സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കമ്പോഡിയന്‍ സൈബര്‍ സ്‌കാം റാക്കറ്റ് തകര്‍ത്ത് കൊച്ചി സൈബര്‍ പോലീസ്: അന്താരാഷ്ട്ര കുറ്റവാളികള്‍ അറസ്റ്റില്‍

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ അഭ്യര്‍ത്ഥന നടത്തി പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍.സൂരജ് കൃഷ്ണ, ആദില്‍ കെ പി, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ അരൂരില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പന്തീരം കാവില്‍ നിന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുമായാണ് ഇവരെ പിടികൂടയത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറിന് മാട്രിമോണിയല്‍ സൈറ്റ് വഴി NRI യുവതിയുടെ പേരില്‍ വിവാഹ അഭ്യര്‍ത്ഥന അയക്കുകയും, യുവതിയുടെ പ്രൊഫൈലില്‍ ആകൃഷ്ടനായ […]
Read more

ചികിത്സാപ്പിഴവിൽ കൈ നഷ്‌ടമായ ഒമ്പതുവയസുകാരിയുടെ ശസ്ത്രക്രിയ ഇന്ന്

പാലക്കാട്: ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പതുവയസുകാരിയുടെ ശാസ്ത്രക്രിയ ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടക്കുന്നത്. മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ശസ്ത്രക്രിയയ്ക്കുവേണ്ട സഹായ വാഗ്ദാനങ്ങൾ നൽകിയത്. അദ്ദേഹം ഇന്ന് ആശുപത്രിയിലെത്തി വിനോദിനിയെ കാണും. 2025 സെപ്‌തംബർ 24നായിരുന്ന വിനോദിനിയുടെ കൈയ്ക്ക് സംഭവിച്ചത്. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വിനോദിനിയുടെ വലതു കൈയ്ക്ക് മുറിവും ഒടിവും സംഭവിക്കുകയായിരുന്നു. പിന്നാലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ചികിത്സയ്ക്കിടെയാണ് കൈ മുറിച്ചുമാറ്റിയത്. കൈ നഷ്ട‌മായതിനുപിന്നാലെ […]
Read more

നെയ്യാറിൽ കുളിക്കാന്‍ ഇറങ്ങിയ സഹപാഠികൾ ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു

തിരുവനന്തപുരം: കീഴാറൂർ ഈരാറ്റിന്‍പുറം ആറ്റുകടവിൽ നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപെടുത്തി. കാട്ടാക്കട പി.ആർ. വില്യം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയുമായ അഭിനവ് ആണ് മരണപ്പെട്ടത്. കാട്ടാക്കട പി.ആർ. വില്യം സ്കൂളിലെ ആറു വിദ്യാർത്ഥികൾ വൈകുന്നേരം കുളിക്കാൻ ആറ്റുകടവിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഇതില്‍ നാലുപേര്‍ വെള്ളത്തിലിറങ്ങി. കുളിക്കുന്നതിനിടെ രണ്ടുപേര്‍ കരക്ക് കയറി. അഭിനന്ദും അഭിനവും ഒഴുക്കില്‍ പെടുകയും ചെയ്തു. കൂടെയുള്ളവര്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തി അഭിനന്ദിനെ രക്ഷപ്പെടുത്തി. […]
Read more

ജോണ്‍ പോള്‍ ജോര്‍ജ് ചിത്രം ‘ആശാന്‍’ ട്രെയ്ലര്‍ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ‘ആശാന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചീഫ് ഗസ്റ്റ് ആയെത്തിയ ചടങ്ങില്‍ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് നടന്നത്. ചിത്രം 2026 , ഫെബ്രുവരി 5 ന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്, അന്നം ജോണ്‍ പോള്‍, സൂരജ് ഫിലിപ്പ് ജേക്കബ് […]
Read more

വയോധികസഹോദരിമാരായ മൂന്നുപേർ ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം; രണ്ടാമത്തയാളും മരിച്ചു

വടക്കാഞ്ചേരി: കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് വിഷം കഴിച്ച വൃദ്ധ സഹോദരിമാരിൽ രണ്ടാമത്തെയാളും ചികിത്സയിലിരിക്കെ മരിച്ചു. ആറ്റൂർ മണ്ഡലംകുന്നിലെ മഠത്തിപ്പറമ്പിൽ രാമനെഴുത്തച്ഛന്റെ മകൾ ദേവകി ആണ് മരിച്ചത്. ഇവരുടെ സഹോദരിയായ ജാനകി ഗുരുതരാവസ്ഥയിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച മരിച്ച സഹോദരി സരോജിനിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ദേവകിയുടെ മരണം സംഭവിച്ചത്. വീടും ആവശ്യത്തിന് ഭൂമിയും ഉണ്ടായിരുന്നുവെങ്കിലും സഹോദരിമാർ ഒറ്റയ്ക്കായിരുന്നുവെന്നും സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഒരാൾക്ക് സർവീസ് പെൻഷനും മറ്റ് […]
Read more

വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ടു പ്രതികൾക്ക് ജാമ്യം

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലപാതകക്കേസിൽ റിമാൻഡിലായിരുന്ന ആറാം പ്രതി ഒഴികെയുള്ള എട്ടുപേർക്ക് വ്യവസ്ഥകളോടെ ജാമ്യം. മണ്ണാർക്കാട് എസ്.സി., എസ്.ടി. ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കിയ ശേഷം ഇവർ മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങി. അറസ്റ്റിന് പിന്നാലെ പ്രതികളുടെ റിമാൻഡ് കാലാവധി രണ്ടുതവണ നീട്ടിയ ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ പ്രകാരം പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, കൂടാതെ 50,000 […]
Read more

വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജി.എസ്. ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി. എസ്. സന്തോഷ് ആണ് മരിച്ചത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം വോളിബോൾ കളിക്കുന്നതിനിടെയാണ് സന്തോഷ് കുഴഞ്ഞുവീണത്. ഉടൻ തന്നെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് സന്തോഷ് നേരത്തെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരികയായിരുന്നു അദ്ദേഹം. ഭാര്യ: വിന്ദ്യ. മകൾ: ധ്വനി. […]
Read more

പെരുമ്പാവൂരിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 100 വർഷം തടവ്

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 100 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരുമ്പാവൂർ പോക്സോ പ്രത്യേക കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് വിധി പ്രഖ്യാപിച്ചത്. അഞ്ച് വ്യത്യസ്ത വകുപ്പുകളിലായി 20 വർഷം വീതം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകുമെന്ന് കോടതി വ്യക്തമാക്കി. അസം സ്വദേശിയായ പ്രതി പെൺകുട്ടിയുടെ പിതാവിന്റെ സഹോദരനാണ്. 2020 മുതൽ 2022 വരെയുള്ള […]
Read more

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം; 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

മലപ്പുറം: ചെറുമുക്കിൽ പ്രവർത്തിക്കുന്ന ബൈക്ക് വർക്ക് ഷോപ്പിൽ വൻ തീപിടുത്തം. ‘ഫ്‌ളൈ വീൽസ്’ എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തീ സമീപത്തെ മൃഗാശുപത്രിയിലേക്കും പടർന്നതോടെ അവിടെയുണ്ടായിരുന്ന മരുന്നുകളും രേഖകളും കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

എസ്ഐആറിന്റെ പേരിലെത്തി മോഷണം; വീട്ടമ്മയുടെ സ്വർണം കവർന്ന പ്രതി പിടിയിൽ

മലപ്പുറം: വെട്ടിച്ചിറയിൽ സ്ത്രീവേഷത്തിലെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച കേസിൽ പ്രതി പിടിയിൽ. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് അറസ്റ്റിലായത്. തിരൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു മോഷണം. ഹംസയുടെ ഭാര്യ നഫീസയെ ആക്രമിച്ചാണ് സാക്കിർ സ്വർണമാല പൊട്ടിച്ചത്. എസ്ഐആർ വിവരശേഖരണത്തിനെന്ന വ്യാജേന സ്ത്രീ വേഷം ധരിച്ചാണ് പ്രതി നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ മറ്റ് അംഗങ്ങൾ പള്ളിയിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.