സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

അവഗണനയ്ക്ക് മറുപടി, സമാന്തര റോഡ് ഷോയും ഉദ്ഘാടനവുമായി സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട്: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതിഷേധ റോഡ് ഷോ നടത്താന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ദേശീയപാതയിലാണ് റോഡ് ഷോ നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് റോഡ് ഷോ. കേരളത്തെ അപമാനിക്കുന്ന നടപടിയാണിതെന്നും പ്രതിഷേധം എങ്ങനെ അറിയിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റോഡ് ഷോ നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംസ്ഥാനത്തിന് സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നാണ് പൊതുമരാമത്ത് […]
Read more

വികസനം തടയുന്നവര്‍ പിതൃത്വം ഏറ്റെടുക്കുന്നു; രൂക്ഷമായി പ്രതികരിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാര്‍കൂടി പണം മുടക്കിയ പദ്ധതിയെ ബിജെപിയുടെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൂടി പണം മുടക്കിയ പദ്ധതിയാണിത്. എന്നാല്‍ പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ക്ഷണമില്ല. ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നു. വികസനം തടയാന്‍ […]
Read more

റിയാസിനെ ഒഴിവാക്കി മോദി, ആരും വരില്ലെന്ന് പിണറായി; പുതിയ രാഷ്ട്രീയ തീ ആളിക്കത്തുന്നു

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പുകയുന്നത്. മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കുന്നിടത്ത് നിന്നാണ് പുതിയ വിവാദങ്ങളുടെ തുടക്കം. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേരളത്തിലെ ദേശിയ പാത ഉദ്ഘാടന […]
Read more

ചങ്ങലകൊണ്ട് ബന്ധിച്ച് മൃതദേഹം കണ്ടെത്തിയ കേസ്; കൊല്ലപ്പെട്ടത് പ്രതിയെന്ന സംശയിച്ചയാൾ

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച കേസിൽ വൻ വഴിത്തിരിവ്. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ആൾ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് മരിച്ചതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെയാണ് കേസിലെ പ്രതിയെന്ന് കരുതി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അനിൽകുമാറിന്റെ ബന്ധുക്കളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്തപ്പോഴാണ് […]
Read more

മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല; അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ദേശീയപാതയുടെ ആദ്യ റീച്ചടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെച്ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ പ്രത്യേകിച്ച് ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ട മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അതിൽ തനിക്ക് പങ്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പട്ടിക താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പ് വിവാദം […]
Read more

നഴ്‌സുമാരുടെ സമരം തുടരുന്നു; വാർഡുകളിലെ രോഗികളെ ഡിസ്ചാർജ് ചെയ്ത് ആശുപത്രികൾ

കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) നേതൃത്വത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ നിരവധി ആശുപത്രികളിലെ പ്രവർത്തനം ഗുരുതരമായി ബാധിച്ചു. പല ആശുപത്രികളും രോഗികളെ ഡിസ്ചാർജ് ചെയ്യുകയും പുതിയ കിടത്തിച്ചികിത്സ പ്രവേശനം നിർത്തുകയും ചെയ്തു. അടിയന്തര വിഭാഗങ്ങളും ഐ.സി.യു. പോലുള്ള അവശ്യസേവനങ്ങളും മാത്രമാണ് മിക്കിടത്തും പ്രവർത്തിക്കുന്നത്. ശസ്ത്രക്രിയകൾ മാറ്റിവെച്ചതോടെ ഡോക്ടർമാർക്ക് തന്നെ ചില നഴ്സിങ് സേവനങ്ങൾ നിർവഹിക്കേണ്ട സാഹചര്യമുണ്ടായി. കോഴിക്കോട് സിവിൽസ്റ്റേഷനുമുൻപിൽ നഴ്സുമാർ സമരം നടത്തി. അടിസ്ഥാനശമ്പളം 40,000 രൂപയാക്കണമെന്നാണ് […]
Read more

ഉദ്ഘാടന പരിപാടിയിൽനിന്ന് ഒഴിവാക്കിയത് പ്രോട്ടോകോൾ ലംഘനം: മന്ത്രി റിയാസ്

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതികളുടെ ഉദ്ഘാടനത്തിൽ വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിയിരുന്ന സാഹചര്യത്തിൽ, 2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ […]
Read more

നിർമാണ സ്ഥലത്തെ ലിഫ്റ്റ് കുഴിയിൽ മൃതദേഹം; കൊലപാതകമെന്ന് സംശയം

കാസർകോട്: നുള്ളിപ്പാടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്. കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതശരീരത്തിൽ വലിച്ചിഴച്ചതിന്‍റെ പാടുകൾ ഉണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു. ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]
Read more

പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയെന്ന പരാതി

കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ ചോദ്യക്കടലാസ് മാറി നൽകിയതായി പരാതി. കാസർകോട് ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയത്. ‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയത്. അബദ്ധം പിന്നീട് തിരിച്ചറിഞ്ഞ അധ്യാപകർ കുട്ടി എഴുതിയ ഉത്തരക്കടലാസും നൽകിയിരുന്ന ചോദ്യപ്പേപ്പറും തിരികെ വാങ്ങി, പുതിയ […]
Read more

മുതിര്‍ന്ന സിപിഎം നേതാവ് ഇഎൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: മുതിർന്ന സിപിഎം നേതാവും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ മുൻ മാനേജരായും പ്രവർത്തിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.