Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മദ്രസ അധ്യാപകന് ദാരുണാന്ത്യം. പോരൂർ അയനിക്കോട് സ്വദേശി കുന്നുമ്മൽ അബ്ദുൽ കരീം മുസ്ലിയാരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മദ്രസയിലെ ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇന്നലെ രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിക്കാൻ കാരണമായിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ […]
Read more

സിഎംആര്‍എല്‍-എക്സാലോജിക്ക് കേസ്; ഇഡി ശുപാര്‍ശയില്‍ നിയമോപദേശം തേടിയ ശേഷം നടപടി: സണ്ണി ജോസഫ്

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ ധൃതിപിടിച്ച് നടപടി സ്വീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ തുടർനടപടി സ്വീകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ–എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഇഡി ശുപാർശയിലും തിടുക്കത്തിൽ നടപടി സ്വീകരിക്കില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. വിഷയത്തിലെ നിയമവശങ്ങൾ വിശദമായി പരിശോധിക്കും. നിയമനടപടി സ്വീകരിക്കണമെന്ന കെപിസിസിയുടെ അഭിപ്രായവും യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ സിപിഐഎം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് […]
Read more

മാസപ്പടി കേസ്; റിയാസിന്റെ പ്രതികരണം കള്ളൻ സിമ്പതി കിട്ടാൻ: മാത്യു കുഴൽനാടാൻ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ ഇന്നത്തെ പ്രതികരണം വസ്തുതാവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപിച്ചു. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി നേടാൻ ശ്രമിക്കുന്നതുപോലെയാണ് റിയാസിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ ഇടപാടാണെന്ന റിയാസിന്റെ വാദത്തെയും മാത്യു കുഴൽനാടൻ ചോദ്യം ചെയ്തു. വീണാ വിജയൻ സേവനം നൽകിയിട്ടില്ലെന്ന് കമ്പനി അധികൃതർ മൊഴി നൽകിയിട്ടില്ലെന്ന റിയാസിന്റെ വാദവും തെറ്റാണെന്ന് […]
Read more

ഇന്ത്യന്‍ കായിക താരങ്ങള്‍ പാകിസ്ഥാനിലേക്ക്; സാഫ് ഗെയിംസില്‍ പങ്കെടുക്കും

ന്യൂഡൽഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ കായിക താരങ്ങൾക്ക് പാകിസ്ഥാനിലേക്ക് പോകാൻ കേന്ദ്രസർക്കാരിന്റെ അനുമതി. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. രാജ്യാന്തര കായിക ടൂർണമെന്റുകൾക്ക് അവയുടേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും അവയോട് ഇന്ത്യ സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ കായിക താരങ്ങൾ പാകിസ്ഥാനിലേക്ക് പോകുന്നത്. പാകിസ്ഥാൻ വേദിയാകുന്ന ടൂർണമെന്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സാധാരണയായി പങ്കെടുക്കാറില്ല. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ […]
Read more

വന്ദേമാതരം ആലാപനം; കേന്ദ്ര നിർദേശം തള്ളി കർണാടക സർക്കാർ

ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ തീരുമാനം. അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പൊതുപരിപാടികളുടെ സമയദൈർഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി […]
Read more

വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കണം; സംഘാടക സമിതിക്ക് സമസ്തയുടെ കത്ത്

മലപ്പുറം: നാളെ നടത്താനിരുന്ന ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം നിർത്തിവെക്കാൻ ഇടപെട്ട് സമസ്ത നേതൃത്വം. സമ്മേളന സംഘാടക സമിതിക്ക് സമസ്ത നേതൃത്വം കത്ത് നൽകി. ഈ മാസം 23ന് ചേരുന്ന മുശാവറ ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം ഗൗരവമായി ചർച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ലീഗ് അനുകൂല വിഭാഗം നടത്തുന്ന എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദേശം. വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും കത്തിൽ വ്യക്തമാക്കുന്നു. അന്തിമ തീരുമാനം എടുക്കുന്നതിനായി സംഘാടക […]
Read more

ബ്രിക്‌സ് ഉച്ചകോടി; മോദി- പുടിന്‍ കൂടിക്കാഴ്ച നാളെ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വാണിജ്യ, സാമ്പത്തിക സഹകരണമാണ് പ്രധാന ചർച്ചാ വിഷയമാകുകയെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. യുക്രെയ്ൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ നാളെ ഡൽഹിയിലെത്തും. റഷ്യൻ പിന്തുണയോടെ പുതിയ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതും […]
Read more

100 ഡോളർ തൊടുന്ന ക്രൂഡ് വില, അശാന്തമായി പശ്ചിമേഷ്യ; ഇന്ധനവില കുത്തനെ കൂട്ടി ഇറാനും പാകിസ്ഥാനും, ഇന്ത്യയിലും വില കൂടുമോ?

പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്ന യുദ്ധജ്വാലകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കുമ്പോൾ, അതിന്റെ പ്രകമ്പനങ്ങൾ സാധാരണക്കാരന്റെ അടുക്കളയിലേക്കും വ്യാപിക്കുകയാണ്. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കു നേരെയുള്ള ഇറാന്റെ കടന്നാക്രമണങ്ങളും യെമനിൽ സൗദി നടത്തുന്ന നീക്കങ്ങളും യുഎസിന്റെ കനത്ത തിരിച്ചടികളും ചേർന്ന് മിഡിൽ ഈസ്റ്റിനെ വീണ്ടും ചോരക്കളമാക്കുകയാണ്. ഈ രാഷ്ട്രീയ അസ്ഥിരതയുടെ നേരിട്ടുള്ള പ്രഹരമെന്നോണം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ എന്ന കടമ്പ കടന്നുയർന്നു. ഇതിന്റെ ആഘാതത്തിൽ ഇറാനും പാക്കിസ്ഥാനും ഇന്ധനവില കുത്തനെ കൂട്ടിക്കഴിഞ്ഞു. വിപണിയിലെ തീയ […]
Read more

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രിയും മുൻ മന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരസ്പരം പഴിചാരി വൈദ്യുതി മന്ത്രി സണ്ണി ജോസഫും മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയും. മുൻ സർക്കാരിന്റെ ഏകോപനക്കുറവ് പ്രതിസന്ധിക്ക് കാരണമായെന്ന് സണ്ണി ജോസഫ് ആരോപിച്ചപ്പോൾ, പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് കെ. കൃഷ്ണൻകുട്ടി വിമർശിച്ചു. വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കെഎസ്ഇബി മാനേജ്‌മെന്റും മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്നും കൃഷ്ണൻകുട്ടി നേരത്തെ ആരോപിച്ചിരുന്നു. എൽനിനോ സാഹചര്യം മൂലം വൈദ്യുതി ഉൽപാദനത്തെ ബാധിക്കാമെന്ന കാലാവസ്ഥാ പ്രവചനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix