സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം : പ്രശസ്ത നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി […]
Read more

ഓം പ്രകാശ് പ്രതിയായ ലഹരി കേസ് ; മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. ഓം ​പ്ര​കാ​ശി​ന്‍റെ മു​റി​യി​ല്‍ സി​നി​മാ താ​ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ 20 പേ​ർ എ​ത്തി​യ​താ​യി പൊ​ലീ​സ് വ്യക്തമാക്കിയിരുന്നു. ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യും ന​ടി പ്ര​യാ​ഗ മാ​ര്‍ട്ടി​നും ഉ​ൾ​പ്പെ​ടെ ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ്​ പൊ​ലീ​സ്​ […]
Read more

ഇന്ത്യയില്‍ പരിസ്ഥിത സൗഹൃദ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആക്സിസ് ബാങ്ക് – ഐഎഫ്സി സഹകരണം

കൊച്ചി : ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമായ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐഎഫ്സി) സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്കുമായി സഹകരിക്കുന്നു. ഇന്ത്യയില്‍ ബ്ലൂ ഫിനാന്‍സ് മാര്‍ക്കറ്റ് വികസിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം. ഐഎഫ്സി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ ഗ്രീന്‍ ഫിനാന്‍സിങ് കൂടിയാണ് ഈ ഇടപാട്. മലിനജല മാനേജ്മെന്‍റ്, സമുദ്ര പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കല്‍, സമുദ്ര ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സുസ്ഥിരമായ ഷിപ്പിംഗ്, […]
Read more

ചുവന്ന തോർത്ത് തൊഴിലാളികളുടെ പ്രതീകം ; പി വി അൻവര്‍ എംഎൽഎ നിയമസഭയിലെത്തി

തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങള്‍ക്കും വാഗ്വാദകള്‍ക്കുമൊടുവില്‍ എല്‍ഡിഎഫില്‍ നിന്ന് ഇറങ്ങിയ പി വി അൻവര്‍ എംഎല്‍എ ആദ്യമായി നിയമസഭയില്‍ എത്തി. പി വി അൻവര്‍ എംഎല്‍എക്ക് പ്രത്യേക ഇരിപ്പിടം നല്‍കണം എന്ന ആവശ്യം ശക്തമായിരുന്നു. ആദ്യമായി നിയമസഭയില്‍ എത്തിയപ്പോല്‍ കഴുത്തില്‍ ഡിഎംകെ യുടെ ഷാളണിഞ്ഞ്, കൈയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് അൻവര്‍ എത്തിയത്. മഞ്ഞളാംകുളി അലി എഴുന്നേറ്റ് നിന്ന് അൻവറിനെ അഭിവാദ്യം ചെയ്തു. ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, പി. ഉബൈദുല്ല എന്നിവർ കൈകൊടുത്താണ് സ്വീകരിച്ചത്. കെ.ടി ജലീലിനൊപ്പം […]
Read more

മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രം നോക്കി സ്വഭാവത്തെ അധിക്ഷേപിച്ച എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമുള്ള മാധ്യമ പ്രവർത്തകർക്ക് എതിരായ അധിക്ഷേപകരമായ പരാമർശം പിൻവലിച്ച് എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിലമ്പൂരിലായിരുന്നു എ. വിജയരാഘവൻറെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപം. ഇഷ്ടപ്പെടാത്ത വാർത്തകളെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കാറുണ്ട്. ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. അത്തരം വിമർശനങ്ങൾ […]
Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ 71 ഡോക്ടർ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കോടതി വ്യവഹാരങ്ങളെ തുടർന്ന് നിയമനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് മന്ത്രി വീണ ജോർജ്. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ വിഭാഗത്തിൽ 61 ഉം നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 10 ഉം ഉൾപ്പെടെ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് നിയമസഭയിൽ തോട്ടത്തിൽ രവീന്ദ്രന് രേഖാമൂലം മറുപടി നൽകി. കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി. -യിൽ നിന്നും നിയമന […]
Read more

വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും, ജിടി ലൈനും പുറത്തിറക്കി ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി : ഫോക്സ്വാഗണ്‍ ഇന്ത്യ വെര്‍ടസ് ജിടി പ്ലസ് സ്പോര്‍ട്ടും വെര്‍ടസ് ജിടി ലൈനും പുറത്തിറക്കി. ഉപഭോക്താക്കളുടെ അഭിലാഷങ്ങളെ അവരുടെ വ്യക്തിത്വത്തിന് അനുസരിച്ചുള്ളതാക്കുന്നതാണ് ഈ പുതിയ മോഡലുകള്‍. ടൈഗുണ്‍ ജിടി ലൈനിന് മെച്ചപ്പെടുത്തിയ ഫീച്ചറുകളുടെ പാക്കേജും അവതരിപ്പിച്ചിരിക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ വെര്‍ടസിന്‍റെ ബ്ലാക്ക് തീമിലുള്ള ആശയം കമ്പനി അവതരിപ്പിച്ചു. മികച്ച ജനപ്രീതിയാര്‍ജ്ജിച്ച ഈ സെഡാനെ അടിസ്ഥാനമാക്കി കൊണ്ട് സെഡാന്‍ ബോഡി സ്റ്റൈലില്‍ കരുത്തുറ്റ ഐഡന്‍റിറ്റി വികസിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ രൂപം […]
Read more

15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസ് ; അന്വേഷണം ഉടൻ പൂർത്തിയാക്കണമന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം : ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയതിന്റെ വിരോധത്തില്‍ 15 കാരനെ കാറിടിപ്പിച്ച് കൊന്ന കേസിൽ അന്വേഷണം ഇതുവരെ പൂർത്തിയായില്ലെങ്കിൽ റൂറൽ ഡി.വൈ.എസ്.പി യുടെ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൂവച്ചലിൽ അരമണിക്കൂറോളം കാത്തുനിന്ന ശേഷം പ്രതി 2023 ഓഗസ്റ്റ് 30ന് വൈകിട്ട് 5.24 ന് ക്ഷേത്രമൈതാനത്തിന് മുന്നിൽ സൈക്കിളിൽ നിൽക്കുകയായിരുന്ന കുട്ടിയെ മനപുർവം […]
Read more

ബി.ജെ.പിയുടെ വിജയം കൃത്രിമമെന്ന് കോൺഗ്രസ്

ന്യൂഡൽഹി : കീഴ്മേൽ മറിഞ്ഞൊരു പ്രതീക്ഷകളും തെരഞ്ഞെടുപ്പ് ഫലവും. ബിജെപിയുടെ മുന്നേറ്റത്തിന് പിന്നാലെ ഹരിയാന നിയമസഭയിൽ ബി.ജെ.പിയുടെ വിജയം കൃത്രിമമെന്ന് ആരോപിച്ചിരിക്കുകയാണ് കോൺഗ്രസ്. പല മണ്ഡലങ്ങളിൽനിന്നും പരാതികൾ വരുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്. അംഗീകരിക്കാനാകില്ല. വോട്ടിങ് മെഷീനെ കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുന്നുണ്ട്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ന്യൂഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഇന്ത്യൻ നാഷനൽ […]
Read more

ഗവര്‍ണറെ കണ്ട് പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ കൈമാറി; പി വി അന്‍വര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.