സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി ശങ്കരമംഗലത്ത് കെഎസ്ആർടിസി ബസ്സ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊപ്പം മണ്ണേങ്ങോട് സ്വദേശി 33 കാരൻ മുഹമ്മദ് റാഫിയാണ് മരിച്ചത്. പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന ബുള്ളറ്റും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിൽ വലിയ തോതിൽ രക്തം തളം കെട്ടി നിൽക്കുയാണ്. നാട്ടുകാർ ചേർന്ന് ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ […]
Read more

വി.ആർ പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തൃശ്ശൂർ: വി.ആർ.പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് അനുമതി ലഭിച്ചു വെങ്കിലും, ഏറ്റെടുത്ത് നടത്താൻ സന്നദ്ധതയുള്ളവർ ആരേയും ലഭിക്കാത്തതിനാൽ പ്രവർത്തനമാരംഭിക്കാൻ കഴിയാതിരുന്ന അക്ഷയ കേന്ദ്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു ഇവിടെ അക്ഷയ കേന്ദ്രം ആരംഭിക്കണമെന്നത്. നേരത്തേ ഇതിന് അനുമതി ലഭിച്ചതിനെ തുടർന്ന്, ജില്ലാ കളക്ട്രേറ്റിൽ നിന്നും സന്നദ്ധരായവരെ കണ്ടെത്താൻ പല തവണ ഇൻ്റർവ്യൂ വിളിച്ചെങ്കിലും ആരും എത്തിയിരുന്നില്ല. ഒടുവിൽ മൂന്ന് മാസം മുമ്പാണ് ഒരാൾ ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ചത്. അക്ഷയ കേന്ദ്രത്തിൻ്റെ ഉത്ഘാടനം […]
Read more

അശ്ലീല വീഡിയോകൾ വിറ്റ 20കാരൻ പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വിറ്റ യുവാവ് അറസ്റ്റിൽ. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സഫ്വാനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് അറസ്റ്റു ചെയ്തത്. പോക്സോ ഐടി ആക്ട് ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ് സഫ്‍വാൻ. ഇയാൾ ടെലഗ്രാമിലൂടെയാണ് അശ്ലീല വീഡിയോകൾ വ്യാപകമായി വിറ്റത്. കുറ്റകൃത്യത്തിൽ ഇയാളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Read more

തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വിസിൽ ആണ് ടിവികെയുടെ ചിഹ്നം. തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ വിസിൽ ആയിരിക്കും ചിഹ്നം. വിജയ് ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിൽ ഒന്നാണിത്. തെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കുന്നത് വൈകുന്നതായി ടിവികെ പരാതിപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുനീക്കങ്ങൾ ശക്തമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. സഖ്യകക്ഷികളെ […]
Read more

ട്വന്റി 20 യുടെ എന്‍ഡിഎയില്‍ ചേര്‍ന്നു : സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണ്. ട്വന്റി 20 എന്‍ഡിഎയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് […]
Read more

ഈ കൊതിയൂറും വൈറൽ ഫിഷ് ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ

ഫിഷ് ഫ്രൈ മലയാളികളുടെ ഒഴിവാക്കാൻ കഴിയാത്ത ഒരു ഫേവറിന്റെ ഡിഷ് തന്നെയാണ്. ഫിഷ് ഫ്രൈയിൽ പലതരം വെറൈറ്റികൾ ഉണ്ടെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് വൈറൽ ഫിഷ് ഫ്രൈ തന്നെയാണ്. ചേരുവകൾ വെളിച്ചെണ്ണ – 1 സ്പൂൺ മുളകുപൊടി – 2 സ്പൂൺ മഞ്ഞൾപൊടി – 1 സ്‌പൂൺ കുരുമുളക് പൊടി – 1/4 സ്പൂൺ ഉപ്പ് – ആവിശ്യത്തിന് സവാള – 1 വലുത് കറിവേപ്പില – ആവിശ്യത്തിന് ഉണക്ക മുളക് ചതച്ചത് – […]
Read more

അശ്ലീല വീഡിയോകൾ വിറ്റ യുവാവ് പിടിയിൽ

മലപ്പുറം: കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല വീഡിയോകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍പ്പന നടത്തിയ യുവാവിനെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ സഫ്വാനെയാണ് പിടികൂടിയത്. പോക്സോ നിയമവും ഐടി ആക്ടും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടെലഗ്രാം വഴി അശ്ലീല വീഡിയോകള്‍ വ്യാപകമായി വിതരണം ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കഞ്ചാവ് കേസിലും സഫ്വാന്‍ പ്രതിയായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധമുള്ള മറ്റ് ആളുകളെ […]
Read more

ശബരിമല സ്വർണക്കൊള്ള; കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകാൻ എസ്ഐടി തയ്യാറായിട്ടില്ല. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി പോറ്റിയുമായി കടകംപള്ളിക്ക് ഉണ്ടായിരുന്ന കൂടിക്കാഴ്ചകളും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോയെന്നതുമടക്കം വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്ഐടി വ്യക്തമാക്കി. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കേസിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു കോടതിയുടെ പരാമർശം. ഡിസംബർ 28-ന് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ, ശബരിമല […]
Read more

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റം; ഹൈക്കോടതി

കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാം എന്നതിനാല്‍ ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി കേരള ഹൈക്കോടതി പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല. അതിനാല്‍, വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ […]
Read more

സന്തോഷ് ട്രോഫി; പഞ്ചാബിനെതിരേ ഉഗ്രൻ തിരിച്ചുവരവുമായി കേരളം

സിലാപത്തൂർ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന് ആവേശകരമായ തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ മൂന്ന് ഗോൾ തിരിച്ചടിച്ച് കേരളം വിജയം സ്വന്തമാക്കി. ഒരു ഗോൾ പിന്നിൽ നിന്ന ശേഷമാണ് കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. മുഹമ്മദ് അജ്‌സൽ ഇരട്ടഗോളുകൾ നേടി കേരളത്തിന്റെ ജയശില്പിയായി. മത്സരം ആരംഭിച്ച നിമിഷം മുതൽ തന്നെ ഇരുടീമുകളും ആക്രമണാത്മകമായ പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പന്തടക്കത്തിൽ കേരളം മുൻതൂക്കം പുലർത്തി. എന്നിരുന്നാലും 27-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി പഞ്ചാബ് കേരളത്തെ ഞെട്ടിച്ചു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.