Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കൂടുതൽ വൈദ്യുതി തേടി മുംബൈയിലേക്ക്; ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ലഭ്യത വർധിപ്പിക്കാൻ സർക്കാർ ശ്രമം ശക്തമാക്കി. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം മുംബൈയിലേക്ക് പോകും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം, ഹിമാചൽപ്രദേശിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നൽകി. പകലും രാത്രിയും ഒരേ നിരക്കിലാണ് വൈദ്യുതി നൽകാമെന്നാണ് ഹിമാചൽപ്രദേശിന്റെ നിർദേശം. യൂണിറ്റിന് 13.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽപ്രദേശ് അറിയിച്ചിരിക്കുന്നത്. എന്നാൽ രാത്രിയിൽ 80 […]
Read more

ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയായ 32കാരി ഡോ. അഫീന റഹീമാണ് മരിച്ചത്. ഷാർജ അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് അഫീനയെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന, കുട്ടികളെ പരിചരിക്കുന്നതിനായി ജോലിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഭർതൃസഹോദരി റംഷീന, അഫീനയുടെ ഇളയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ അഫീനയെ […]
Read more

സിപിഐ നേതാവ് ആനി രാജയുടേയും വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടര്‍ പട്ടികയിലെ പേരില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ച് സി പി ഐ നേതാവ് ആനി രാജക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായാണ് നടപടി. സി പി ഐ ജനറൽസെക്രട്ടറിയായ ഭർത്താവ് ഡി. രാജയും ആനി രാജയും ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർമാരാണ്. പേരിന്റെ രണ്ടാം ഭാഗത്തിലെ ‘രാജ’ എന്നത് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കണം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിൽ പറയുന്നത്. നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടികയിൽ […]
Read more

പാലാ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യത്തിന് ജയം

കോട്ടയം: പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യത്തിന് ജയം. യുഡിഎഫ് വിമത സ്ഥാനാർഥി ബിജു മാത്യൂസ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മാത്യൂസിന് 14 വോട്ടും യുഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടുമാണ് ലഭിച്ചത്. അതേസമയം, യുഡിഎഫ് വിമത കൗൺസിലർ ടോണി തൈപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിനും പുതിയ വൈസ് ചെയർപേഴ്സണുമെതിരെ ടോണി തൈപ്പറമ്പിൽ വിമർശനവുമായി രംഗത്തെത്തി. നഗരസഭയിൽ കച്ചവടമാണ് നടക്കുന്നതെന്നും യുഡിഎഫ് […]
Read more

മണിപ്പൂരിൽ വീണ്ടും അക്രമം; രണ്ട് കുക്കി സ്ത്രീകൾക്ക് ദാരുണാന്ത്യം

ഇംഫാൽ: മണിപ്പൂരിലെ താമെങ്‌ലോങ് ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് കുക്കി സ്ത്രീകൾ കൊല്ലപ്പെട്ടു. ലെയ്സാങ്‌ഫൈ മേഖലയിലെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്ത്രീകൾക്ക് നേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ചോംഗ സിറ്റ്ലോ (60), കിംബോയ് സിങ്സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ചോംഗ സിറ്റ്ലോ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. നഴ്സിങ് പഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളെ കൃഷിപ്പണിയിൽ സഹായിക്കാനായി നാട്ടിലെത്തിയതായിരുന്നു കിംബോയ് സിങ്സൺ. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ഏതാനും […]
Read more

തിരുവനന്തപുരം മൃഗശാല ഉചിതമായ സ്ഥലത്തല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലം നിലവിലെ സാഹചര്യത്തിൽ ഉചിതമല്ലെന്നും മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല നെയ്യാർ പോലുള്ള കാടിനോട് ചേർന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘റീ-ഇമാജിനിങ് കേരള’ പരിപാടിയിലും മുഖ്യമന്ത്രി വിവിധ വിഷയങ്ങൾ […]
Read more

സഹോദരങ്ങൾ തമ്മിൽ തർക്കം; ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി

കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാടാണ് സംഭവം. കുറുവങ്ങാട് സ്വദേശി അഫ്സീർ (39) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തർക്കത്തിനിടെ അഫ്സീറിന്റെ നെഞ്ചിൽ അനുജൻ കത്രിക കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ കത്രിക തറച്ച നിലയിൽ അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് […]
Read more

യുപിഐ ഇടപാടുകൾക്ക് എംഡിആർ; ഒക്ടോബർ 15 മുതൽ പുതിയ നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആർ ഫീസ് ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ലെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നടപടി. പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ […]
Read more

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറയ്ക്കും; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ലഭ്യമായ എല്ലാസ്ഥലത്തു നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് ഒഡീഷയില്‍ നിന്ന് വാങ്ങിച്ചു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതിക്കായി എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗവും, സ്വന്തം ഉത്പാദനത്തിന്റെ പിരിമിതികള്‍, രാത്രിയിലെ വര്‍ധിച്ച ഡിമാന്‍ഡ്, സ്‌റ്റോറേജ് […]
Read more

ബസ് ജീവനക്കാർ ഏറ്റുമുട്ടിയ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ

കോഴിക്കോട്: സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ‘സേവൻ ഡേയ്സ്’, ‘സരോജിനി’ എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും ഒരു കണ്ടക്ടറുടെയും ലൈസൻസാണ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആർടിഒയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് തൊണ്ടയാടിന് സമീപമാണ് സംഭവം നടന്നത്. ബസുകളുടെ സമയക്രമത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് പരസ്യമായ സംഘർഷത്തിലേക്ക് നയിച്ചത്. നടുറോഡിലെ സംഘർഷം യാത്രക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് പ്രശ്നങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix