സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ മകന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ചു

Kottayam Medical College accident; Bindu’s son joins Travancore Devaswom Board കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഓവര്‍സിയര്‍ ആയാണ് നവനീതിന് നിയമനം. ദേവസ്വം മന്ത്രി വി എന്‍ വാസവനൊപ്പം രാവിലെ എത്തിയാണ് നവനീത് ജോലിയില്‍ പ്രവേശിച്ചത്. ബിന്ദുവിന്റെ അപകട മരണത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ് മകന് ജോലി നല്‍കാമെന്നത്. എഞ്ചിനീയറിങ് ബിരുദ്ധധാരിയായ നവനീത് വിശ്രുതന് ദേവസ്വം ബോര്‍ഡില്‍ […]
Read more

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോട്ടയം: എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എസ്എച്ച് മൗണ്ട് ചെങ്ങളക്കാട്ടില്‍ ലെനന്‍ സി. ശ്യാം(15) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം. ശ്യാം സി. ജോസഫ്-നിഷ ദമ്പതിമാരുടെ മകനാണ് ലെനന്‍. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോട്ടയം നല്ലയിടയന്‍ പള്ളി സെമിത്തേരിയില്‍.
Read more

കോട്ടയത്ത് വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന്; മൃതദേഹം കാറിലാക്കി കൊക്കയില്‍ തള്ളി

കോട്ടയം: കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയതായി കണ്ടെത്തി. ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പരസ്ത്രീ ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ മാസം 26 നാണ് ജെസി സാമിനെ കാണാതാകുന്നത്. വിദേശത്തുള്ള മക്കള്‍ 26ന് ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, പിന്നീട് ബന്ധപ്പെടാന്‍ കഴിയാതെ വന്നു. 29 ന് […]
Read more

പൊലീസ് എത്തിയില്ല ; ഗതാഗതം നിയന്ത്രിച്ചു വഴിയാത്രക്കാരൻ, കൈയ്യടിച്ചു നാട്ടുകാർ

കോട്ടയം: കോട്ടയത്ത് ഗതാഗതകുരുക്ക് കൊണ്ട് സഹികെട്ട് ജനങ്ങൾ. ഓണം ആയതിനാൽ പൊലീസുകാരും അവധിയിലാണ്. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് വഴിയാത്രക്കാരനായ ഒരു യുവാവ് റോഡരികിൽ നിൽക്കുന്നുണ്ടായിരുന്നു. ഓണ തിരക്കുകളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം ബുധനാഴ്ച രാവിലെ പ്രദേശം മുഴുവനും സ്തംഭിച്ച നിലയിലായിരുന്നു. മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ നയിക്കുകയും കൃത്യമായ […]
Read more

നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിയില്‍ ദേശീയപാത 183-ല്‍ കാര്‍ നിയന്ത്രണംവിട്ടാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് […]
Read more

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പുകേസിലെ പ്രതി പിടിയില്‍

കോട്ടയം: നഗരസഭയില്‍ കോടികളുടെ പെന്‍ഷന്‍ തട്ടിപ്പുനടത്തിയ കേസിലെ പ്രതി പിടിയില്‍. അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്.രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു.വ്യാജ രേഖകള്‍ ഉണ്ടാക്കി പെന്‍ഷന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലന്‍സിന് കൈമാറുകയായിരുന്നു.
Read more

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരൻ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം.
Read more

തിരുവഞ്ചൂരിന്റെ കോണ്‍ഗ്രസിലെ ‘കോമഡി കമ്മിറ്റി’

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് ഒരു അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. കോട്ടയം എംഎല്‍എയും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്‍ അഴകേശന്‍, ഡോ. ആരിഫ എന്നിവര്‍ കൂടി അംഗങ്ങളായ സമിതി 2002 ജനുവരി നാലിന് ചുമതലയേല്‍ക്കുകയും ചെയ്തു. സമിതി ചുമതല ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസിലെ എല്ലാ പരാതികളും അച്ചടക്ക സമിതി അന്വേഷിക്കും എന്ന് പ്രഖ്യാപനം പതിവായി. ഇത്തരത്തില്‍ ഏതെങ്കിലും വിഷയത്തില്‍ സമിതി അന്വേഷണം […]
Read more

ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കീഴടങ്ങി

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ ഹരി (59) പോലീസിൽ കീഴടങ്ങി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ അശോകനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Content: Attempt to kill jewelry store owner by pouring petrol on him and setting him on […]
Read more

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കോട്ടയം: നടന്‍ നിവിൻ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. മഹാവീര്യർ ചിത്രത്തിൻ്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ ഷംനാസിന്റെ പരാതിയിലാണ് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിൽ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ അവകാശം(rights) നൽകി ഷംനാസിൽ നിന്ന് ഒരുകോടി 95 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.