സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

താത്കാലിക സ്വീപ്പർമാരെ സ്ഥിരപ്പെടുത്താൻ സർക്കാരിന്റെ അനുമതി

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ താത്കാലിക, ദിവസവേതന സ്വീപ്പർമാരെ നിബന്ധനകൾക്കു വിധേയമായി സ്ഥിരപ്പെടുത്താൻ അനുമതി. പാർട്ട്‌ടൈം സ്വീപ്പർ തസ്തികയിലാണ് ഇവരെ സ്ഥിരപ്പെടുത്തുക. ഇതിന് പൊതുമാനദണ്ഡങ്ങൾ തീരുമാനിച്ചു. 2005 നവംബർ 25-നും അതിനുശേഷവും തുടർച്ചയായി സേവനം ചെയ്യുന്നവരെ, ഓഫീസുകളിലെ സ്വീപ്പിങ് ഏരിയ 100 ചതുരശ്രമീറ്ററിനു മുകളിലാണെങ്കിൽ സ്ഥിരപ്പെടുത്താം. ഓഫീസ് കെട്ടിടം മാറുമ്പോൾ സ്വീപ്പിങ് ഏരിയ കുറയുന്ന സാഹചര്യമുണ്ടായാൽ മാതൃവകുപ്പിലെ മറ്റു ഓഫീസുകളിലേക്കോ, അവിടങ്ങളിൽ ഒഴിവില്ലെങ്കിൽ ജില്ലയിലെ മറ്റു വകുപ്പുകളുടെ ഓഫീസുകളിലേക്കോ സ്ഥലംമാറ്റി നിയമിക്കണം. തുടർച്ചയായ സേവനകാലയളവ് തെളിയിക്കുന്നതിന് നിയമന ഉത്തരവ്, […]
Read more

ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 16-ാമത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശി സ്വദേശിയും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയനും വി.ജി. രവീന്ദ്രനും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് എ.വി. ഗോപിനാഥിനെയുംഎം.യു. ഷിനിജയെയും സർക്കാർ ഭരണസമിതി അംഗങ്ങളായി നാമനിർദ്ദേശം ചെയ്തത്. ഞായറാഴ്ച രാവിലെ പത്തേകാലോടെ തെക്കേനടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിലാണ് ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ എം.ജി. രാജമാണിക്കം അധ്യക്ഷനായി. അദ്ദേഹം പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ദേവസ്വം കോൺഫറൻസ് […]
Read more

വഞ്ചിപ്പാട്ട് കലാകാരനെ മർദിച്ചു; മർദ്ദനം പ്രതിഫലം ചോദിച്ചതിനെ തുടർന്ന്

തിരുവല്ല: കലോത്സവത്തിനായി വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പണം ചോദിച്ച വഞ്ചിപ്പാട്ട് കലാകാരനെ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു , പ്രസിഡണ്ട് കിരൺ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്. മാർച്ച് 3 ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപത്ത് വച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചുവെന്നും നിലത്തിട്ട് ചവിട്ടിയെന്നും പരാതിയിൽ പറയുന്നു. […]
Read more

നഴ്‌സുമാരുടെ സമരം; നഗരത്തിലെ സ്വകാര്യ ആശുപത്രികൾ സ്തംഭനാവസ്ഥയിൽ

കോഴിക്കോട്: വേതനവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ കൂട്ടമായി സമരത്തിലേർപ്പെട്ടതോടെ നഗരത്തിലെ നിരവധി സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. പൊള്ളലേറ്റവരെയും കൈയറ്റം സംഭവിച്ചവരെയും ഉൾപ്പെടെ ഗുരുതരാവസ്ഥയിലുള്ള ചില രോഗികൾക്കുപോലും കിടത്തിച്ചികിത്സ നൽകാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. മിംസ്, ബേബി, മെയ്ത്ര, ഇഖ്റ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിലാണ് സ്ഥിതി കൂടുതൽ ഗുരുതരമായത്. കഴിഞ്ഞ മൂന്ന് ദിവസമായി സമരം തുടരുകയാണെങ്കിലും ശനിയാഴ്ച പകൽ മുതൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. അത്യാഹിതചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മടക്കിയയക്കുന്ന സാഹചര്യം […]
Read more

കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനുമാതൃകയാവും: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ

കൊച്ചി: പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ സുപ്രീം കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും എല്ലാ നടപടികളും സുതാര്യമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരുക്കങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥർക്കായി വിപുലമായ പരിശീലന പരിപാടികളും തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യയിലേതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വോട്ടിങ് യന്ത്രം ആദ്യമായി ഉപയോഗിച്ച മണ്ഡലംപറവൂർ […]
Read more

ട്രെയിനിൽ വെച്ച് സ്ത്രീയോട് മോശമായി പെരുമാറി; 45കാരൻ അറസ്റ്റിൽ

കോഴിക്കോട്: ട്രെയിനിൽ സ്ത്രീക്ക് നേരെ ലൈംഗികതിക്രമം. ഷൊർണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ യാത്ര ചെയ്യുമ്പോഴാണ് സംഭവം. പ്രതി മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്കമാന്റെ പുരയ്ക്കൽ മുസ്തഫ എപി (45) അറസ്റ്റിൽ. പരപ്പനങ്ങാടിയിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യാത്രക്കാർ കുറവുള്ള കമ്പാട്ട്മെന്റിൽ സ്ത്രീയെ പിന്തുടർന്ന് മോശമായിപെരുമാറി എന്നാണ് കേസ്. 6ന് രാത്രിയാണ് സംഭവം. ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിലാണ് സംഭവം. 9:40 ഓടെ ട്രെയിൻ കുറ്റിപ്പുറത്തു എത്തി. ഈ സമയത്താണ് അതിക്രമം ഉണ്ടായത്. കോഴിക്കോട് റെയിൽവേ […]
Read more

ടെഹ്‌റാനിൽ എണ്ണ സംഭരണശാലകൾ കത്തിച്ച് ഇസ്രയേൽ

ടെഹ്‌റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ തീപിടിത്തം. ടെഹ്‌റാനിലും കറാജിലെ എണ്ണ സംഭരണശാലകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ സംഭരണശാലകളിൽ വലിയ തീപ്പിടിത്തം ഉണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് മുൻപ് ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നിരുന്നു. അതിന് പിന്നാലെയാണ് നഗരത്തിലെ വിവിധ എണ്ണ സംഭരണശാലകളെ ലക്ഷ്യമാക്കി ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് എണ്ണ സംഭരണശാലകളിൽനിന്ന് വൻ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി […]
Read more

കൊച്ചിയിൽ ഊബർ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന് പരാതി; യുവതിയടക്കം ആറുപേർക്കെതിരെ കേസ്

കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് റൂറൽ പരിധിയിലെ കാക്കൂർ ഒല്ലോട്ടുകണ്ടിയിൽ നൈജിൽ സായിമിനെയാണ് (21) ആക്രമിച്ചതായി പരാതി. ആലുവ സ്വദേശികളായ മെഹനാസ്, മൊയ്നുദ്ദീൻ, ഫസ്മിന എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേരെയും പ്രതികളായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ മെഹനാസുമായി അകന്ന് എടയപ്പുറത്തെ ഫ്ലാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയുടെ ടാക്സിയാണ് നൈജിൽ ഓടിക്കുന്നത്. കോട്ടപ്പുറത്തെ ഫ്ലാറ്റിൽ […]
Read more

ഇന്ത്യയെ അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റുന്നു: മുഖ്യമന്ത്രി

കൊച്ചി: ഇന്ത്യയുടെ പരമാധികാരം കേന്ദ്രസർക്കാർ അമേരിക്കയ്ക്ക് മുന്നിൽ അടിയറവെച്ചിരിക്കുകയാണെന്നും രാജ്യത്തെ സാമന്ത രാഷ്ട്രത്തെ പോലെ മാറ്റാനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റി മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച അമേരിക്കൻ സാമ്രാജ്യത്വ അധിനിവേശത്തിനെതിരായ യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് മഹത്തായ സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യമുണ്ടെന്നും സ്വാതന്ത്ര്യാനന്തര കാലത്തും രാജ്യത്തിന്റെ നിലപാട് സാമ്രാജ്യത്വത്തിനെതിരെയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ലോകകോടതി കുറ്റവാളിയായി പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ […]
Read more

സർക്കാർ ജോലിയിൽ ട്രാൻസ്‌ജെൻഡർ സംവരണം പരിഗണനയിൽ; വിശദീകരണം തേടി മന്ത്രിസഭ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണത്തിന് ശുപാർശ. അർഹരായവർക്ക് ഒരുശതമാനം സംവരണംചെയ്യാനാണ് സാമൂഹികനീതിവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗത്തിൽ ശുപാർശ ചർച്ചയ്ക്കുവന്നെങ്കിലും സംവരണവ്യവസ്ഥ തയ്യാറാക്കുന്നതിൽ മന്ത്രിസഭ വിശദറിപ്പോർട്ട് തേടി. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സംവരണത്തിനു പകരം, അധികമായി രണ്ടുസീറ്റുകൾ ടി.ജി. വിഭാഗക്കാർക്ക് അനുവദിക്കാനായിരുന്നു സർക്കാർതീരുമാനം. ഇതു നടപ്പായിട്ട് രണ്ടുവർഷമായി. ഈയിടെ, പി.എസ്.സി. റാങ്കിലുള്ള മൂന്നു ടി.ജി. വ്യക്തികൾക്ക് തൊഴിൽനൽകാൻ സാമൂഹികനീതിവകുപ്പ് അധികതസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന്‌ ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗികപ്രശ്നങ്ങൾ ഉയർന്നുവന്നു. തുടർന്നാണ്, വിശദമായ റിപ്പോർട്ടിനുശേഷം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.