സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

‘വിറ്റാ നോവ 2K25’ ദേശീയ സെമിനാർ മാർ ആഗസ്തീനോസ് കോളേജിൽ 21, 22 തീയതികളിൽ

കോട്ടയം: യുവതലമുറയിൽ വർധിച്ചു വരുന്ന ലഹരി ആശ്രിതത്വ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ മാർ ആഗസ്തീനോസ് കോളേജിൽ നവംബർ 21, 22 തീയതികളിൽ നടക്കും. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശവുമായി, കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ്, ഐ.ക്യു.എ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്), പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ്റൽ ഹെൽത്ത്, പാലാ അഡാർട്ട് എന്നിവരുമായി സഹകരിച്ചാണ് സെമിനാർ […]
Read more

പാലാ ഫുഡ് ഫെസ്റ്റ് 2025: കാൽ നാട്ടുകർമ്മം നിർവഹിച്ചു

കോട്ടയം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് നേതൃത്വം നൽകുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന്റെ കാൽ നാട്ടുകർമ്മം സംഘടിപ്പിച്ചു. വ്യാപാര ഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിലും മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററും ചേർന്ന് നിർവഹിച്ചു. കാൽ നാട്ടുകർമ്മത്തിന് ശേഷം ഫുഡ് ഫെസ്റ്റിന്റെ പ്രചാരണാർത്ഥം വാഹന ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ പാലാ ടൗൺ ചുറ്റി പുഴക്കര ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പരിപാടിയിൽ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, […]
Read more

അമലോത്ഭവ ജൂബിലി തിരുനാൾ: പന്തലിന്റെ കാൽ നാട്ടു കർമ്മം നടത്തി

കോട്ടയം : പാലായുടെ ദേശീയോത്സവമായ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാളിന് മുന്നോടിയായി കത്തീഡ്രൽ പള്ളി അങ്കണത്തിൽ സ്ഥാപിക്കുന്ന പന്തലിന്റെ കാൽ നാട്ടു കർമ്മം വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിൽ നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ 9.45-ന് പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു ചടങ്ങ്. കത്തീഡ്രൽ പള്ളി വികാരി റവ. ഡോ. ഫാ. ജോസ് കാക്കല്ലിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ജോർജ് മൂലേച്ചാലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. വികാരിമാരുടെയും, മൂന്ന് പള്ളികളുടെ കൈക്കാരൻമാരുടെയും, […]
Read more

സ്വിറ്റ്സർലന്റ്കാരി വനിതക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ സംബന്ധമായ ചികിത്സ

കോട്ടയം: അതീവ ഗുരുതര അവസ്ഥയിൽ ഹൃദ്രോഗം കണ്ടെത്തിയ എൺപത്തിരണ്ടു വയസുള്ള  സ്വിറ്റ്സർലന്റ് സ്വദേശിനിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. കേരളത്തിൽ എത്തിയ 82കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്. ശ്വാസം എടുക്കാൻ തടസം ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ഗുരുതരവസ്ഥയിൽ എത്തുകയും  ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുക ആയിരുന്നു.           ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിങ്  ഇരുപതു ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു . കാർഡിയാക് സയൻസസ് വിഭാഗം […]
Read more

ലോറിയിൽ കൊണ്ടുവന്ന സിഎൻജി ചോർന്നു

കോട്ടയം: വൈക്കം- കുമരകം റോഡിൽ സിഎൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) യുമായി വന്ന ലോറിയിലെ സിലിണ്ടറിൽ നിന്നു ഗ്യാസ് ചോർന്നത് ഭീതി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്നു തലയോലപ്പറമ്പിലുള്ള പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയ ഇന്ധനം ലോറിയുടെ ഒരു വശത്തെ സിലിണ്ടറിൽ നിന്നാണ് ചോർന്നത്, വാൽവ് പുറത്തേക്കു തള്ളിപ്പോയതാണ് കാരണം. അറുപതോളം സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടർ ചോരുന്ന ശബ്ദം കേട്ടാണ് ഡ്രൈവർ  ലോറി നിർത്തി നോക്കിയത്. ഈ സമയം […]
Read more

2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രാഗ്മാറ്റിക് ഹെർണിയ പരിഹരിച്ചു

കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 2.3 കിലോഗ്രാം മാത്രം ഭാരമുള്ള പ്രീടേം ശിശുവിൽ അപൂർവവും അതിസങ്കീർണ്ണവുമായ ‘തോറാക്കോസ്‌കോപിക് ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെർണിയ’ (CDH) താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (മിനിമലി ഇൻവേസീവ്) വിജയകരമായി പരിഹരിച്ചു. ഇത്രയും കുറഞ്ഞ ഭാരമുള്ള കുഞ്ഞിൽ വലിയ മുറിവുകൾ ഒഴിവാക്കിയുള്ള ഈ ശസ്ത്രക്രിയ ഇന്ത്യൻ മെഡിക്കൽ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണ് ഡയഫ്രാഗ്മാറ്റിക് ഹെർണിയ. […]
Read more

ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

കോട്ടയം: ആരോഗ്യമേഖലയിൽ ഒരു സുപ്രധാന കാൽവെപ്പായി, ലോകാരോഗ്യ സംഘടനയുടെ (WHO) പ്രൊജക്റ്റ് ഓഫീസ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ട്രസ്റ്റ് പാട്രൺ മാർ മാത്യു മൂലക്കാട്ട് റിബൺ മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത്, ലോകാരോഗ്യ സംഘടനയുടെ ദേശീയ പ്രൊഫഷണൽ ഓഫീസർ ഡോ. രഞ്ജനി രാമചന്ദ്രൻ, 4 ബേസ്കെയർ പ്രിസിഷൻ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് സയന്റിഫിക് ഓഫീസർ ഡോ. ഗിരിധരൻ പെരിയസ്വാമി എന്നിവർ ചടങ്ങിൽ […]
Read more

കോട്ടയത്ത് ഭീഷണിയായി ജലസംഭരണി; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം അറുപത്തിൽ പരം വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും ഇതു  തകർന്നാൽ വലിയ അപകടം ഉറപ്പാണ്.  ഈ ജലസംഭരണി കാടുകയറി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ളത് ആണ്.  സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും, വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്.  ഇതിനെ സംബന്ധിച്ച് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.  ജല സംഭരണി […]
Read more

പാമ്പാടി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: പാമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു യു.ഡി.എഫ്. 20 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. നേതൃത്വം. മത്സരിക്കുന്ന പ്രധാന സ്ഥാനാർഥികൾ ഇവരാണ് ഗ്രാമറ്റം – സൂസൻ കുരുവിള, കുന്നേൽപീടിക – രഞ്ജു കെ. രാജു, പൊന്നപ്പൻ സിറ്റി – ആശാ സുനിൽ, കാട്ടാംകുന്ന് – ഏലിയാമ്മ ആന്റണി, താന്നിമറ്റം – ഷീല മാത്യു, പോരാളൂർ – ഷേർളി തര്യൻ, ചെവിക്കുന്ന് – […]
Read more

സുവർണ്ണ ജൂബിലി ആഘോഷത്തിൽ കൂട്ടികളുടെ ആശുപത്രി

കോട്ടയം: മെഡിക്കൽ കോളജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രി 50 വർഷം പൂർത്തിയാക്കുന്നു. 1975ൽ 26 ഏക്കറും അതിന് സമാനമായ കെട്ടിടങ്ങളും ഇഎസ്ഐ കോർപറേഷൻ ആരോഗ്യ വകുപ്പിന് വിട്ടുനൽകിയതോടെയാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രി ആരംഭിച്ചത്.   ആദ്യ കാലത്തു സൂപ്രണ്ട് ഡോ. എൽസി ഫിലിപ്പിന്റെയും, പീഡിയാട്രിക് സർജൻ ഡോ. മാണി നൈനാന്റെയും നേതൃത്വത്തിൽ 5 കിടക്കകളുള്ള ഒരു വാർഡ് ഒരുക്കിയായിരുന്നു തുടക്കം. 50 വർഷം പിന്നിടുമ്പോൾ ഒരു വർഷം 1.5 ലക്ഷത്തിൽ പരം കൂട്ടികളെ ഒപിയിൽ ചികിത്സിക്കാനും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.