ഇഡി ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു: വി ശിവൻകുട്ടി
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഇ ഡി ബിജെപിക്ക് അനുകൂലമായി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് സിപിഐഎം നേതാവ് വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയാണ് ഇഡി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബങ്ങൾക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഇഡി കോടതിക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി അധികാരം ഉപയോഗിച്ച് നിയമനടപടികൾ സ്വീകരിക്കുന്നതിന് പകരം ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സഫലീകരിക്കുന്നതിനാണ് പ്രവർത്തിക്കുന്നതെന്നും വാർത്തകൾ […]
Read more