സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കീടനാശിനി മുഖത്ത് വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വളം ഡിപ്പോയിൽ ജോലി ചെയ്യുന്നതിനിടെ കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിനയാണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപത്തെ വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്തതിനിടെയാണ് അത് അബദ്ധത്തിൽ മുഖത്തേക്ക് വീണത്. കീടനാശിനി ശരീരത്തിനുള്ളിലേക്കും കടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട ഷിബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ നൽകിയെങ്കിലും ഇന്നലെ […]
Read more

പാലക്കാട് ട്വന്‍റി 20യിൽ നിന്ന് കൂട്ടരാജി

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമടയിൽ ട്വന്‍റി-20 പാർട്ടിയിൽ നിന്ന് കൂട്ടരാജി. എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി-20യുടെ തീരുമാനത്തിനെതിരെയാണ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്‍റി-20യിൽ ലയിച്ചിരുന്നുവെങ്കിലും, എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ അറിയിച്ചു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളും ട്വന്‍റി-20യിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്തു വന്നവർ ജനകീയ വികസന മുന്നണിയായി തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാബു എം. ജേക്കബ് പാർട്ടി പ്രവർത്തകരുമായി […]
Read more

കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമമെന്ന് പരാതി

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ യുവാവിനെതിരെ പൊലീസ് അതിക്രമം നടന്നതായി പരാതി. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളുമുണ്ടായിരുന്ന സമയത്ത് കാറിൽ നിന്ന് പൊലീസ് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നാണ് ബോവിക്കാനം സ്വദേശി റിയാസ് ആരോപിക്കുന്നത്. കുമ്പള പൊലീസിനെതിരെയാണ് റിയാസ് പരാതി ഉന്നയിച്ചത്. ടോൾ ജീവനക്കാരുമായി റിയാസ് തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് പൊലീസിന്റെ ഇടപെടലുണ്ടായതായാണ് നാട്ടുകാർ പറയുന്നത്. ടോൾ അടച്ചിട്ടുണ്ടായിരുന്നെങ്കിലും വാഹനത്തിന് മുകളിലേക്ക് ടോൾ ബാർ വീണതാണ് തർക്കത്തിന് കാരണമെന്നാണ് വിശദീകരണം. കാറിൽ നിന്ന് റിയാസിനെ പൊലീസ് വലിച്ചിറക്കുന്നതും നാല് പൊലീസുകാർ […]
Read more

കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

കൊല്ലം: വീട്ടിലേക്ക് കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ പിന്നിലേക്ക് ഉരുണ്ടു ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. അഞ്ചൽ–കുളത്തൂപ്പുഴ മലയോര ഹൈവേയിലാണ് അപകടം നടന്നത്. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ ആണ് മരിച്ചത്. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ടത്. ഇതേ സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രാജഗോപാലിന്റെ ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Read more

മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി കലാവർഷം ഉദ്ഘാടനവും കൗൺസിലർമാർക്ക് സ്വീകരണവും 31ന്

കോട്ടയം: മൂന്ന് പതിറ്റാണ്ടായി പാലായുടെ സാംസ്‌കാരിക ഭൂപടത്തിൽ സജീവ സാന്നിധ്യമായ മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ (മീനച്ചിൽ ഫാസ്) പുതിയ കലാവർഷത്തിന്റെ ഉദ്ഘാടനം ജനുവരി 31 ശനിയാഴ്ച നടക്കും. വൈകുന്നേരം 6.15-ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പാലാ നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 26 കൗൺസിലർമാർക്കും സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും. മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്‌തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ഗോവർധൻ, എസ്. ശ്രീകുമാർ എന്നിവരുടെ റിമാൻഡ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. കട്ടിള പാളി കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിലാണ് അന്ന് വാദം കേൾക്കുക. ഇതിനിടെ, ദ്വാരപാലക ശില്പകേസിൽ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
Read more

മന്ത്രിയെ അധിക്ഷേപിച്ച പരാമർശം; വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ സംസാരിക്കാനും മടിയില്ലാതെ മുന്നോട്ട് പോവുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. മന്ത്രി വി ശിവൻക്കുട്ടിയുടെ മെക്കിട്ട കേറൽ സതീശനൊരു സ്ഥിരം തൊഴിലായി മാറിയിരിക്കുകയാണ്. അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു […]
Read more

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ചു

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പോളി ടെക്നിക് കോളേജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേൾവി പരിമിതിയുള്ളവരും കാഴ്ചപരിമിതിയുള്ളവരും മാനസിക വെല്ലുവിളി നേരിടുന്നവരും ശാരീരികമായ ഭിന്നശേഷിത്വമുള്ളവരും ഓട്ടിസം ബാധിതരും ആയ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കുക. ഈ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സ്ഥാപനതല പരീക്ഷകളിൽ ഓരോ തിയറി പേപ്പറിനും പരമാവധി ഇരുപത്തഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും. ലാറ്ററൽ എൻട്രി […]
Read more

സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (KLN) ഇരിഞ്ഞാലക്കുട സബ് സെന്ററിൽ സ്പോക്കൺ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തേതാണ് കോഴ്‌സ്. ആഴ്ചയിൽ അഞ്ചു മുതൽ ആറുവരെ മണിക്കൂർ ക്ലാസുണ്ടാവും. വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്നവർക്കും സൗകര്യപ്രദമായ വിധത്തിലാവും സമയക്രമം. ദൈനംദിന ജീവിതത്തിലും തൊഴിൽരംഗത്തും പ്രായോഗികമായി ഹിന്ദി സംസാരിക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്ലസ് ടു വിജയിച്ചവരാകണം അപേക്ഷകർ. 3500 […]
Read more

ഐക്യം പാളി ഗോളടിച്ച് വിഡി സതീശന്‍

എന്‍എസ്എസ് , എസ് എന്‍ ഡി പി സാമുദായിക ഐക്യം എവിടെ ചെന്ന് അവസാനിക്കുമെന്നാണ് കൂട്ട്‌കെട്ടിനേക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം ജനങ്ങള്‍ ചോദിച്ചത്. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് SNDP -NSS സംഘടനകള്‍ സാമുദായിക ഐക്യമെന്ന ആശയത്തിനൊപ്പം കുറച്ചു ദിവസങ്ങള്‍ സഞ്ചരിച്ചത്. സാമുദായിക ഐക്യം എന്ന ചിന്തയ്ക്ക് പിന്നില്‍ ഇരു സമുദാ നേതാക്കളുടെയും പൊതു ശത്രു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആയത് കൊണ്ട് പ്രതിപക്ഷ നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സമുദായങ്ങളും ഒന്നായി. സാമുദായിക ഐക്യം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.