സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഭക്ഷണശാലകൾ അടഞ്ഞുതുടങ്ങി; പാചകവാതകം കിട്ടാനില്ല

കൊച്ചി: വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡർ നിറയ്ക്കുന്നത് മാത്രമായി തുടരുന്നുണ്ട്. ബുധനാഴ്ചമാത്രം സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വിതരണം നിലച്ചതോടെ ഹോട്ടൽമേഖലയിലെ സംഘടനകളുമായി പെട്രോളിയം […]
Read more

സമരം ശക്തമാക്കി നഴ്‌സുമാർ; നിറഞ്ഞുകവിഞ്ഞ് മെഡി. കോളേജ് കാഷ്വാലിറ്റി

കോഴിക്കോട്: നഴ്സുമാരുടെ സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും വലിയ രീതിയിൽ ബാധിച്ചു. നഗരത്തിലെ പ്രധാന ആശുപത്രികളിലൊന്നും കാഷ്വാലിറ്റി വിഭാഗത്തിൽ പുതിയ രോഗികളെ പ്രവേശിപ്പിച്ചില്ല. മുമ്പ് പ്രവേശിപ്പിച്ച അടിയന്തര ശ്രദ്ധ ആവശ്യമായ രോഗികൾക്കു മാത്രമാണ് പല ആശുപത്രികളിലും ചികിത്സ തുടരുന്നത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ അവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളിൽ തിരക്ക് വർധിച്ചു. പലരും നഗരത്തിലെ വലിയ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ നാട്ടിലെ ആശുപത്രികളിൽ തന്നെ പ്രവേശിപ്പിക്കുകയാണ്. […]
Read more

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ കളത്തിലിറക്കാന്‍ സിപിഎം?

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി സുധാകരന് ചെക്ക് വെക്കാന്‍ തന്നെ ഒരുങ്ങി സിപിഎം. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. വാര്‍ത്താ […]
Read more

വേദിയൊരുക്കി കേരളം, സാക്ഷിയായി പ്രമുഖര്‍; മൊണാലിസ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകന്‍ ഫര്‍ഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൊണാലിസയുടെ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ […]
Read more

ഭർതൃവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്. കോട്ടുക്കൽ സ്വദേശി സുബിന്റെ ഭാര്യയാണ് ശരണ്യ. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read more

പൊതുമരാമത്ത് മന്ത്രിയെ വിളിക്കാത്തത് തെറ്റ് തന്നെയാണ്: വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയപാത വികസനം പൂർത്തിയാകുന്നതിന് മുൻപേ നടത്തുന്ന ഉദ്ഘാടനങ്ങൾ വെറും തിരഞ്ഞെടുപ്പ് ഗിമ്മിക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാതയിലെ പല ഭാഗങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും പലയിടങ്ങളിലും നിർമാണത്തിലെ അപാകതകൾ മൂലം അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകാത്ത റോഡുകൾ വേഗത്തിൽ ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണെന്നും സതീശൻ വിമർശിച്ചു. ഔദ്യോഗിക പരിപാടികളിൽ നിന്ന് സംസ്ഥാന മന്ത്രിമാരെ ഒഴിവാക്കുന്ന കേന്ദ്ര സർക്കാരിന്റെ […]
Read more

കേരളം ചുട്ടുപൊള്ളും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ പാലക്കാട്, കാസര്‍ഗോഡ്, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ […]
Read more

കേരളത്തിൽ എയിംസ് എന്തുകൊണ്ട് വൈകുന്നു? നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കൽ വൈകുന്നതിന്റെ കാരണം എന്താണെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും വ്യക്തമാക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. കേരളത്തിൽ എയിംസിന്റെ ആവശ്യകത ഉണ്ടെന്നും ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്ത് പുതുതായി അനുവദിച്ച 22 എയിംസുകളിൽ 18 എണ്ണം ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നാല് എണ്ണം നിർമ്മാണഘട്ടത്തിലാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിൽ പുതുതായി അനുവദിച്ച […]
Read more

കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം: തമ്പാനൂര്‍ പൊലീസിന്റെ സഹായം തേടി കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലേ. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെ കാമുകനൊപ്പമാണ് കേരളത്തിലെത്തിയത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു ആവശ്യം. പിതാവ് വേറെ വിവാഹം നോക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫര്‍മാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ […]
Read more

ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ ആയിരുന്നു സെൻട്രൽ പോലീസ് കേസ് എടുത്തത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.