സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ഡോ. വന്ദന ദാസ് വധക്കേസില്‍ വിധി 17ന്

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഡോ. വന്ദന ദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 2023 മെയ് 10ന് പുലര്‍ച്ചെയാണ് ഏവരേയും ഞെട്ടിച്ച ആ സംഭവം. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് അക്രമിയുടെ കുത്തേറ്റ് മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പൊലീസ് […]
Read more

കനഗോലു പറഞ്ഞു, മത്സരിക്കാമെന്ന് കെസി; ലക്ഷ്യം മുഖ്യമന്ത്രി കസേര?

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചര്‍ച്ച നടത്തി കനഗോലു എഐസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതില്‍ ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിച്ചാല്‍ വലിയ നേട്ടമുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് ഹൈക്കമാന്‍ഡ് കാര്യമായി തന്നെ കണക്കിലെടുത്തു. ഇപ്പോഴിതാ എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കും ഇത്. അതും കഴിഞ്ഞ കുറച്ച് കാലമായി […]
Read more

അനുനയം വേണ്ട; ജി സുധാകരനെ കാണാതെ മടങ്ങി മുഖ്യമന്ത്രി

ആലപ്പുഴ: പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിനായി സുധാകരന്റെ വീടിന് സമീപത്തു കൂടെയാണ് മുഖ്യമന്ത്രി പോയത്. എന്നാല്‍ സുധാകരന്റെ വീട്ടില്‍ പോകാനോ കാണാനോ അദ്ദേഹം തയ്യാറായില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എത്തില്ലെന്ന് സുധാകരന്‍ അറിയിച്ചിരുന്നു. നേരത്തേ പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് സുധാകരന്‍ നീക്കം ചെയ്തിരുന്നു.
Read more

രാഹുല്‍ ഗാന്ധി എത്തുന്നു; വിഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ഒരു മാസം നീണ്ടുനിന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. വൈകീട്ട് നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നില്‍ വിഡി സതീശനെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. […]
Read more

വാണിമേലിൽ പാലം ഉദ്‌ഘാടനത്തിടെ കൂട്ട തല്ല്

കോഴിക്കോട്: കോഴിക്കോട് വാണിമേലിൽ പക്വായി പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ നാട്ടുകാർ തമ്മിൽ കൂട്ടത്തല്ല്. വാണിമേൽ പഞ്ചായത്തെയും നരിപ്പറ്റ പഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടന വേളയിലാണ് സംഘർഷം ഉണ്ടായത്. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. പാലത്തിന്റെ ഒരു ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിനെതിരെ നാട്ടുകാർ ഉദ്ഘാടന സമയത്ത് തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിഷേധം നടക്കുന്ന പ്രദേശത്തിന് സമീപം പടക്കം പൊട്ടിക്കാൻ ശ്രമിച്ചതോടെയാണ് വാക്കേറ്റം സംഘർഷമായി മാറിയത്. 2018ലെ പ്രളയത്തിൽ തകർന്ന പക്വായി […]
Read more

ക്ലീന്‍ ഷേവ്, ഫുള്‍ ടൈം മാസ്‌ക്, ദുരൂഹത; സിറിയക്കിനെ കുടുക്കിയത് ഹോം സ്‌റ്റേ ഉടമയുടെ സംശയം

കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്റ്റേ ഉടമയുടെ സംശയങ്ങള്‍. വാഗമണ്ണിലെ കണ്ണംകുളം മാസ്‌കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്റ്റേയില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ബുധനാഴ്ച രാത്രി ഹോംസ്റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്‌ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഒളിച്ച് താമസിക്കാന്‍ വന്നതാണോയെന്ന ഹോംസ്റ്റേ […]
Read more

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അപകടം; 40 പേർക്ക് പരിക്ക്

കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ 23 പേരെ എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നില ഗുരുതരമാണെന്നതാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. അപകടം കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസും മറ്റ് രക്ഷാസേനകളും സ്ഥലത്തെത്തി. […]
Read more

ഒരു നാടിന്റെ സ്വപ്‌നം പൂവണിയുന്നു; പെരുമ്പളം പാലത്തിലൂടെ ഇനി കുതിച്ച് പായാം

പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. പെരുമ്പളം പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍ നീണ്ട യാത്രാദുരിതത്തിനാണ് അറുതിയാകുന്നത്. 2016-17 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു നിര്‍മ്മാണ ചുമതല.
Read more

ഒറ്റപ്പാലത്ത് മേജര്‍ ആവാന്‍ രവി; ഫലിക്കുമോ ബിജെപിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്?

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്ന് മുന്നണികളില്‍ എല്‍ഡിഎഫ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കുറച്ചെങ്കിലും വ്യക്തതയും തെളിച്ചവുമുള്ളത് എന്‍ഡിഎയ്ക്കാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ചെയ്തതുപോലെ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരെ പരമാവധി ഇറക്കാന്‍ തന്നെയാണ് ഇത്തവണയും ബിജെപിയുടെ ലക്ഷ്യം. മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ച് സിനിമാക്കാരുടെ വീടുകള്‍ കയറിയിറങ്ങേണ്ടി വരുന്നുണ്ടെങ്കിലും അതുകൊണ്ട് നേട്ടമുണ്ടാക്കാനാകുമെങ്കില്‍ എന്താണ് പ്രശ്‌നം എന്ന നിലപാടാണ് പൊതുവെ നേതൃത്വത്തിന്. ശ്വേതാ മേനോനും ജയസൂര്യയും ഉണ്ണി മുകുന്ദനും മുതല്‍ റോബിന്‍ രാധാകൃഷ്ണന്‍ വരെ നീളുന്നു ആ നിര. അക്കൂട്ടത്തില്‍ മത്സരിക്കുമെന്നുറപ്പായ ഒരു […]
Read more

സിപിഎം സംഘപരിവാറിന്റെ അതേ വര്‍ഗീയ പാതയിലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സംഘപരിവാറിന്റെ അതേ വര്‍ഗീയപാതയിലാണ് സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ചേട്ടന്‍ബാവയും തിരുവനന്തപുരത്തെ അനിയന്‍ബാവയും വര്‍ഗീയതയുടെ ഒരേ തോണിയില്‍ സഞ്ചരിക്കുകയാണ്. തീക്കൊള്ളികൊണ്ടാണ് ഇവര്‍ തലചൊറിയുന്നത്. വര്‍ഗീയവാദികള്‍ക്ക് സിപിഎം പന്തംകൊളുത്തി കൊടുക്കുകയാണ്. ഒരു തരത്തിലുമുള്ള വര്‍ഗീയതയും യുഡിഎഫിന് വേണ്ടെന്നും സതീശന്‍ പറഞ്ഞു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.