സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

10 കോടി ഫോളോവേഴ്സ്; ആദ്യ നേതാവായി മോദി

ന്യൂ ഡൽഹി: സോഷ്യൽ മീഡിയയിൽ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ 10 കോടി (100 മില്യൺ) ഫോളോവേഴ്സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി അദ്ദേഹം മാറി. 2014ൽ ഇൻസ്റ്റാഗ്രാമിൽ ചേർന്ന പ്രധാനമന്ത്രി മോദിക്ക്, നിലവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവർ കൗണ്ട്. ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യൻ പ്രസിഡന്റ് […]
Read more

കേരള സ്റ്റോറി നാളെ ഇറങ്ങില്ല; റിലീസ് തടഞ്ഞ് കോടതി

കൊച്ചി: വിവാദങ്ങൾക്കിടെ കേരള സ്റ്റോറി 2 റിലീസ് തടഞ്ഞ് ഹൈക്കോടതി. നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ വിലക്ക്. 15 ദിവസത്തേക്കാണ് നിരോധനം. ഈ 15 ദിവസത്തിനുള്ളിൽ സെൻസർ ബോർഡ് സിനിമ വീണ്ടും കണ്ട് സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. നിർമ്മാതാക്കൾ സിനിമ കോടതിയിൽ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചതിനേയും കോടതി വിമർശിച്ചു. കേരളത്തിന്റെ മതസൗഹാർദത്തെ തകർക്കാനുള്ള ശ്രമമുണ്ടെങ്കിൽ സിനിമ അം​ഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ പറയുന്നതിൽ പ്രഥമദൃഷ്ട്യാ കാര്യമുണ്ടെന്നും കോടതി അറിയിച്ചു.
Read more

മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും: പത്മജ വേണുഗോപാൽ

തൃശ്ശൂർ: മത്സരിക്കുന്നുവെങ്കിൽ തൃശ്ശൂരിൽ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങളെ എനിക്ക് നാളുകളായി അറിയാം. മത്സരിക്കുന്നതോ അല്ലയോ എന്ന കാര്യം പാർട്ടിയുടെ തീരുമാനം ബാധകമാണ്. പാർട്ടി പറയുകയാണെങ്കിൽ മാത്രമേ മത്സരിക്കൂ എന്നും പത്മജ പറഞ്ഞു. മുന്‍പത്തെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെത്തിയെങ്കിലും വലിയ സങ്കടത്തോടെ വിടേണ്ടിവന്നുവെന്നും, ഇത്തവണ അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു. “എന്റെ പണി ഞാൻ ഏറ്റെടുക്കാം. എനിക്കു പണിയാതിരുന്നാൽ മതിയെന്നും” എന്നും വ്യക്തമാക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തൃശ്ശൂരിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. […]
Read more

വീട്ടുവളപ്പിൽ ആറ് കഞ്ചാവ് ചെടികൾ പരിപാലിച്ചു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാളയംകുന്ന് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഷംനാദാണ് വർക്കല എക്സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വീട്ടുവളപ്പിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയിരുന്ന കഞ്ചാവ് ചെടികൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 11 മുതൽ 43 സെന്റീമീറ്റർ വരെ വളർച്ചയെത്തിയ ആറ് കഞ്ചാവ് ചെടികൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.രണ്ട് ചെടിച്ചട്ടികളിലായി മാറ്റി വച്ച് […]
Read more

പത്തനംതിട്ടയിൽ ആശുപത്രിയിൽ എത്തിയ വയോധികന്‍റെ തലയിൽ ചക്ക വീണു

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചക്ക വീണ് രോഗിക്ക് പരിക്ക്. ഓമല്ലൂർ സ്വദേശി എൻ. ഗംഗാധരൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള പ്ലാവിൽ നിന്നാണ് ചക്ക അടർന്നു വീണത്. ചക്ക വീണതോടെ ഗംഗാധരൻ നായർ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിൽസ നൽകിയതായി പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട് ഷാനി എം. എം അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിലെ അപകടകരമായ മരങ്ങൾ വെട്ടാനുള്ള അപേക്ഷ കഴിഞ്ഞ […]
Read more

പ്രൊജക്റ്റ്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി എഐ അധിഷ്ഠിത ബിസിനസ് ഓപ്പർച്യൂണിറ്റി പ്ലാറ്റ്ഫോം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ

കൊച്ചി: രാജ്യത്തെ പദ്ധതി നടപ്പാക്കൽ കൂടുതൽ സുഗമമാക്കുന്നതിനായി നിർമിത ബുദ്ധിയുടെ പിന്തുണയോടെയുള്ള നൂതന സംവിധാനം അവതരിപ്പിച്ച് പ്രൊജക്റ്റ്സ് ടുഡെ. രാജ്യത്തെ വ്യാവസായിക മേഖലയിൽ വിവിധ സേവനങ്ങൾ നൽകുന്ന ഇൻറലിജൻറ് സംവിധാനമാണ് പ്രൊജക്റ്റ്സ് ടുഡെ. ടെണ്ടറുകൾ, ഓർഡറുകൾ, ബിഡ് ചെയ്ത തുക, ആളുകളുടെ വിവരങ്ങൾ തുടങ്ങി ഓരോ കാര്യങ്ങളും കൃത്യമായി മനസിലാക്കാനും വിശകലനം ചെയ്യാനും ഈ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കൃത്യമായ വിവരങ്ങളുടെ പിൻബലത്തോടെ നിലവിലെ സ്ഥിതി, തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച സൂചനകളും സ്ഥാപനങ്ങൾക്ക് നൽകും. […]
Read more

2025-26 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ 210 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാൻസ്; കേരളത്തിൽ നിന്നുള്ള 30 വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് എം ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മികവുറ്റ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായുള്ള പിന്തുണ നൽകുന്ന പദ്ധതിയുടെ ഒൻപതാം പതിപ്പാണിത്. രാജ്യവ്യാപകമായി ബിടെക്, എംബിബിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് ഈ അധ്യയന വർഷം പ്രവേശനം ലഭിച്ച 210 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ സമ്മാനിച്ചത്. ഇതിൽ കേരളത്തിൽനിന്നുള്ള 30 വിദ്യാർത്ഥികളെ ഇന്നത്തെ ചടങ്ങിൽ ആദരിച്ചു. എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിങ് എന്നീ കോഴ്സുകൾക്കായുള്ള […]
Read more

ബൈക്ക് മോഷണക്കേസ്; പ്രതികള്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. ബൈക്ക് മോഷണ കേസിൽ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്. പ്രതികളെ ക്രൂരമായി തല്ലിച്ചതിച്ചെന്നാണ് പരാതി. ഫോര്‍ട്ട് പൊലീസിൽ രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലാണ് പ്രതികള്‍ പിടിയിലാകുന്നത്. മര്‍ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ ജയിലിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൂട്ടുപ്രതിയായ ഉണ്ണിയും ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മര്‍ദിച്ചെന്ന പരാതിയിൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിലിട്ട് […]
Read more

കൊച്ചിയിൽ വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

കൊച്ചി: കൊച്ചിയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ട് പാഞ്ഞുപോയി. സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു. കാറിൽ കടന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ബൊലേനോ കാറാണ് അപകടമുണ്ടാക്കിയതെന്ന് എഫ്ഐആറിൽ പറയുന്നത്. കലൂര്‍-ദേശാഭിമാനി റോഡിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന […]
Read more

കേരളത്തിലെ വീടുകളിൽ ദീപം തെളിയിക്കണമെന്ന് സുരേഷ് ​ഗോപി

പത്തനംതിട്ട: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ഒന്നിനാണ് പൈങ്കുനി ഉത്രം ദിനം. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ ദീപം തെളിയിക്കണം. വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്നിയാണതെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിൻറെ പ്രഭ പോലെ തെളിഞ്ഞു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.