന്റെ പേരിലേക്കുള്ള ലീഗിലെ ചർച്ചകൾ നീണ്ടത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. കളമശേരി സീറ്റ് ലഭിച്ചാൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ […]
Read more

വാരണസിയുടെ ആ രഹസ്യം പുറത്തുവിട്ട് രാജമൗലി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രമാണ് വാരാണാസി. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റണ്ണിംഗ് ടൈം സംവിധായകന്‍ രാജമൗലി പുറത്തുവിട്ടിരിക്കുകയാണ്. മൂന്ന് മണിക്കൂറോളമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് സംവിധായകന്‍ രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പ്രേക്ഷകര്‍ കഥാപാത്രങ്ങളിലോ ലോകത്തിലോ മുഴുകിയിട്ടില്ലെങ്കില്‍, അവര്‍ 3 മിനിറ്റ് പോലും അത് കാണില്ല. യൂട്യൂബ് വീഡിയോകള്‍ പോലുള്ള മറ്റ് ഓപ്ഷനുകള്‍ അവര്‍ക്ക് ഉണ്ടെന്നും രാജമൗലി ചൂണ്ടിക്കാട്ടി. റണ്‍ടൈം പ്രശ്‌നമല്ല, മറിച്ച് അവരെ […]
Read more

ആടിയ നെയ്യ് ക്രമക്കേട്; ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാർ അറസ്റ്റില്‍

തിരുവനന്തപുരം: ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽ കുമാർ അറസ്റ്റിൽ. വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായി പ്രവർത്തിച്ചുവരികയായിരുന്നു സുനിൽ. ശബരിമല സ്വർണക്കൊള്ളക്കേസിന് പിന്നാലെ, ആടിയ ശിഷ്ട നെയ്യ് വിൽപ്പനയിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. 35 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരനായ സുനിൽ പോറ്റിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് […]
Read more

എയർ​ഗണ്ണുമായി ആശുപത്രിയിലെത്തി പരാക്രമം നടത്തിയ രോഗി പിടിയിൽ

പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ലിനു തോമസ് എന്നയാളാണ് എയർഗണ്ണുമായി ആശുപത്രിയിലെത്തി നഴ്സുമാരുടെ റൂമിൽ കയറി ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടിയത്. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാൾ, തോക്ക് മേശപ്പുറത്ത് വെച്ച് അവിടെ തന്നെയിരിക്കട്ടെയെന്നും പറഞ്ഞു. ഇയാളുടെ പെരുമാറ്റത്തിൽ ഭയന്ന ജീവനക്കാർ വിവരം മെഡിക്കൽ ഓഫീസറെ അറിയിക്കുകയായിരുന്നു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും സ്ഥലത്തെത്തിയതോടെ ഇയാൾ അതിവേഗം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിൽ കയറി […]
Read more

രാം ചരണ്‍- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രില്‍ 30 ന്

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രില്‍ 30 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. നേരത്തെ 2026 മാര്‍ച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ […]
Read more

കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിൻ എന്നയാളെയാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പൊലീസ് പാളയത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് നേരത്തെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുകളും കവർച്ചക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ 73 ഇ 0316 നമ്പർ സ്കൂട്ടറാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.